Chapter Title : മൃഗം 26 [Master]
ബന്ധം തെളിയിക്കുകയും നമുക്ക് വേണ്ടിയാണ് അവളത് ചെയ്തത് എന്ന് വരുകയും ചെയ്താല്‍, പ്രശ്നം നമുക്ക് മൂന്നു പേര്‍ക്കുമാണ്. എന്തെങ്കിലും ഉടനെ ചെയ്തെ പറ്റൂ...” “നീ വക്കീലിനെ വിളിച്ച് അവളുടെ ജാമ്യ ഹര്‍ജിയുടെ കാര്യം എന്തായി എന്ന് ചോദിക്ക്. എത്രയും വേഗം അവളെ ജാമ്യത്തില്‍ ഇറക്കാന്‍ വേണ്ടത് ചെയ്യാന്‍ അങ്ങേരോട് പറ” അര്‍ജുന്‍ പറഞ്ഞു. “ശരി..” മാലിക്ക് ഫോണുമായി പോയപ്പോള്‍ സ്റ്റാന്‍ലി കബീറിനെ നോക്കി. “ഇടതും വലതും മുന്‍പിലും കീഴിലും എല്ലാം പ്രശ്നങ്ങള്‍ തന്നെ. വരുമ്പോള്‍ എല്ലാം കൂടി ഒരുമിച്ചാണ്..പണം കൊടുത്താലും വഴങ്ങാത്ത കുറെ പോലീസുകാരാണ് അതിനെക്കാള്‍ വലിയ തലവേദന” അവന്‍ പറഞ്ഞു. “ആരാ ഈ നാദിയ?” കബീര്‍ ചോദിച്ചു. “ഒരു ചരക്കാണ് മോനെ....എല്ലാം ഇയാളുടെ മുംതാസ് കേസുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ആണ്” സ്റ്റാന്‍ലി ചിരിച്ചുകൊണ്ട് പറഞ്ഞു. “മുംതാസ് കേസോ? അത് തീര്‍ന്ന ചാപ്റ്റര്‍ അല്ലെ” “അയ്യോ ക്ലോസ് കോടതിയല്ലേ ചെയ്തത്. ഇവിടിപ്പോ കോടതിയെക്കാള്‍ മുന്തിയ ഒരു സാധനം ഇറങ്ങിയിട്ടുണ്ട്..അവള്‍ അതിന്റെ മുക്കും മൂലയും കുത്തിപ്പൊക്കി നമ്മളെ അകത്താക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിന്നെ ഇവിടേക്ക് എത്തിച്ചത്..മുംതാസ് കേസ് പൂര്‍വാധികം ശക്തിയോടെ ഉയിര്‍ത്ത് എഴുന്നേറ്റിരിക്കുന്നു മകനെ” സ്റ്റാന്‍ലി മദ്യമെടുത്തു നുണഞ്ഞുകൊണ്ട് പറഞ്ഞു. കബീര്‍ പരിഭ്രാന്തനായി ഇരുവരെയും മാറിമാറി നോക്കി. “എന്നെ എത്തിച്ചെന്നോ? ഞാന്‍ തനിയെ വന്നതല്ലേ? അര്‍ജ്ജുന്‍..എന്തൊക്കെയാണ് ഞാന്‍ കേള്‍ക്കുന്നത്? മുംതാസ് കേസ് വിധിയായി തീര്‍ന്നു എന്നല്ലേ നിങ്ങള്‍ എന്നോട് പറഞ്ഞിരുന്നത്? പ്രതിയെ കോടതി ശിക്ഷിക്കുകയും ചെയ്തു..പിന്നിപ്പോള്‍?” അവന്റെ ശബ്ദം ചെറുതായി വിറച്ചിരുന്നു. “മുംതാസിന്റെ പ്രേതം രംഗത്തിറങ്ങി കബീര്‍..” അര്‍ജുന്‍ ചിരിച്ചു. “ഏയ്..നിങ്ങള്‍ തമാശ കളയൂ..എന്താണ് സംഗതി എന്ന് പറയൂ..എനിക്കൊന്നും മനസിലാകുന്നില്ല” അവന്‍ പരിഭ്രാന്തിയോടെ രണ്ടുപേരെയും നോക്കി പറഞ്ഞു. “സ്റ്റാന്‍ലി..പൌലോസ് പിടിച്ചുകൊണ്ട് പോയ ആ ഊളന്മാരും നമ്മുടെ പേര് പറയും എന്നാണല്ലോ തോന്നുന്നത്..അവന്മാരുടെ കാര്യത്തില്‍ എന്ത് ചെയ്യും” അര്‍ജുന്‍ കബീറിന് മറുപടി നല്‍കാതെ ചോദിച്ചു. “മോനെ
💬 Comments
View all comments