0%

Chapter Title : മൃഗം 26 [Master]

Author : Master Read All Parts 2.8K

ഇന്നോടെ തീര്‍ന്നു..ഉം..ക്യുക്ക്” പൌലോസ് ഗുണ്ടകളോട് ആജ്ഞാപിച്ചു. അവന്മാര്‍ നാലുപേരും വണ്ടിയുടെ അടുത്തേക്ക് പോയിക്കഴിഞ്ഞപ്പോള്‍ ജോണി കതക് തുറന്ന് വെളിയിലെത്തി. “ഇച്ചായാ..അങ്ങേരെ രണ്ട് പറഞ്ഞിട്ടേ പോകാവൂ..അയാള് കാരണം ആണ് ടീച്ചര്‍ ഒന്നും പറയാത്തത്” ഡോണ പൌലോസിന്റെ കാതില്‍ മന്ത്രിച്ചു. “ഏറ്റടി ഭാവി ഭാര്യെ..” പൌലോസ് പിറുപിറുത്തു. “വല്യ ഉപകാരം സര്‍..ഇവന്മാര് കാരണം ജീവിക്കാന്‍ പറ്റാതായിരിക്കുകയാണ്..” ജോണി ഭയം വിട്ടുമാറാതെ കൈകള്‍ കൂപ്പിക്കൊണ്ട്‌ പറഞ്ഞു. “നിങ്ങള്‍ ഗുണ്ടകളെ പേടിക്കുന്നതാണ് അവരുടെ വിജയം. ദാ ഇവന്‍ പ്രതികരിച്ചത് കണ്ടില്ലേ? ആറുപേര്‍ക്ക് ഒരൊറ്റ ഒരുത്തന്‍ മതി എന്ന് മനസിലായില്ലേ? നോക്കണം മിസ്റ്റര്‍....?” പൌലോസ് ചോദ്യഭാവത്തില്‍ അയാളെ നോക്കി. “ജോണ്സന്‍” ജോണി പൂരിപ്പിച്ചു. “ങാ..മിസ്റ്റര്‍ ജോണ്‍സന്‍..കുറ്റകൃത്യം നടത്തുന്ന ആളുകളെ നിയമത്തിന്റെ മുന്‍പില്‍ എത്തിക്കുക, അവരെ എതിര്‍ക്കേണ്ട സമയത്ത് എതിര്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ നമ്മള്‍ ഓരോരുത്തരും ചെയ്യേണ്ട കര്‍ത്തവ്യമാണ്..ക്രിമിനലുകള്‍ ഉണ്ടാകാന്‍ കാരണം തന്നെ നട്ടെല്ലില്ലാത്ത നിങ്ങളെപ്പോലെ ഉള്ള ആളുകള്‍ ആണ്.. കുറേപ്പേര്‍ സംഘം ചേര്‍ന്നു എന്ത് പോക്രിത്തരം കാണിച്ചാലും അതിനെതിരെ ശബ്ദിക്കാതെ, പോലീസില്‍ പോലും പറയാതെ നപുംസകങ്ങളെപ്പോലെ ജീവിക്കുന്ന മനുഷ്യരാണ് ഇവര്‍ക്ക് പ്രചോദനം. ക്രിമിനലുകളെ പിടിക്കുന്നത് പോലീസിന്റെ മാത്രം പണിയല്ല..ഈ ഫോഴ്സ് ഉണ്ടാക്കിയിരിക്കുന്നത് നിങ്ങളെ സഹായിക്കാന്‍ വേണ്ടിയാണ്. അതായത് ഇതുപോലെയുള്ള കാര്യങ്ങളില്‍ നിങ്ങള്‍ പ്രതികരിക്കുമ്പോള്‍ അവര്‍ നിങ്ങളെ എതിര്‍ത്താല്‍, ബാക്കി പണി ഞങ്ങളുടേത് ആണ് എന്നര്‍ത്ഥം. പക്ഷെ പലരുടെയും ധാരണ ക്രിമിനലുകളെ പിടിക്കേണ്ടത് പോലീസിന്റെ മാത്രം പണി ആണെന്നാണ്. ഈ മനോഭാവം മാറ്റാതെ നമ്മുടെ നാട് നന്നാകില്ല..ദാ നോക്ക്..ഈ നില്‍ക്കുന്ന പെണ്‍കുട്ടി ഒരു മാധ്യമ പ്രവര്‍ത്തകയാണ്..ഒരു കോടീശ്വരന്റെ ഏകപുത്രി....എന്നിട്ടും സ്വന്തസുഖങ്ങള്‍ ഉപേക്ഷിച്ച് ചിലരുടെ പ്രവൃത്തി മൂലം

💬 Comments

View all comments