Chapter Title : മൃഗം 26 [Master]
നേരെ മുന്‍പില്‍ നിന്നുകൊണ്ട് കനത്ത ശബ്ദത്തില്‍ ചോദിച്ചു. നാദിയ മടിച്ചുമടിച്ച് മുഖമുയര്‍ത്തി അവളെ നോക്കി. മറുപടി പറയാന്‍ വൈകിയപ്പോള്‍, ഇന്ദുലേഖ അവളുടെ കരണം തീര്‍ത്ത് പ്രഹരിച്ചു. നാദിയ തല കറങ്ങി നിലത്തേക്ക് വീണു. “എഴുന്നേല്‍പ്പിക്ക് അവളെ..” ഇന്ദുലേഖ കൈ ചുരുട്ടിക്കൊണ്ട് മുരണ്ടു. പോലീസുകാര്‍ അവളെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി. “പറയടി..പറഞ്ഞില്ലെങ്കില്‍ നിന്റെ ശവം മാത്രമേ ഇവിടുന്നു പുറത്ത് പോകുകയുള്ളൂ..നിന്നെ അങ്ങോട്ടയച്ചു എന്ന് നീ പറഞ്ഞ ആളാണ് ഇത്. ഇയാളുടെ മൊഴി മാത്രം മതി ഞങ്ങള്‍ക്ക് നിന്നെ ജയിലില്‍ അടയ്ക്കാന്‍..പക്ഷെ ഞങ്ങള്‍ക്ക് വേണ്ടത് നിന്നെയല്ല.നിന്നെ അയച്ചവരെ ആണ്. അത് നിന്റെ നാവുകൊണ്ട് നീ പറയും..ഇപ്പോള്‍..” ഇന്ദുലേഖ അവളുടെ കഴുത്തിനു പിടിച്ച് കൈ ചുരുട്ടി മൂക്കിനു നേരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു. “എന്നെ തല്ലല്ലേ മാഡം..ഞാന്‍ പറയാം..പക്ഷെ പറഞ്ഞാല്‍ എന്നെ അവര്‍....” നാദിയ കൈകള്‍ കൂപ്പി കരഞ്ഞപ്പോള്‍ ഇന്ദു അവളുടെ കഴുത്തില്‍ നിന്നും കൈ മാറ്റി. “നിന്നെ ആരും ഒരു പുല്ലും ചെയ്യില്ല..ഉം പറ..ആരാണ് നിന്നെ അയച്ചത്?” “മാ...മാലിക്ക്....” നാദിയ വിക്കിവിക്കി പറഞ്ഞു. “ഗുഡ്..ഇവളെ കൊണ്ട് പോ..പൌലോസ്..ഇയാളെയും വിട്ടേക്ക്..മൊഴി എല്ലാം രേഖപ്പെടുത്തിയിട്ടുണ്ടല്ലോ അല്ലെ” കസേരയിലേക്ക് ഇരുന്നുകൊണ്ട് ഇന്ദു ചോദിച്ചു. “ഉണ്ട് മാഡം..ഇവനെന്നല്ല ആരു വിചാരിച്ചാലും എതിര്‍ക്കാന്‍ പറ്റാത്ത വിധം ഇവന്റെ മൊഴി എല്ല തെളിവുകളും സഹിതം ഞാന്‍ റിക്കോഡ് ആക്കിയിട്ടുണ്ട്” പൌലോസ് പറഞ്ഞു. “ടാ കരണ്ടി..നിനക്കെതിരെ ഞങ്ങള്‍ കേസ് എടുക്കുന്നില്ല. നീ അസീസിനെ വധിക്കാന്‍ ചെന്നവളെ രക്ഷിക്കാന്‍ ശ്രമിച്ചു എന്നത് ഞങ്ങള്‍ മറക്കുന്നു. പക്ഷെ എപ്പോള്‍ വിളിച്ചാലും നീ വന്നോണം. അതേപോലെ ഞങ്ങളോട് പറഞ്ഞത് അതേപോലെ കോടതിയില്‍ പറഞ്ഞില്ല എങ്കില്‍, നിന്നെ ഒരു പത്തുകൊല്ലം ജയിലില്‍ ഇടാനുള്ള വകുപ്പ് ഞങ്ങള്‍ ഉണ്ടാക്കി വച്ചിട്ടുണ്ട്..ഓര്‍മ്മ വേണം..” ഇന്ദു താക്കീതിന്റെ രൂപത്തില്‍ അവനോടു പറഞ്ഞു. “വല്യ നന്ദി സാറേ..വല്യ നന്ദി. കരണ്ടി ഇനി ഇത്തരം ജോലികള്‍ക്ക് പോത്തില്ല..ഒരിക്കലും പോത്തില്ല..” അയാള്‍ സന്തോഷത്തോടെ പറഞ്ഞു. “ഉം പൊക്കോ” അയാള്‍ ഇന്ദുവിനെയും പൌലൊസിനെയും നോക്കി കൈകള്‍ കൂപ്പിയ ശേഷം പുറത്തേക്ക് പോയി. “നല്ല പുരോഗതി ഉണ്ട് മാഡം. ഡോണയോട് ആ രണ്ട് സാക്ഷികളും സംസാരിച്ചു കഴിഞ്ഞു. വാസു അവരെക്കൊണ്ട് സംസാരിപ്പിക്കാന്‍
💬 Comments
View all comments