0%

Chapter Title : മൃഗം 26 [Master]

Author : Master Read All Parts 1493

മുഖത്തേക്ക് പതിഞ്ഞപ്പോള്‍ അവന്‍ അവളുടെ ശിരസില്‍ ചുംബിച്ചു. ബൈക്ക് സിറ്റിയില്‍ നിന്നും ഉള്ളിലേക്കുള്ള വഴിയെ തിരിഞ്ഞു. കഷ്ടിച്ചു രണ്ട് വലിയ വണ്ടികള്‍ക്ക് പോകാന്‍ തക്ക വീതിയുള്ള റോഡിലൂടെ ഷാജി മെല്ലെ ബൈക്ക് ഓടിച്ചു. സാധാരണ നല്ല വേഗതയില്‍ വണ്ടി ഓടിക്കുന്ന അവന്‍ മകള്‍ കൂടെ ഉണ്ടെങ്കില്‍ വളരെ സൂക്ഷിച്ചു മാത്രമേ പോകൂ. റോഡില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകാശിച്ചു തുടങ്ങിയിരുന്നു. നേരിയ തണുപ്പുള്ള ആ സായാഹ്നത്തിന്റെ മനോഹാരിത ആസ്വദിച്ചുകൊണ്ട് ഷാജി മെല്ലെ നീങ്ങി. ഒരു വളവു തിരിഞ്ഞ് അവന്‍ മുന്‍പോട്ടു പോയപ്പോള്‍, അതുവരെ റോഡിന്റെ സൈഡില്‍ പാര്‍ക്ക് ചെയ്തിട്ടിരുന്ന മംഗലാപുരം രജിസ്ട്രേഷന്‍ ഉള്ള ഒരു അശോക്‌ ലൈലാന്റ് ട്രക്ക് കറകറ ശബ്ദത്തോടെ സ്റ്റാര്‍ട്ട്‌ ആയി. അതിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഭേരു എന്ന കന്നടക്കാരന്‍ ഇരിപ്പുണ്ടായിരുന്നു. കൈയില്‍ ഉണ്ടായിരുന്ന മദ്യക്കുപ്പിയില്‍ നിന്നും ഒരുകവിള്‍ മദ്യം ഇറക്കിയ ശേഷം ഭേരു വണ്ടി ഒന്നാം ഗിയറില്‍ ഇട്ടു മുന്‍പോട്ടെടുത്തു. അല്‍പ്പം മുന്‍പിലായി മെല്ലെ പൊയ്ക്കൊണ്ടിരുന്ന ഷാജിയുടെ ബൈക്കിലേക്ക് നോക്കിക്കൊണ്ട് ഭേരു ഒരു സിഗരറ്റിനു തീ കൊളുത്തി. സന്ധ്യയുടെ കുളിര്‍മ്മയില്‍, പിതാവിന്റെ മടിയില്‍ ഇരുന്നുകൊണ്ട് നിഷ്കളങ്കമായ സന്തോഷത്തോടെ കാഴ്ചകള്‍ കണ്ടു നീങ്ങുകയായിരുന്ന സഫിയ എന്ന കുരുന്ന്, തൊട്ടുപിന്നാലെയുള്ള മരണദൂതന്റെ വരവ് അറിയുന്നുണ്ടായിരുന്നില്ല. തങ്ങളെ യമപുരിയിലേക്ക്‌ യാത്രയാക്കാന്‍ കാലന്‍ ഭേരുവിന്റെ രൂപത്തില്‍ ആ വലിയ വാഹനത്തില്‍ ഇരിക്കുന്നത് ഷാജിയും അറിഞ്ഞില്ല. സഫിയയുടെ നിഷ്കളങ്ക മുഖത്ത് കളിയാടിയിരുന്നത് പൂവിനെ വെല്ലുന്ന പാല്‍പ്പുഞ്ചിരി ആയിരുന്നു. മകള്‍ക്ക് അല്‍പ്പം പോലും അലോസരമുണ്ടാകാതിരിക്കാന്‍ ഡെവിള്‍സ് തീറ്റിപ്പോറ്റുന്ന ഒന്നാം നമ്പര്‍ ഗുണ്ടയായ ഷാജി വളരെ ശ്രദ്ധിച്ചാണ് ബൈക്ക് ഓടിച്ചുകൊണ്ടിരുന്നത്. സിഗരറ്റിന്റെ പുക വലിച്ചൂതി വിട്ടുകൊണ്ട് ഭേരു മുന്‍പിലേക്ക് നോക്കി. ബൈക്ക് ലേശം തിരക്കുള്ള സ്ഥലത്ത് കൂടിയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അവന്‍ അകലം വിട്ട് ക്രൂരമായ കണ്ണുകളോടെ ഗിയര്‍ മാറ്റി. അന്ന്, ഇതുപോലെ ഒരു ദിവസമാണ് അസീസിനെ കൊല്ലാനുള്ള കൊട്ടേഷനുമായി അവന്‍

💬 Comments

View all comments