0%

Chapter Title : മൃഗം 25 [Master]

Author : Master Read All Parts 1497

ഉള്ളിലേക്ക് ചെന്നു. അവിടെ ഡോണയും അവളുടെ കൂടെ പൌലൊസിനെയും കണ്ടു ഷാജി ഞെട്ടി. “കമോണ്‍ ഷാജി..റിലാക്സ്..നീ പേടിക്കണ്ട..വാസു പറഞ്ഞത് മൊത്തം നിനക്ക് വിശ്വസിക്കാം. നീ ധൈര്യമായി സംസാരിച്ചോ....” പൌലോസ് അവന്റെ തോളില്‍ തട്ടിക്കൊണ്ടു പറഞ്ഞു. “സാര്‍..എന്റെ മോള്‍” “നിന്റെ മോള്‍ സുരക്ഷിതിയാണ്. അവളെ എത്രയും വേഗം കാണണം എന്നുണ്ടെങ്കില്‍ നീ സഹകരിക്കുക. ഈ കേസില്‍ പോലീസ് വീണ്ടും ഇടപെട്ടിട്ടുണ്ട്...രഹസ്യമായി..അതുകൊണ്ട് നീ പേടിക്കാതെ പറഞ്ഞോ..പക്ഷെ ഈ കൂടിക്കാഴ്ച നീ ആരോടെങ്കിലും പറഞ്ഞു എന്ന് ഞാനറിഞ്ഞാല്‍..അടുത്ത ദിവസം ഈ വീഡിയോയുടെ ഒരു കോപ്പി ഡെവിള്‍സിന് ഞാന്‍ തന്നെ എത്തിച്ചു നല്‍കും..ഓര്‍മ്മ വേണം. ഇത് നീയും ഞങ്ങള്‍ മൂവരും മാത്രം അറിയുന്ന രഹസ്യമായിരിക്കണം..” ഷാജി അല്‍പനേരം ആലോചിച്ചു. പിന്നെ തീരുമാനിച്ച് ഉറപ്പിച്ചത് പോലെ തലയാട്ടിക്കൊണ്ട് മൂവരെയും നോക്കി. ഡോണ ക്യാമറ സെറ്റ് ചെയ്തു. “പെര്‍ഫെക്റ്റ്. ഇത് വളരെ ശക്തമായ, ഒരു കോടതിക്കും തിരസ്കരിക്കനാകാത്ത ഒരു തെളിവാണ്. പക്ഷെ ഇതുണ്ടാക്കാന്‍ വാസു തിരഞ്ഞെടുത്ത മാര്‍ഗ്ഗം അല്‍പ്പം കടുത്തുപോയി” ഇന്ദുലേഖയുടെ വീട്ടില്‍ ഷാജിയുടെ കുമ്പസാരം രേഖപ്പെടുത്തിയ വീഡിയോ കണ്ടശേഷം ഇന്ദുലേഖ മൂവരെയും നോക്കി സംസാരിക്കുകയായിരുന്നു. മുകളിലെ മുറിയില്‍ ആ സന്ധ്യാസമയത്ത് അവള്‍ക്കൊപ്പം ഡോണയും പൌലോസും വാസുവും ആണ് ഉണ്ടായിരുന്നത്. “വേറെ എന്ത് വഴിയാടീ അവനെക്കൊണ്ട്‌ പറയിക്കാന്‍ ഉള്ളത്? ഇതല്ലാതെ വേറെ ഒരു മാര്‍ഗ്ഗത്തിലും ഷാജി സത്യം പറയില്ലായിരുന്നു എന്നുള്ളത് ഉറപ്പല്ലേ?” ഡോണ ചോദിച്ചു. “ഇവനൊരു തനി രാവണന്‍ ആണ്. ഇത്തരമൊരു ഐഡിയ എനിക്ക് പോലും തോന്നിയില്ല” പൌലോസ് ഇന്ദുവിനെയും പിന്നെ വാസുവിനെയും നോക്കിയാണ് അത് പറഞ്ഞത്. ഡോണ പുഞ്ചിരിയോടെ ഇന്ദുവിനെ നോക്കി. “അതെ മാഡം..അവനെ ഇടിച്ചാലും കൊന്നാല്‍പോലും ഡെവിള്‍സിനെതിരെ സംസാരിക്കില്ല. പക്ഷെ മകളെ തൊട്ടപ്പോള്‍ അവനു വേദനിച്ചു. എനിവേ, നമ്മള്‍ ഇതൊരു നല്ല കാര്യത്തിനല്ലേ ചെയ്തത്” പൌലോസ് പറഞ്ഞു. “രസം അതല്ലടി ഇന്ദൂ..ആ കൊച്ചില്ലേ സഫിയ..അത് വീട്ടില്‍ പോകുന്നില്ലെന്ന് പറഞ്ഞു കരച്ചില്‍ ആയിരുന്നു. വാസു മാമനെ അവള്‍ക്കങ്ങു പിടിച്ചു” ചിരിച്ചുകൊണ്ട് ഡോണ പറഞ്ഞു. “റിയലി?” അത്ഭുതത്തോടെ ഇന്ദു വാസുവിനെ നോക്കി. “അതെ മാഡം. ആ കുട്ടിക്ക് അതിനെ തട്ടിയെടുത്തതാണ്‌ എന്ന് തോന്നിയിട്ടേയില്ല..വലിയ പ്രയാസപ്പെട്ടാണ് ഞാനതിനെ വീട്ടില്‍

💬 Comments

View all comments