0%

Chapter Title : മൃഗം 26 [Master]

Author : Master Read All Parts 1490

അതില്ലെങ്കില്‍, ഞങ്ങള്‍ കൂളായി ഊരിപ്പോകും. ഇതില്‍ നീയാണ് ഞങ്ങള്‍ക്ക് കൊട്ടേഷന്‍ തന്നത് എന്ന് ഞങ്ങള്‍ പുല്ലുപോലെ തെളിയിക്കും. ഒന്നാം പ്രതി നീ ആയിരിക്കും. കാണേണ്ടവരെ കാണേണ്ടപോലെ കണ്ടു ഞങ്ങള്‍ ഒരു ശിക്ഷയും കിട്ടാതെ ഊരിപ്പോകുകയും ചെയ്യും..ഞങ്ങള്‍ക്ക് തടി രക്ഷിക്കാന്‍ ഇഷ്ടം പോലെ വഴികളുണ്ട്..പക്ഷെ നീ..നീ രക്ഷപെടില്ല..” അര്‍ജ്ജുന്‍ ക്രൂരമായി അവനെ നോക്കി പറഞ്ഞു. “ഒകെ..പണം തന്നാല്‍ എന്താണ് നിങ്ങള്‍ എനിക്ക് നല്‍കാന്‍ പോകുന്ന മാര്‍ഗ്ഗം?” “ആദ്യം പണം. അത് എപ്പോള്‍ ക്രെഡിറ്റ് ആകുന്നോ..അപ്പോള്‍ മാത്രമേ നിനക്ക് വഴി തുറന്ന് കിട്ടൂ..” സ്റ്റാന്‍ലി പറഞ്ഞു. കബീര്‍ ആലോചനയില്‍ മുഴുകി. “പണം നാളെ നിങ്ങളുടെ അക്കൌണ്ടില്‍ ഇടാന്‍ നോക്കാം. പക്ഷെ എനിക്ക് ഇക്കാര്യം വാപ്പയോടും ഒന്ന് സംസാരിക്കണം” അവന്‍ പറഞ്ഞു. “വാപ്പേം മോനും കൂടി ചര്‍ച്ച ചെയ്ത് സമയം കളയുമ്പോള്‍ ഒന്നോര്‍ത്തോണം..നീ വന്നിട്ടുണ്ട് എന്ന് പോലീസ് അറിഞ്ഞാല്‍..പിന്നെ നീ രക്ഷപെടാന്‍ പോകുന്നില്ല. വളരെ കുറച്ച് സമയമേ നിനക്കുള്ളൂ..സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തി നിന്റെ വാപ്പ ഉണ്ടാക്കിയ കോടികള്‍ അനുഭവിക്കാന്‍ നിനക്ക് പറ്റാതെ പോകും..ജസ്റ്റ് റിമംബര്‍ ദാറ്റ്” അര്‍ജ്ജുന്‍ പറഞ്ഞു. കബീര്‍ ഭയത്തോടെ തലയാട്ടി. അവന്‍ വാസുവിനെയും അവനോട് ചെയ്യാനിരുന്ന പ്രതികാരവും എല്ലാം മറന്ന് കഴിഞ്ഞിരുന്നു. എങ്ങനെയും രക്ഷപെടണം എന്ന ചിന്ത അവനെ കീഴ്പ്പെടുത്തി. “ശരി..ഞാന്‍ നിങ്ങളെ വിളിക്കാം. പറ്റിയാല്‍ ഇന്ന് തന്നെ” “വിളിക്കണ്ട. നോ ഫോണ്‍ കോള്‍സ്..എന്തും നേരില്‍ മാത്രം..” സ്റ്റാന്‍ലി പറഞ്ഞു. “ശരി..വാപ്പയെ കണ്ട ശേഷം നമുക്ക് കാണാം..ഇവിടെ വച്ചു തന്നെ” “ഓകെ..നിനക്ക് പോകാം” അവന്‍ ഭയന്നു വിറച്ചു പോകുന്നത് നോക്കി സ്റ്റാന്‍ലി മാലിക്കിനെ വിളിച്ചു. “ടാ..വക്കീല്‍ എന്ത് പറഞ്ഞു?” “അയാള്‍ ജാമ്യ ഹര്‍ജി നല്‍കി..നാളെയോ മറ്റന്നാളോ കോടതി പരിഗണിക്കുമത്രേ?” “ഏതവനാണ് ജഡ്ജി എന്ന് ചോദിച്ചോ?” “ഏതോ ഒരു പത്മനാഭന്‍..അഡ്രസ്സ് തരാമെന്ന് പറഞ്ഞിട്ടുണ്ട്” “ഉം..ഭേരു അണ്ണന്‍ എപ്പോ എത്തും?” അര്‍ജുന്‍ ചോദിച്ചു. “അയാള് പുറപ്പെട്ടിട്ടുണ്ട്” “പൌലോസ്

💬 Comments

View all comments