Chapter Title : മൃഗം 25 [Master]
“വിവരമറിഞ്ഞാല്‍ അവരവനെ തട്ടിക്കളയാന്‍ ചാന്‍സുണ്ട് എന്നല്ല, തട്ടിക്കളയുക തന്നെ ചെയ്യും. പക്ഷെ അവന്‍ അവരോടു വിവരം പറയില്ല എന്ന് നമുക്ക് ഉറപ്പിക്കാന്‍ പറ്റില്ല മാഡം. അവന്‍ പറയാനാണ് സാധ്യത കൂടുതല്‍. കാരണം തിന്നുന്ന ചോറിനു നന്ദി ഉള്ളവന്‍ ആണ് ഈ ഷാജി. തന്റെ ഗതികേട് കൊണ്ട് സത്യം പറയേണ്ടി വന്നുപോയി എന്ന് അവരോടു പറഞ്ഞാല്‍, ചിലപ്പോള്‍ അവര്‍ അത് തല്‍ക്കാലം ക്ഷമിച്ചതായി നടിക്കാനും തുടര്‍ന്നു ഭദ്രനുമായി കൂടിയാലോചിച്ച് മറുതന്ത്രം ഉണ്ടാക്കാനും മതി. പക്ഷെ ജീവനോടെ സാക്ഷി പറയാനായി അവരവനെ ബാക്കി വയ്ക്കും എന്ന് ഞാന്‍ കരുതുന്നില്ല. ഇനി അഥവാ അവര്‍ അവനെ കൊന്നില്ലെങ്കില്‍ തന്നെ, ഭദ്രന്‍ അവനെ നന്നായി ട്രെയിന്‍ ചെയ്യും. മകളെ തട്ടിയെടുത്ത് തോക്കിന്‍ മുന്‍പില്‍ നിര്‍ത്തി എഴുതിത്തന്നത് വായിപ്പിച്ചതാണ് എന്നവന്‍ കോടതിയില്‍ പറഞ്ഞാല്‍ കോടതി അത് തള്ളിക്കളയണം എന്നില്ല. അതുകൊണ്ട് അവന്റെ സ്റ്റേറ്റ്മെന്റ് അവനുപോലും തിരുത്താന്‍ സാധിക്കാത്ത മട്ടിലുള്ള മറ്റു അനുബന്ധ തെളിവുകള്‍ നമ്മള്‍ ഉണ്ടാക്കണം” പൌലോസ് പറഞ്ഞു. “യെസ്..യു ആര്‍ റൈറ്റ് പൌലോസ്” ഇന്ദുലേഖ തലയാട്ടി. “അവന്‍ അങ്ങനെ പറയുമോ?” ഡോണ ശങ്കയോടെ പൌലോസിനെ നോക്കി. “എല്ലാ സാധ്യതകളും കണക്കിലെടുത്ത് ഫൂള്‍ പ്രൂഫ് എവിഡന്‍സ് ഉണ്ടാക്കിയിട്ട് മാത്രമേ നമ്മള്‍ ഇതുമായി കോടതിയെ സമീപിക്കാവൂ. അറിയാമല്ലോ? ഭദ്രനാണ് അവരുടെ വക്കീല്‍..” പൌലോസ് അവളോട് പറഞ്ഞു. “ബൈ ദ വെ പൌലോസ്. ഷാജിയുടെ ഭാര്യ നല്‍കിയ പരാതി നിങ്ങള്‍ റിക്കോഡ് ആക്കിയിട്ടുണ്ടോ? കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയി എന്ന് പറഞ്ഞു നല്‍കിയ പരാതി?” ഇന്ദുലേഖ ചോദിച്ചു. “ഇല്ല മാഡം. പോലീസ് അന്വേഷിക്കട്ടെ എന്നും ഒരു ദിവസത്തിനുള്ളില്‍
💬 Comments
View all comments