0%

Chapter Title : മൃഗം 26 [Master]

Author : Master Read All Parts 2.8K

ഊരിയിട്ട് വാസു അയാളെ നോക്കി പുഞ്ചിരിച്ചു. “ഓലാണ് മോളെ ഡോണ..” ബക്കര്‍ ശബ്ദം താഴ്ത്തി മകളോട് പറഞ്ഞു. സുറുമിയും സമീറയും അവളെയും വാസുവിനെയും കൌതുകത്തോടെ നോക്കി. വാസു ഇരുവരെയും നോക്കി ചിരിച്ചു. അതോടെ പെണ്‍കുട്ടികളുടെ മുഖം നാണിച്ച് തുടുത്തു. ബക്കറിന്റെ ഭാര്യയ്ക്ക് ഡോണയെ അറിയാമായിരുന്നു. അവരുടെ മുഖത്തേക്ക് കോപം കടല്‍ത്തിരപോലെ ഇരച്ചുകയറി. “ഇങ്ങള് എന്തിനാണ് ഇങ്ങോട്ട് ബന്നത്..ഈ മനുസനെ കൊലയ്ക്ക് കൊടുക്കാനോ..ഞമ്മക്ക് ഒന്നും അറിഞ്ഞൂടാന്ന് അന്നേ പറഞ്ഞതല്ലേ..ഇങ്ങള് പിന്നേം പിന്നേം എന്തിനാ ഇങ്ങോട്ട് ബരുന്നത്..പോ..ഇബട നില്‍ക്കണ്ട..പോ...” അവര്‍ ഹിസ്റ്റീരിയ പിടിച്ചതുപോലെ ചീറി. ഡോണ അവരുടെ പെരുമാറ്റം കണ്ടു ചെറുതായി പകച്ചു. “ഇത്താ ഈ ചേച്ചി ടിവിയില്‍ വരുന്നതാ” സമീറ അത്ഭുതത്തോടെ അവളെ നോക്കി സുറുമിയുടെ കാതില്‍ മന്ത്രിച്ചു. ബക്കര്‍ ഡോണയെ നോക്കുന്നതേയില്ലായിരുന്നു. സുറുമി വേഗം ഇറങ്ങി ഡോണയുടെ അരികില്‍ ചെന്നു. “ചേച്ചി..ഉമ്മ വെറുതെയല്ല ദേഷ്യപ്പെടുന്നത്. അല്‍പ്പം മുന്‍പ് കുറെ ഗുണ്ടകള്‍ ഇവിടെ വന്ന് എന്റെ വാപ്പച്ചിയെ തല്ലി ഭീഷണിപ്പെടുത്തി ഞങ്ങളോട് വൃത്തികേടും പറഞ്ഞിട്ട് അങ്ങോട്ട്‌ പോയതെ ഉള്ളു. ചേച്ചി വന്നു വല്ലതും ചോദിച്ചാല്‍ ഒരക്ഷരം പറയരുത് എന്നാണ് അവര് പറഞ്ഞത്....ദയവു ചെയ്ത് നിങ്ങള്‍ ഞങ്ങളെ വെറുതെ വിട്ടേക്ക്..ഞങ്ങള്‍ക്ക് വാപ്പച്ചി മാത്രമേ ഉള്ളു ചേച്ചി..” നിറകണ്ണുകളോടെ അവള്‍ ഡോണയുടെ മുന്‍പില്‍ കൈകള്‍ കൂപ്പി. ഡോണയുടെ മുഖം വലിഞ്ഞു മുറുകി. അവളുടെ മനസ്സില്‍ കണക്കുകൂട്ടലുകള്‍ നടക്കുകയായിരുന്നു. “അവര്‍ ഇപ്പോള്‍ പോയതെ ഉള്ളോ” ഡോണ ചോദിച്ചു. “അതെ..” ഡോണ ബക്കറിന്റെ അരികിലെത്തി. “വാപ്പച്ചി..ഞാന്‍ കാരണം അവര്‍ വാപ്പച്ചിയെ തല്ലിയെങ്കില്‍, ഞാന്‍ മാപ്പ് ചോദിക്കുന്നു..വാപ്പച്ചി പേടിക്കണ്ട..അവരെ ഞാന്‍ വെറുതെ വിടില്ല..” അവള്‍ വേഗം

💬 Comments

View all comments