Chapter Title : മൃഗം 26 [Master]
ധൈര്യം വരും..ഒന്ന് പോണേ ഇച്ചായാ..പിന്നെ ഇതുപോലെ ഇല്ലെങ്കിലും കുറച്ച് മയപ്പെടുത്തി രണ്ട് ഡയലോഗ് അവിടെയും കാച്ചിയേക്ക്..ഇത് കഴിഞ്ഞാലുടന്‍ ഞങ്ങള്‍ പിന്നെയും അങ്ങോട്ട് പോകും” ഡോണ പറഞ്ഞു. “ഉം..വന്നു വന്നു നിന്റെ ഓര്‍ഡര്‍ലിയാക്കി എന്നെ മാറ്റുന്നുണ്ട് നീ. വച്ചിട്ടുണ്ട് നിനക്ക് ഞാന്‍. ങാ ചെല്ല്..ചെല്ല്..” ഡോണ ആരും കാണാതെ അയാളുടെ കൈയില്‍ ഒന്ന് നുള്ളിയ ശേഷം വാസുവിന്റെ അരികിലേക്ക് പോയി. പോലീസ് ജീപ്പ് ഒരു ഇരമ്പലോടെ മുന്‍പോട്ടു കുതിച്ചു. “ചേട്ടാ..എന്തൊരു ഫൈറ്റ് ആയിരുന്നു..ദേ എന്റെ രോമം എഴുന്നു നില്‍ക്കുന്നത്കണ്ടോ..ചേട്ടന്‍ കരാട്ടെ പഠിച്ചിട്ടുണ്ടോ..യ്യോ ആ ബൈക്കില്‍ നിന്നും പൊങ്ങിയ സ്റ്റൈല്‍ ഉണ്ടല്ലോ..ഹമ്മേ..ഐ ലവ് യു മാന്‍...ചേട്ടാ നാളെ എന്റെ കൂടെ ഞങ്ങളുടെ കോളജ് വരെ ഒന്ന് വരാമോ..അവിടെ കുറെ വായീ നോക്കികള്‍ ഉണ്ട്..ഒന്ന് വിരട്ടിയാല്‍ മതി..വരുമോ” ജാനറ്റ് സ്വയം മറന്ന മട്ടില്‍ വാസുവിനെ വിടാതെ പിടികൂടിയിരിക്കുന്നത് കണ്ടു ഡോണ ചിരിച്ചു. “മോളെ ഈ ചേട്ടന് കോളജും സ്കൂളും ഒക്കെ അലര്‍ജി ആണ്...വല്ല ഷാപ്പിലോ ബാറിലോ ആണേല്‍ ഉടന്‍ വരും..” അവള്‍ പറഞ്ഞു. “എന്റെ ചേച്ചി..ഈ ചേട്ടന്‍ സൂപ്പറാണ്..ആ ഗുണ്ടകള്‍ക്ക് രണ്ട് മിനിറ്റ് പോലും കൊടുത്തില്ല..എന്തൊരു ഫൈറ്റ് ആയിരുന്നു..ചേട്ടാ ഞാനൊരു ഉമ്മ തന്നോട്ടെ..” “പിന്നെന്താ..ഇന്നാ തന്നോ...” വാസു കവിള്‍ അവളെ കാണിച്ചു പറഞ്ഞു. “ജാനറ്റ്..നിനക്കെന്താ പെണ്ണെ ഭ്രാന്തായോ” ട്രീസ ടീച്ചര്‍ ചെറിയ ചിരിയോടെ ആണ് അത് ചോദിച്ചത്. “ഉമ്മ്മ..” ജാനറ്റ് അത് ശ്രദ്ധിക്കുക പോലും ചെയ്യാതെ വാസുവിന് ഒരു ഉമ്മ നല്‍കി. “ടീച്ചര്‍ പേടിക്കണ്ട..എല്ലാ ഇന്ത്യക്കാരി പെണ്ണുങ്ങളും, ഒരാള്‍ ഒഴികെ, ഇവന് സഹോദരിമാരും അമ്മമാരും ഒക്കെ ആണ്..” ഡോണ ടീച്ചറെ നോക്കി പറഞ്ഞു. “മോനെ..വളരെ നന്ദി..ആ സാറ് പറഞ്ഞത് പോലെ ഞങ്ങള്‍ക്കൊന്നും മോനെപ്പോലെ പ്രതികരിക്കാനുള്ള ത്രാണി ഇല്ല..നിങ്ങള് വാ..കേറി ഇരിക്ക്..” ജോണി അവര്‍ക്കരികില്‍ എത്തി പറഞ്ഞു. “മമ്മി..ഇനി ഒന്നും പേടിക്കണ്ട..എല്ലാം..എല്ലാം ഈ ചേച്ചിയോട് പറഞ്ഞു കൊടുക്ക്..പ്ലീസ്” ജാനറ്റ് പറഞ്ഞു. ഡോണ അവളെ നോക്കി പുഞ്ചിരിച്ചു. “പറയാം മോളെ..എന്തോ ഇപ്പോള്‍ മനസിന് നല്ല ധൈര്യം തോന്നുന്നു..എന്തിനിങ്ങനെ ഭയന്നു ജീവിക്കണം..നിങ്ങള്‍ വാ..കേറി ഇരിക്ക്” ടീച്ചര്‍ ഡോണയുടെ കൈയില്‍ പിടിച്ചു കൊണ്ടാണ് അത് പറഞ്ഞത്. “ചേട്ടാ പേരെന്താ”
💬 Comments
View all comments