0%

Chapter Title : മൃഗം 25 [Master]

Author : Master Read All Parts 1499

തിരിച്ചെത്തിച്ചത്” വാസു പറഞ്ഞു. “വണ്ടര്‍ഫുള്‍ വാസു. ഞാനിത് അറിഞ്ഞിരുന്നില്ല. യു ആര്‍ റിയലി ഗ്രേറ്റ്. ഡോണ..നിന്റെ സന്മനസ് കണ്ടു ദൈവം നല്‍കിയ സമ്മാനമാടീ ഈ വാസു..എനിക്ക് ഇദ്ദേഹത്തെപ്പറ്റി കൂടുതല്‍ അറിയണം. പിന്നീടാകാം. ഇപ്പോള്‍ എനിക്ക് മനസില്‍ ഇദ്ദേഹത്തോട് ഒരു ആരാധന തോന്നിത്തുടങ്ങിയിരിക്കുന്നു..റിയലി” ഡോണ അഭിമാനത്തോടെ വാസുവിനെ നോക്കി. വാസു പക്ഷെ സാധാരണ മട്ടില്‍ത്തന്നെ ഇരിക്കുകയായിരുന്നു. “സംഭവബഹുലമായ ഒരു കഥയാണ് മാഡം വാസുവിന്റെത്.. ഞാന്‍ ഇവരുടെ നാട്ടില്‍ ജോലി ചെയ്യുന്ന സമയത്ത് കുറെയധികം വിവരങ്ങള്‍ ഇവനെക്കുറിച്ച് അറിഞ്ഞിരുന്നു. ഇവന്റെ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ തൂക്കി ലോക്കപ്പില്‍ ഇട്ടു പെരുമാറേണ്ട കുറെ പണികള്‍ ഇവന്‍ ഒപ്പിച്ചിട്ടുണ്ട്. പക്ഷെ ഇവന്‍ ഇടപെട്ട കേസുകള്‍ എല്ലാം ന്യായത്തിന്റെ ഭാഗത്ത് നിന്നുള്ളവ ആയതുകൊണ്ട് ഞാനൊരു പെറ്റി കേസ് പോലും ഇവനെതിരെ ചാര്‍ജ്ജ് ചെയ്തിരുന്നില്ല. പിന്നെ കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ മാഡം ഈ പറഞ്ഞ ഒരു ഇഷ്ടം ഇവനോട് എനിക്കുമുണ്ടായി. എന്തിനേറെ, ഇവളോട്‌ ഇപ്പോഴുള്ള എന്റെ അടുപ്പം പോലും ഇവന്‍ കാരണമാണ്..” ഇന്ദുലേഖ അത്ഭുതത്തോടെ വീണ്ടും വാസുവിനെ നോക്കി. “അതെങ്ങനെ പൌലോസ്?” “മാഡം ചില കാരണങ്ങള്‍ കൊണ്ട് എനിക്കീ നാറിയ മാധ്യമ പ്രവര്‍ത്തകരെ കണ്ണെടുത്താല്‍ കണ്ടുകൂടാ. കുറെ എണ്ണത്തിനെ ഞാന്‍ പല സമയങ്ങളിലായി പെരുമാറിയതിന്റെ പേരില്‍ ഏതാണ്ട് നാലോ അഞ്ചോ ട്രാന്‍സ്ഫറുകള്‍ എനിക്ക് കിട്ടിയിട്ടുണ്ട്. ഇവളെ ആദ്യം കണ്ടപ്പോഴും എനിക്ക് അതെ വെറുപ്പായിരുന്നു. പക്ഷെ ഒരിക്കല്‍ ഇവന്‍ എന്നോട് സംസാരിച്ചു. സാറ് മറ്റു പത്രക്കാരെ കാണുന്നത് പോലെ ഇവളെ കാണരുത് എന്നും അത് സാറ് നേരില്‍ മനസിലാക്കുമെന്നും പറഞ്ഞപ്പോള്‍ ഞാനതത്ര കാര്യമായി എടുത്തിരുന്നില്ല. പക്ഷെ അന്ന് നാദിയയുടെ കാര്യത്തിന് മാഡത്തെ കാണാന്‍ എത്തിയ ഇവള്‍ എന്റെ അനുമതി ഉണ്ടെങ്കില്‍ വിവരങ്ങള്‍ അറിഞ്ഞാല്‍ മതിയെന്ന് പറഞ്ഞത് എന്റെ മനസിനെ വല്ലാതെ സ്പര്‍ശിച്ചു. എസിപി സുഹൃത്തായുള്ള ഇവള്‍ക്ക് വെറുമൊരു എസ് ഐ ആയ എന്നെ പരിഗണിക്കേണ്ട യാതൊരു കാര്യവും ഉണ്ടായിരുന്നില്ല. അന്നാണ് ഞാന്‍ ആദ്യമായി ഒരു മാധ്യമ പ്രവര്‍ത്തകയെ ഇഷ്ടപ്പെടുന്നത്..ഇവളുടെ മനസിന്റെ വലിപ്പം എന്നെ ആകര്‍ഷിച്ചു.” പൌലോസ് ലേശം വികാരഭരിതനായാണ് അത് പറഞ്ഞത്. “ഗുഡ് പൌലോസ്. നിങ്ങളെക്കാള്‍ മികച്ച

💬 Comments

View all comments