0%

Chapter Title : മൃഗം 26 [Master]

Author : Master Read All Parts 1419

പെട്ടിയുടെ മുകളിലേക്ക് വീണുപോയി. അയാളുടെ മക്കളും ഭാര്യയും നിലവിളിയോടെ അങ്ങോട്ട്‌ അടുത്തപ്പോഴേക്കും അവന്‍ കത്തി എടുത്ത് അവര്‍ക്ക് നേരെ ചൂണ്ടി. “അനങ്ങിപ്പോകരുത്..ഇയാളോട് പറഞ്ഞത് കേട്ടല്ലോ..അത് ഒന്ന് ഓര്‍മ്മിപ്പിച്ചു കൊടുത്തേക്ക്..” അവരെ രൂക്ഷമായി നോക്കി അങ്ങനെ പറഞ്ഞിട്ട് അവന്‍ പുറത്തേക്ക് നടന്നു. അവര്‍ ചെന്നു വണ്ടിയില്‍ കയറിപ്പോയപ്പോള്‍ ബക്കറിനെ ഭാര്യയും മക്കളും കൂടി പിടിച്ച് എഴുന്നേല്‍പ്പിച്ചു. “പടച്ചോനെ..എന്തിനാ അവര് നിങ്ങളെ തല്ലിയത്” കാര്യമറിയാതെ അയാളുടെ ഭാര്യ തിരക്കി. കുട്ടികള്‍ കരയുന്നുണ്ടായിരുന്നു. “കരയാണ്ട് മക്കളെ..ഞമ്മക്കൊന്നും പറ്റീല്ല..” അയാള്‍ കവിളില്‍ തടവിക്കൊണ്ട് പറഞ്ഞു. “ആരാ വപ്പച്ചി അവന്മാര്‍? എന്തിനാ അവര് ഇപ്പം ഇങ്ങോട്ട് വന്ന് ഇങ്ങനൊക്കെ ചെയ്തത്?” മൂത്തമകള്‍ സുറുമി വാപ്പയുടെ കവിളില്‍ മെല്ലെ തടവിക്കൊണ്ട് ചോദിച്ചു. “ഞമ്മള് മുന്‍പ് പറഞ്ഞിട്ടില്യോടീ..ഒരു പെങ്കൊച്ചിനെ കുറേപ്പേര് ബണ്ടിയില്‍ കേറ്റി കൊണ്ട് പോന്നത് ഞമ്മള്‍ ഒരിക്കല്‍ കണ്ട വിവരം..അത് തന്നാ സംഭവം. പച്ചേങ്കി ഇപ്പം ഇവരെന്തിനാ ബന്നത് എന്ന് മനസിലാകുന്നില്ല..അന്നേ ഞമ്മള് പറഞ്ഞതാ ആരോടും അത് പറയൂല്ലാന്ന്..” കവിള്‍ തടവിക്കൊണ്ട് അയാള്‍ പറഞ്ഞു. “ഏതു പെങ്കൊച്ചാ വപ്പച്ചി?” കണ്ണുകള്‍ തുടച്ചുകൊണ്ട് സുറുമി ചോദിച്ചു. “അനക്കറിയൂല്ല മോളെ..ഓള്‍ടെ പേര് മുംതാസ്. റെയില്‍വേ സ്റ്റേഷനില്‍ തട്ടുകട നടത്തിക്കൊണ്ടിരുന്ന ഒരു മൂസയുണ്ട്..ഓന്റെ മോളാരുന്നു ഓള്..” “എന്നിട്ടെന്ത് പറ്റി വാപ്പച്ചി..” “ഞമ്മക്ക് ഒന്നും അറിയൂല്ല മോളെ..ആ പെങ്കൊച്ച് ആത്മഹത്യ ചെയ്തു..അത് കൊച്ചീലെ മൂന്നു വല്യ മൊതലാളിമാരു കാരണമാണ് എന്ന് ഡോണ എന്നൊരു പെങ്കൊച്ച് ടിവിയിലൂടെ പറഞ്ഞതിന്റെ പുകില്‍ ആയിരുന്നു കൊറേ നാള്‍..ആരേം കൊല്ലാന്‍ മടി ഇല്ലാത്ത ആ മൊതലാളിമാരെ എനിക്കറിയാം..അന്ന് ആ വണ്ടീല്‍ അവരുണ്ടാരുന്നു..ഞമ്മള്‍ അവരെ കണ്ടു എന്ന് എങ്ങനോ അറിഞ്ഞ അവര്‍ ഞമ്മട പൊര കണ്ടുപിടിച്ച് ഞമ്മളെ അന്നേ ഭീഷണിപ്പെടുത്തി..കണ്ട വിവരം പറഞ്ഞാല്‍ ഞമ്മള്‍ ജീവനോടെ കാണൂല്ല എന്ന് മാത്രമല്ല..നിങ്ങളെ അവര്‍ പിടിച്ചു കൊണ്ടുപോകും എന്നും പറഞ്ഞാരുന്നു..ഞമ്മള്‍ അതുകൊണ്ട് ആരോടും അതെപ്പറ്റി പറഞ്ഞിട്ടില്ല. ആ കേസൊക്കെ തീര്‍ന്ന് ആരെയോ കോടതി ശിക്ഷിക്കുവേം ചെയ്തു..പിന്നെ..ഇവരെന്തിനാ ഇപ്പം വീണ്ടും വന്നെ എന്നാ ഞമ്മക്ക് പുടി കിട്ടാത്തത്” അബുബക്കര്‍ ആലോചനയോടെ തലയില്‍ കൈയും കൊടുത്തിരുന്നപ്പോള്‍ ഒരു ബുള്ളറ്റ് പടി കടന്ന് അവര്‍ക്കരികില്‍ എത്തി നിന്നു.

💬 Comments

View all comments