Chapter Title : മൃഗം 26 [Master]
ജീപ്പ് പൊടിപറത്തി അയാളുടെ വീടിന്റെ മുന്‍പിലെത്തി നിന്നത്. അതില്‍ നിന്നും ഗുണ്ടകളെപ്പോലെ തോന്നിക്കുന്ന ആറേഴുപേര്‍ ചാടിയിറങ്ങി അയാളുടെ വീട്ടിലേക്ക് കയറി. “താനല്യോടോ അബുബക്കര്‍” അവരുടെ നേതാവ് അബു ബക്കറിന്റെ മുന്‍പിലെത്തി ചോദിച്ചു. “അതെ..ആരാ..എന്താ ബല്ല കൊയപ്പോം..” അവരുടെ മട്ടിലും ഭാവത്തിലും പന്തികേട് മണത്ത അബുബക്കര്‍ ചോദിച്ചു. “തനിക്ക് കുഴപ്പം ഒന്നും ഉണ്ടാകാതിരിക്കാനാ ഞങ്ങളിപ്പം ഇങ്ങോട്ട് വന്നത്” ശബ്ദം കേട്ടു വീട്ടിലെ മറ്റ് അംഗങ്ങള്‍ അവിടേക്ക് വന്നു നോക്കി. ഇളം പ്രായത്തിലുള്ള സുറുമിയെയും സമീറയെയും കണ്ട ഗുണ്ടകള്‍ വികടച്ചിരിയോടെ അവരെ നോക്കി. “നല്ല പരുവം പ്രായത്തിലുള്ള മക്കള്‍ ഉണ്ടല്ലോടോ തനിക്ക്..ങാ അതെന്തോ ആകട്ടെ..തന്നോട് ഡോണ എന്നോരുത്തി വന്നു ചിലതൊക്കെ ചോദിക്കും. തനിക്കറിയാം അവളെ..അവളിവിടെ മുന്‍പും വന്നിട്ടുണ്ട്. ഒരക്ഷരം താന്‍ അവളോട് ഉരിയാടിയാല്‍..ഈ നില്‍ക്കുന്ന രണ്ടെണ്ണത്തിനേം തന്റെ കണ്മുന്നില്‍ ഇട്ടു ഞങ്ങള്‍ പണിയും..ഓര്‍ത്തോണം” “ഇങ്ങള് മര്യാദയ്ക്ക് സംസാരിക്കണം..(തിരിഞ്ഞു നോക്കി) ഉള്ളില്‍ പോ മക്കളെ ഈ ശെയ്ത്താന്‍മാരുടെ മുമ്പീ നിക്കാണ്ട്..(വീണ്ടും ഗുണ്ടകളുടെ നേരെ തിരിഞ്ഞ്)..ആരോട് എന്ത് പറേണമെന്നു ഞമ്മക്ക് അറിയാം..എറങ്ങിപ്പോ ഞമ്മടെ പൊരേന്ന്..” അബുബക്കര്‍ കോപത്തോടെ പറഞ്ഞു. സ്വന്തം മക്കളെ കുറിച്ച് അവന്‍ പറഞ്ഞത് അയാളെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. “മൂപ്പില്‍സ് ആളു കൊള്ളാമല്ലോ? എടൊ വയസു കാലത്ത് ഈ തടി ഇല്ലായ്മ ആക്കല്ലേ..പറഞ്ഞത് ഓര്‍മ്മ ഉണ്ടല്ലോ? അവളോട് താന്‍ എന്തെങ്കിലും പറഞ്ഞെന്നറിഞ്ഞാല്‍, പിന്നെ തന്റെ മക്കളെ മാത്രമല്ല, ഈ രണ്ട് കാലുംകൂടി ഞങ്ങള്‍ ഇങ്ങേടുക്കും..പിച്ച തെണ്ടി ജീവിക്കും താന്‍ ശിഷ്ടകാലം...” അവന്‍ പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു. അബുബക്കറിന്റെ ഭാര്യയും മക്കളും ഭയന്നു വിറച്ചു നില്‍ക്കുകയായിരുന്നു. “അളിയാ ഇയാള് കേള്‍ക്കാതിരിക്കുന്നതാണ് നല്ലത്..അതിന്റെ പേരില്‍ ഈ പച്ചക്കരിമ്പുകളെ എടുത്തിട്ട് ഒരു പണി പണിയാമായിരുന്നു..” സമീറയെയും സുറുമിയെയും നോക്കി മറ്റൊരുവന്‍ വികൃതച്ചിരിയോടെ പറഞ്ഞു. “കേറിപ്പോടീ അകത്ത്..” അബുബക്കര്‍ മക്കളെ നോക്കി അലറി. പിന്നെ ഗുണ്ടകളുടെ നേരെ തിരിഞ്ഞു “അനക്കൊക്കെ ബീട്ടില്‍ അമ്മേം പെങ്ങമ്മാരും ഇല്ലേടാ..അതോ നീയൊക്കെ ഓരുടെ കൂടെ ആണോ കെടപ്പ്..ഹറാം പെറപ്പുകളെ..എറങ്ങി പോടാ..” അയാള്‍ കോപം കൊണ്ട് ജ്വലിച്ചു. “തന്തയില്ലാഴിക പറയുന്നോടാ കിഴവാ” ഗുണ്ടാ നേതാവ് അബുബക്കറിന്റെ കരണം തീര്‍ത്ത് പ്രഹരിച്ചുകൊണ്ട് അട്ടഹസിച്ചു. ബക്കര്‍ മറിഞ്ഞു
💬 Comments
View all comments