0%

Chapter Title : മൃഗം 26 [Master]

Author : Master Read All Parts 1488

എ സി പി ഇന്ദുലേഖ അവളുടെ ക്ലാസ് മേറ്റും അടുത്ത കൂട്ടുകാരിയുമാണ്. അതും പോരാഞ്ഞ് കേരളാ പോലീസിലെ ഒന്നാം നമ്പര്‍ റൌഡി പൌലോസ് എന്ന എസ് ഐയെ പണി കൊടുക്കാന്‍ വേണ്ടി ഞങ്ങള് തന്നെ ഇങ്ങോട്ട് തട്ടിക്കുകയും ചെയ്തു. അതിപ്പോള്‍ എങ്ങാണ്ട് കിടന്ന മൂര്‍ഖനെ എടുത്ത് വേണ്ടാത്തിടത്ത് വച്ചതുപോലെയായി..അവളെ ഭീഷണിപ്പെടുത്തിയത് കൊണ്ട് വാസുവും, പണി കൊടുക്കാന്‍ ശ്രമിച്ചത് കൊണ്ട് പൌലോസും ഇവിടെത്തി എന്ന് സാരം. ഞങ്ങള്‍ക്ക് ഈയിടെയായി പറ്റുന്നത് മൊത്തം കുഴപ്പങ്ങള്‍ ആണ്..” അര്‍ജ്ജുന്‍ മുകളിലേക്ക് നോക്കി ആരോടെന്നില്ലാതെയാണ് അത് പറഞ്ഞത്. “പൌലോസ് വന്നത് കൊണ്ട് നിങ്ങള്‍ക്കെന്ത്‌ കുഴപ്പം? പോലീസുകാര്‍ അല്ലാതെ തന്നെ ഇവിടെ ഉള്ളതല്ലേ?” കബീര്‍ ചോദിച്ചു. “മോനെ കബീറെ നിന്റെ വീട്ടില്‍ കേറി മേഞ്ഞ വാസുവില്ലേ? നീ പറഞ്ഞ മൂന്നു കട്ടകളെ തൂക്കി താഴെ അടിച്ചവന്‍? കൈയിലിരിപ്പിന്റെ കാര്യത്തില്‍ അവന്റെ ഏതാണ്ട് ചേട്ടനായി വരും ഈ പൌലോസ്..കൂടെ പോലീസ് ഉദ്യോഗോം ഉണ്ട്. അവനും അവള്‍ക്ക് കട്ട സപ്പോര്‍ട്ട് ആണ്..ലോകത്ത് ഒരുത്തനെയും പേടി ഇല്ലാത്ത രണ്ട് വേള്‍ഡ് ക്ലാസ് ഗുണ്ടകള്‍ അവള്‍ക്കൊപ്പം ഉണ്ടെന്നര്‍ത്ഥം. അതിലൊരു ഗുണ്ടയ്ക്ക് അടിക്കാനും പിടിക്കാനും സര്‍ക്കാര്‍ ലൈസന്‍സും കൊടുത്തിട്ടുണ്ട്..അവര്‍ ഉണ്ടാക്കിയ തന്ത്രത്തില്‍ കുരുങ്ങിയാണ് നീ ഇപ്പോള്‍, ഇവിടെ ഞങ്ങളുടെ മുന്‍പില്‍ ഇരിക്കുന്നത്..ഇപ്പോള്‍ വല്ലതും മനസിലായോ?” സ്റ്റാന്‍ലി ചോദിച്ചു. കബീര്‍ വിയര്‍ത്ത് തുടങ്ങിയത് അവര്‍ ശ്രദ്ധിച്ചു. “ഷാജി, ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നവനെ അവര്‍ വിദഗ്ധമായി കുടുക്കി ഞങ്ങള്‍ക്കെതിരെ തെളിവ് ഉണ്ടാക്കി..ഇത്രയും നാള്‍ ഭയപ്പെടുത്തി നിര്‍ത്തിയിരുന്ന രണ്ട് സാക്ഷികളെ ഭംഗിയായി കൈയിലെടുത്ത് അവരില്‍ നിന്നും മൊഴി എടുത്തു..ഇന്നലെ അവരെ വിരട്ടാന്‍ അയച്ച കുറെ ഊളന്മാരെ പൌലോസ് പിടിച്ചു കൊണ്ട് പോയിട്ടുണ്ട്..അതിനിടെ നിനക്ക് പകരം ജയിലില്‍ പോയ അസീസ്‌ എന്നവന്‍ പരോളില്‍ വന്നപ്പോള്‍ എല്ലാം ഡോണയോട് തുറന്ന് പറഞ്ഞു. അവനെ തട്ടാന്‍ ഒരു തെണ്ടിയെ ഏര്‍പ്പാടാക്കി എങ്കിലും അവന്റെ ഭാര്യ മാത്രമേ

💬 Comments

View all comments