0%

Chapter Title : മൃഗം 26 [Master]

Author : Master Read All Parts 2.8K

വന്നു ബൈക്കില്‍ കയറി. “വാസു..വണ്ടി വിട്..നമുക്ക് പോയിട്ട് വരാം..” അവള്‍ പറഞ്ഞു. “എങ്ങോട്ട്..” “നമ്മള്‍ ട്രീസ ടീച്ചറിനെ കണ്ടിട്ടല്ലേ വരുന്നത്..അവരും ഇതേപോലെ തന്നെ പെരുമാറിയത് നീ കണ്ടല്ലോ..ഇവിടെ വന്ന ഗുണ്ടകളെ ഡെവിള്‍സ് അയച്ചതാണ്. നമ്മള്‍ ഷാജിയെ പിടികൂടി തെളിവ് എടുത്ത വിവരം അറിഞ്ഞ അവന്മാര്‍ നമുക്ക് മുന്‍പേ പണി തുടങ്ങിക്കഴിഞ്ഞു..ഇവരെ വിരട്ടി നിര്‍ത്തി സത്യം പറയിക്കാതിരിക്കാന്‍ ഉള്ള ശ്രമം ആണ് ഇപ്പോള്‍ നടന്നത്. അവന്മാര്‍ മിക്കവാറും നേരെ ട്രീസ ടീച്ചറെ കാണാന്‍ ആകും പോയിട്ടുണ്ടാകുക..അങ്ങനെ ആണെങ്കില്‍ നമുക്ക് ഉടന്‍ അവിടെത്തണം..ഞാന്‍ ഇച്ചായനെ ഒന്ന് വിളിച്ചു വിവരം പറയാം..നീ വണ്ടി എടുക്ക്” അവള്‍ തിടുക്കത്തോടെ പറഞ്ഞു. വാസുവിന്റെ കാല്‍ കിക്കറില്‍ അമര്‍ന്നു. ഹെല്‍മറ്റ് ധരിച്ചുകൊണ്ട് അവന്‍ ബൈക്ക് തിരിച്ചു. -------------------- “ഈ പെങ്കൊച്ചിന് ഇതെന്തിന്റെ സൂക്കേടാ?..അവന്മാര് ചെയ്ത തെറ്റിന്റെ ശിക്ഷ ദൈവം നല്‍കും..അല്ലാതെ ഈ കൊല്ലാനും കൊല്ലിക്കാനും നടക്കുന്നവന്റെ ഒക്കെ പിന്നാലെ രണ്ടും കല്‍പ്പിച്ച് ഇങ്ങനെ ഇറങ്ങുക എന്നൊക്കെ വച്ചാല്‍? ഇട്ടുമൂടാന്‍ സ്വത്തുള്ള വീട്ടിലെ ഏക പെണ്‍തരി ആണ്.. അവളുടെ അപ്പനെങ്കിലും ഇതിനെ ഒന്ന് ഉപദേശിച്ചു കൂടെ” അസ്വസ്ഥതയോടെ ജോണി പറഞ്ഞു. അയാളും ഭാര്യ ട്രീസ ടീച്ചറും മകള്‍ ജാനറ്റും വൈകുന്നേരം വീടിന്റെ വരാന്തയില്‍ സമ്മേളിച്ചിരിക്കുകയായിരുന്നു. അവരെ കണ്ട ശേഷം വാസുവും ഡോണയും അബുബക്കറിന്റെ വീട്ടിലേക്ക് പോയ സമയത്ത് അവളെപ്പറ്റി സംസാരിക്കുകയായിരുന്നു അവര്‍ മൂവരും. അവളോട്‌ സഹകരിക്കാന്‍ ടീച്ചര്‍ അന്നും തയാറായില്ല. ജോണിയാണ് പ്രധാനമായും ടീച്ചറെ അതില്‍ നിന്നും പിന്തിരിപ്പിച്ചിരുന്നത്. അറേബ്യന്‍ ഡെവിള്‍സിനെ അയാള്‍ക്ക് അത്രയ്ക്ക് ഭയമായിരുന്നു. “ആ കൊച്ചിനെ കൊല്ലാന്‍ അവര്‍ പദ്ധതി ഇട്ടിട്ടുണ്ട് എന്നാണ് കേഴ്വി.

💬 Comments

View all comments