Chapter Title : മൃഗം 26 [Master]
ചോദിച്ചു. അവന്മാരുടെ വൃത്തികെട്ട നോട്ടം കണ്ട ജാനറ്റ് മുഖം ചുളിച്ചു. “ഞങ്ങള്‍ ആരാണെന്ന് വഴിയെ അറിയും..തല്‍ക്കാലം ഒരു കാര്യം പറയാനാ വന്നത്. നിങ്ങളെ കാണാന്‍ ഡോണ എന്നൊരു ടിവിക്കാരി വരാന്‍ ഇടയുണ്ട്. ആളെ അറിയാമല്ലോ അല്ലെ? അവള്‍ ചോദിക്കുന്ന ഒരൊറ്റ ചോദ്യത്തിനും മറുപടി കൊടുത്തേക്കരുത്..കൊടുത്താല്‍..കളി ആരോടാണ് എന്നറിയാമല്ലോ.” (ജാനറ്റിനെ നോക്കി) “മോള്‍ ഏതു കോളജിലാ പഠിക്കുന്നത്?” “ഞങ്ങള് പറയില്ല എന്ന് അന്നേ പറഞ്ഞതല്ലേ..പിന്നെന്താ ഇപ്പം വീണ്ടുമൊരു ഓര്‍മ്മപ്പെടുത്തല്‍? ഡോണ ഇപ്പോള്‍ വന്നിട്ട് പോയതെ ഉള്ളു..ഞങ്ങള്‍ അവളോട് കമാന്നൊരു അക്ഷരം പറഞ്ഞിട്ടില്ല..പറയുകയുമില്ല..നിങ്ങള്‍ ദയവു ചെയ്ത് പോണം” ജോണി അവരെ ഒഴിവാക്കാനുള്ള വ്യഗ്രതയോടെ പറഞ്ഞു. “നല്ലത്..ടീച്ചര്‍ക്ക് ബുദ്ധി ഉണ്ട്..അപ്പൊ ഞങ്ങള് പോട്ടെ..മോളെ..ബൈ” അവന്‍ ജാനറ്റിനെ നോക്കി കൈവീശി കാണിച്ച് തിരിഞ്ഞതും ഇടിമുഴക്കം പോലെ വാസുവിന്റെ ബുള്ളറ്റ് അവിടെത്തി നിന്നതും ഒരുമിച്ചായിരുന്നു. ഡോണ നിമിഷങ്ങള്‍ കൊണ്ട് അതില്‍ നിന്നും ചാടിയിറങ്ങി ഫ്ലാഷ് മിന്നിച്ച് പടപടാ നാലഞ്ച് ഫോട്ടോകള്‍ എടുത്തു. വാസു ഹെല്‍മറ്റ് ഊരി വച്ച ശേഷം ബൈക്കില്‍ ഇരുന്നുകൊണ്ട് തന്നെ അത് സ്റ്റാന്റില്‍ ഇട്ടു. ജോണിയും കുടുംബവും പുതിയ സംഭവവികാസങ്ങള്‍ ഞെട്ടലോടെ നോക്കി നില്‍ക്കുകയായിരുന്നു. “ആരോട് ചോദിച്ചിട്ടാടീ ഫോട്ടോ എടുത്തത്?” ഗുണ്ടാനേതാവ് ഡോണയുടെ നേരെ ചീറി. “ആ ക്യാമറ പിടിച്ചു വാങ്ങടാ” അവന്‍ അണികളോട് അലറി. ഡോണ വീണ്ടും അവരുടെ ഫോട്ടോകള്‍ എടുത്തു. അവള്‍ക്ക് നേരെ ചെന്ന ഒരുത്തനെ വാസു തോളില്‍ പിടിച്ചു നിര്‍ത്തി. “എങ്ങോട്ടാ മോന്‍? ഉം?” അവന്‍ ബൈക്കില്‍ ഇരുന്നുകൊണ്ട് ചോദിച്ചു. “അടിക്കടാ നായിന്റെ മോനെ” നേതാവ് അലറി. ജോണിയും ഭാര്യയും മകളെയും കൊണ്ട് വേഗം വീട്ടിനുള്ളില്‍ കയറി കതകടച്ചു. എന്നിട്ട് ജനലിലൂടെ ഭീതിയോടെ വെളിയിലേക്ക് നോക്കി. ഗുണ്ടകളില്‍ രണ്ടുപേര്‍ വാസുവിന് നേരെ കുതിച്ചു. തോളില്‍ വച്ചിരുന്ന കൈയുടെ ബലത്തില്‍ ബൈക്കില്‍ നിന്നും പൊന്തിയ വാസുവിന്റെ രണ്ട് കാലുകളും ആ രണ്ട് പേരുടെയും നെഞ്ചില്‍ത്തന്നെ പതിഞ്ഞു. വന്നതിനേക്കാള്‍ വേഗത്തില്‍ അവര്‍ പിന്നിലേക്ക് മലര്‍ന്നടിച്ചു വീണു. ജാനറ്റിന്റെ കണ്ണ് തള്ളിപ്പോയി അവന്റെ ആ പ്രകടനം കണ്ടപ്പോള്‍. പിന്നില്‍ നിന്നവനെ നോക്കി ഒന്ന് ചിരിച്ച ശേഷം വാസു അവനെ തട്ടി തോളില്‍ കയറ്റി
💬 Comments
View all comments