Chapter Title : മൃഗം 26 [Master]
അര്‍ജുനാ..കഷ്ടകാലം അറബിക്കടല്‍ ഇളകി വരുന്നത് പോലെ നമ്മുടെ നേരെ വന്നുകൊണ്ടിരിക്കുകയാണ്. പൌലോസ് പിടിച്ച ഗുണ്ടകളെ നമ്മളിനി എന്ത് ചെയ്യാന്‍. അയാള്‍ അവന്മാരുടെ അപ്പൂപ്പന്മാരെക്കൊണ്ട് വരെ സത്യം പറയിക്കും. അവര് നമ്മുടെ പേര് പറയുമെന്നുള്ള കാര്യത്തില്‍ ഒരു സംശയവും വേണ്ട...അതിനെ എങ്ങനെ മറികടക്കാം എന്ന് മാത്രം ചിന്തിച്ചാല്‍ മതി. തല്‍ക്കാലം അതവിടെ നില്‍ക്കട്ടെ..നമുക്ക് ഇവന്റെ കാര്യം നമുക്കൊന്ന് പരിഗണിക്കാം..അപ്പൊ കബീറെ..നീ എന്താ ചോദിച്ചത്?” “നിങ്ങള്‍ പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല എന്ന്...” “പറയാം. അന്ന് നീ ഇവിടുന്നു രായ്ക്ക് രാമാനം നാട് വിടേണ്ടി വന്നത് എന്തുകൊണ്ടാണ് എന്നോര്‍മ്മ ഉണ്ടോ?” സ്റ്റാന്‍ലി ചോദിച്ചു. “ഉവ്വ്..ആ ടിവിക്കാരി പെണ്ണ് മുംതാസ് വിഷയം പ്രശ്നം ആക്കിയ സമയത്തല്ലേ ഞാന്‍ പോയത്..” “യെസ്..അപ്പൊ നീ മറന്നിട്ടില്ല. അന്ന് ഞങ്ങള്‍ പോലീസിനൊരു പ്രതിയെ നല്‍കി കേസ് തീര്‍ത്തു. അതോടെ എല്ലാവരുടെയും വായ്കളും അടഞ്ഞു. പക്ഷെ മോനെ ഒരു രാജവെമ്പാല മാത്രം അതില്‍ വീണില്ല. അവള്‍ക്ക് നന്നായി അറിയാമായിരുന്നു മുംതാസിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ നീയും ഞങ്ങളും ആണെന്ന്..അന്ന് മുതല്‍ അവള്‍ നമ്മളെ കുടുക്കാനുള്ള പ്രയത്നത്തില്‍ ആണ്. അവളെ തട്ടിക്കളയാന്‍ ഞങ്ങള്‍ ഇടയ്ക്ക് ആലോചിച്ചെങ്കിലും, വക്കീല്‍ പറഞ്ഞത് അവളെത്ര ശ്രമിച്ചാലും ഈ കേസ് ഇനിയും കുത്തിപ്പൊക്കാന്‍ പറ്റില്ല എന്നാണ്. കാരണം പോലീസ് ഇതുമായി സഹകരിക്കില്ല എന്നത് തന്നെ. അതുകൊണ്ട് അവള്‍ക്ക് ഞങ്ങള്‍ ആയുസിന്റെ കാര്യത്തില്‍ ഒരു ഡിസ്കൌണ്ട് നല്‍കി. അതിപ്പോള്‍ ഞങ്ങള്‍ക്ക് തന്നെ പാരയായി മാറിയിരിക്കുകയാണ്. അന്ന് മുതല്‍ അവള്‍ ശ്രമം തുടര്‍ന്നുകൊണ്ടേഇരിക്കുകയാണ്... ഞങ്ങളുടെ ഭീഷണി കാരണം അവളുടെ തന്തപ്പടി എവിടുന്നോ ഒരു ഗജപോക്രിയെ അവളുടെ ബോഡി ഗാര്‍ഡ് ആയും ഇതിനിടെ വച്ചു. അവനാണ് നിന്റെ വീട്ടില്‍ കേറി മേഞ്ഞ വാസു..” സ്റ്റാന്‍ലി പറഞ്ഞു നിര്‍ത്തിയിട്ട് ഗ്ലാസിലേക്ക് മദ്യം പകര്‍ന്നു. കബീര്‍ ഞെട്ടലോടെ ഇരിക്കുകയായിരുന്നു. “അവനും കൂടി ഒപ്പമുള്ളത് കൊണ്ട് അവള്‍ക്കിപ്പോള്‍ ഭയം ലവലേശമില്ല. കൂടാതെ
💬 Comments
View all comments