0%

Chapter Title : മൃഗം 26 [Master]

Author : Master Read All Parts 1495

കൊച്ചിയില്‍ എത്തിയത്. അന്ന് പക്ഷെ ഒരു പിഴവ് പറ്റി. ആരെയാണോ കൊല്ലാന്‍ ഉദ്ദേശിച്ചത്, അവന്‍ മരിച്ചില്ല; മരിച്ചത് അവന്റെ ഭാര്യയായിരുന്നു. അതിന്റെ പേരില്‍ അറേബ്യന്‍ ഡെവിള്‍സ് അവനെ എടുത്തിട്ടു പെരുമാറിയില്ല എന്നെ ഉള്ളു; ബാക്കി എല്ലാം അവര്‍ ചെയ്തു. ഇന്നത്തെ ദൌത്യം അതേപോലെ പരാജയപ്പെടരുത് എന്ന് ഭേരുവിന് നിര്‍ബന്ധമുണ്ടായിരുന്നു. പരാജയപ്പെട്ടാല്‍ തന്നെ തട്ടിക്കളയാന്‍ പോലും അവര്‍ മടിക്കില്ല. ലക്ഷങ്ങള്‍ ആണ് തനിക്ക് ഇതുപോലെയുള്ള ദൌത്യങ്ങള്‍ക്ക് അവരെണ്ണി നല്‍കുന്നത്. അവന്‍ മദ്യമെടുത്ത് അല്പം കൂടി കുടിച്ചു. ബൈക്ക് തിരക്കില്‍ നിന്നും ആളൊഴിഞ്ഞ ഭാഗത്തേക്ക് നീങ്ങിയപ്പോള്‍ ഭേരുവിന്റെ കണ്ണുകള്‍ വന്യമായി തിളങ്ങി. അവന്റെ കാല്‍ ആക്സിലേറ്ററില്‍ മെല്ലെ അമര്‍ന്നു. “വാപ്പച്ചി..നമ്മള് വാസു മാമനെ കാണാന്‍ പോകുമ്പം ഉമ്മേം കൂടി കൊണ്ട് പോകാം” സഫിയ മുഖം തിരിച്ച് ഷാജിയോട് ചോദിച്ചു. “ഉമ്മയെ എന്തിനാ മോളെ കൊണ്ട് പോകുന്നത്? നമ്മള്‍ രണ്ടാളും പോയാല്‍ പോരെ? ഉമ്മ വന്നാല്‍ പിന്നെ വീട്ടില്‍ ചോറൊക്കെ ആര് വക്കും” സഫിയ ശരിയാണ് എന്ന് തലയാട്ടിക്കൊണ്ട് വീണ്ടും മുന്‍പിലേക്ക് നോക്കി. പിന്നില്‍ ലോറിയുടെ ഇരമ്പല്‍ കേട്ട ഷാജി അതിനു കയറിപ്പോകാന്‍ സൈഡ് നല്‍കിക്കൊണ്ട് ബൈക്ക് മെല്ലെ അരികിലേക്ക് അടുപ്പിച്ചു. പെട്ടെന്ന് മിന്നല്‍ പോലെ ഒരു വെളിച്ചവും പാഞ്ഞടുക്കുന്ന ഏതോ വാഹനത്തിന്റെ സൈറനും ഷാജി കേട്ടു. ആംബുലന്‍സോ ഫയര്‍ വാഹനമോ എവിടെ നിന്നോ കുതിച്ചു വരുന്നുണ്ട് എന്ന് മാത്രം അവന് മനസിലായി. അറിയാതെ അവന്‍ വേഗത കൂട്ടി. “വാപ്പച്ചി..നമ്മള്‍ എന്നാ വാസു മാമനെ കാണാന്‍ പോകുന്നത്...അയ്യോ വാപ്പച്ചി ലോറി..” പിന്നിലേക്ക് അവനെ നോക്കി ചോദിച്ച സഫിയ തൊട്ടടുത്ത് എത്തിയ ലോറി കണ്ടു ഭയന്ന് നിലവിളിച്ചു. ബൈക്കിന്റെ കണ്ണാടിയില്‍ ലോറിയുടെ ഭീമാകാരരൂപം കണ്ട ഷാജി ഏതോ നിയോഗം പോലെ ഹാന്‍ഡിലില്‍ നിന്നും കൈകള്‍ മാറ്റി മകളെ ഇറുകെ കെട്ടിപ്പിടിച്ചു. തൊട്ടടുത്ത നിമിഷം ബൈക്ക് അവര്‍ക്കൊപ്പം മുകളിലേക്ക് ഉയര്‍ന്നു.

💬 Comments

View all comments