0%

Chapter Title : മൃഗം 26 [Master]

Author : Master Read All Parts 1492

അയാളെ തപ്പുന്നുണ്ട്..വരുത്തി പുലിവാല്‍ ആകുമോ?” സ്റ്റാന്‍ലി ചോദിച്ചു. “ഏയ്‌..അയാള്‍ക്ക് അങ്ങേരുടെ മോന്ത പരിചയമില്ലല്ലോ” “ആ പരനാറി അസീസിന് അറിയാം...” “അയാള്‍ വന്നു കാര്യം നടത്തിയിട്ട് പോട്ടെ..ഒന്നുമിനി വച്ചു താമസിപ്പിക്കേണ്ട..ഷാജിയുടെ ചീട്ടു നമ്മള്‍ കീറുന്നു....” അര്‍ജുന്‍ സോഫയിലേക്ക് ചാരിക്കൊണ്ട് പറഞ്ഞു. -------------------------------- “വാപ്പച്ചി..എനിക്ക് വാസു മാമനെ കാണണം” ബൈക്കിന്റെ മുന്‍പില്‍ ഇരുന്നുകൊണ്ട് സഫിയ ചിണുങ്ങി. “മോളെ അവന്‍ നമ്മുടെ ശത്രു ആണ്. മോളെ അന്നവന്‍ തട്ടിക്കൊണ്ട് പോയില്ലേ?” മകള്‍ക്ക് തുണി വാങ്ങാന്‍ സിറ്റിയിലേക്ക് വന്നതായിരുന്നു ഷാജി. തുണി വാങ്ങിയിട്ട് അവള്‍ക്കൊരു ഐസ് ക്രീമും വാങ്ങി കൊടുത്ത ശേഷം തിരികെ പോകാന്‍ ബൈക്കില്‍ കയറുമ്പോള്‍ ആണ് മുന്‍പില്‍ ഇരുന്നുകൊണ്ട് അവള്‍ തന്റെ ആവശ്യം ഉന്നയിച്ചത്. സമയം സന്ധ്യയോടടുത്തിരുന്നു. “ഇല്ല..മാമന്‍ എന്നെ തട്ടിക്കൊണ്ട് ഒന്നും പോയില്ല..എനിക്ക് എന്തെല്ലാം വാങ്ങി തന്നൂന്ന് അറിയോ വാപ്പച്ചിക്ക്..” “അതൊക്കെ അവന്റെ ഓരോ തരികിടയാ മോളെ..അവനെ മോളിനി കാണണ്ട” “ഹ്മം.എനിക്ക് കാണണം..മാമനെ എനിക്കൊത്തിരി ഇഷ്ടാ..” അവള്‍ ചിണുങ്ങി കരയാന്‍ തുടങ്ങി. ഷാജി കുഴങ്ങി. ലോകത്ത് അവനേറ്റവും സ്നേഹിക്കുന്നത് അവന്റെ മകളെ ആണ്. അവളുടെ മനസ്‌ വിഷമിക്കുന്നത് സഹിക്കാന്‍ പറ്റില്ല അവന്. അവള്‍ നിര്‍ബന്ധം പിടിച്ചു കരയാന്‍ തുടങ്ങിയപ്പോള്‍ അവന്റെ മനസലിഞ്ഞു. “പൊന്നുമോള് കരയാതെ. നമുക്ക് വേറൊരു ദിവസം പോകാം. എനിക്കവന്റെ വീട് അറിയില്ല. അത് എവിടാണെന്ന് അറിഞ്ഞ ശേഷം വാപ്പച്ചി മോളെ കൊണ്ടുപോകാം..അതുപോരെ?” അവളുടെ കുഞ്ഞുമുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. “മതി..നല്ല വപ്പച്ചി..ഉമ്മ്മ്മ” തിരിഞ്ഞ് അവന്റെ കവിളില്‍ ചുംബിച്ചുകൊണ്ട് സഫിയ പറഞ്ഞു. “എന്നാല്‍ നമുക്ക് പോകാം? മോള്‍ക്ക് ഇനി വല്ലതും വേണോ?” “ഒന്നും വേണ്ട..വാസു മാമനെ കാണാന്‍ പോകുമ്പം നമുക്ക് ചോക്കലേറ്റ് വാങ്ങിക്കണം..മാമന് കൊടുക്കാന്‍” “വാങ്ങാം” സഫിയ ചിരിച്ചു. അവളുടെ ആഗ്രഹം വാപ്പച്ചി സമ്മതിച്ചതിന്റെ സന്തോഷത്തിലുള്ള നിഷ്കളങ്കമായ ചിരി. ഷാജി ബൈക്ക് സ്റ്റാര്‍ട്ട്‌ ആക്കി. കാറ്റില്‍ സഫിയയുടെ മുടികള്‍ ഇളകി പറന്ന് അവന്റെ

💬 Comments

View all comments