0%

Chapter Title : മൃഗം 25 [Master]

Author : Master Read All Parts 1563

നിങ്ങള്‍ റിക്കോഡ്‌ ആക്കിയിട്ടുണ്ടോ? കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയി എന്ന് പറഞ്ഞു നല്‍കിയ പരാതി?” ഇന്ദുലേഖ ചോദിച്ചു. “ഇല്ല മാഡം. പോലീസ് അന്വേഷിക്കട്ടെ എന്നും ഒരു ദിവസത്തിനുള്ളില്‍ കിട്ടിയില്ല എങ്കില്‍ പരാതി രേഖപ്പെടുത്തി അന്വേഷിക്കാം എന്നുമാണ് ഞാനെടുത്ത തീരുമാനം. കാരണം പരാതി തന്നതായി റിക്കോഡ്‌ ഉണ്ടായാല്‍, നാളെ അത് ഭദ്രനൊരു പിടിവള്ളി ആകും” “വെരി ഗുഡ്. അപ്പോള്‍ നമ്മുടെ അടുത്ത സ്റ്റെപ്പ്, ഷാജിയുടെ ഈ മൊഴി ശരി വയ്ക്കുന്ന മറ്റു സാക്ഷി മൊഴികള്‍ ആണ്. അതില്‍ അസീസിന്റെ മൊഴി നമ്മുടെ പക്കല്‍ റെഡി ആണ്. ഡോണ, നീ പറഞ്ഞ ആ രണ്ടുപേരുടെ മൊഴി കിട്ടാന്‍ എന്താണ് വഴി?” ഇന്ദുലേഖ ഡോണയെ നോക്കി. “അവര്‍ സഹകരിക്കാന്‍ തയാറായിട്ടില്ല..ഡെവിള്‍സ് അവര്‍ക്ക് നേരില്‍ത്തന്നെ ഭീഷണി നല്‍കിയിട്ടുണ്ട്. അതുകൊണ്ട് എനിക്കൊരു ഐഡിയയുമില്ല ഇന്ദൂ” ഡോണ തലയ്ക്ക് കൈയും കൊടുത്തിരുന്നു. “വാസൂ..താങ്കള്‍ക്ക് വല്ല വഴിയും മനസ്സില്‍ തോന്നുന്നുണ്ടോ?’ ഇന്ദു വാസുവിനോട് ചോദിച്ചു. “ഈ പറഞ്ഞ ആളുകളെ എനിക്കറിയില്ല മാഡം..അവരെക്കുറിച്ച് അറിഞ്ഞാല്‍ മാത്രമേ ഒരു വഴി ആലോചിക്കാന്‍ പറ്റൂ” അവന്‍ പറഞ്ഞു. “അവര്‍ക്ക് സഫിയയുടെ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ ഒന്നുമില്ല നിനക്ക് ഐഡിയ കിട്ടാന്‍” ഡോണ അതെ മട്ടില്‍ ഇരുന്നുകൊണ്ട് പറഞ്ഞു. “ടീ..ഡോണ്ട് അണ്ടര്‍ എസ്റ്റിമേറ്റ് വാസു..നീ ആദ്യം അവരുടെ വിവരങ്ങള്‍ പറ..എന്നിട്ട് നോക്കാം” വാസുവില്‍ വിശ്വാസം വര്‍ദ്ധിച്ച ഇന്ദുലേഖ ഡോണയോട് പറഞ്ഞു. പൌലോസ് ചിരിച്ചുകൊണ്ട് വാസുവിനെ നോക്കി. “എന്റെ ഇന്ദൂ ഇവന് തട്ടിക്കൊണ്ടു പോകല്‍ അടി ഇടി..ഈ മൂന്നു വഴിയെ അറിയാവൂ. അതൊന്നും ആ പാവങ്ങളുടെ അടുത്തു നടത്താന്‍ ഞാന്‍ സമ്മതിക്കില്ല” ഡോണ പറഞ്ഞു. “നീ ആദ്യം അവരുടെ ഡീറ്റയില്‍സ് പറ..” ഇന്ദു ആവര്‍ത്തിച്ചു. “ഓകെ..പറയാം. ഒന്നാം സാക്ഷി അബുബക്കര്‍; പ്രായം അമ്പത്തിനാല്. സഞ്ചരിക്കുന്ന മത്സ്യവ്യാപാരി ആണ്. തോപ്പുംപടിക്ക് അടുത്താണ് താമസം. ഭാര്യയും നാല് മക്കളും ഉണ്ട്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും. ഒരു മകന്‍ ഗള്‍ഫിലുണ്ട്. അന്നന്നത്തെ കാര്യങ്ങള്‍ മാത്രം മുട്ടില്ലാതെ കഷ്ടിച്ച് ജീവിച്ചു പോകുന്ന ഒരു കുടുംബമാണ് അവരുടേത്. അടുത്തത് ട്രീസ ടീച്ചര്‍. ഭര്‍ത്താവ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ച് മാനേജര്‍ ആണ്.

💬 Comments

View all comments