Chapter Title : മൃഗം 27 [Master]
പറഞ്ഞു. “എന്താണ് സര്‍..എന്താണ് പ്രശ്നം..” വാസു കാര്യം അതുവരെ അറിഞ്ഞിരുന്നില്ല. “ഡോണയെപ്പോലും ഞാനീ വിവരം അറിയിച്ചിട്ടില്ല. ആദ്യം നീ, പിന്നെ അവള്‍ എന്ന് കരുതി. ഇത്ര നാളും ഡെവിള്‍സിനെ ആത്മാര്‍ഥമായി സേവിച്ചതിന് അവര്‍ ഇവന് നല്‍കിയ പ്രതിഫലമാണ് ഇത്....ഇവനും ഇവന്റെ മകളും ഒരു ട്രക്കിന്റെ ടയറുകളുടെ അടിയില്‍ ചതഞ്ഞരഞ്ഞു ചാകേണ്ടാതയിരുന്നു..പക്ഷെ ഇവര്‍ എങ്ങനെ രക്ഷപെട്ടു എന്നത് എനിക്ക് ഇപ്പോഴും അത്ഭുതമാണ്..” പൌലോസിന്റെ വാക്കുകള്‍ വാസുവിനെ ഞെട്ടിച്ചു. “സര്‍..സഫിയ മോള്‍ക്ക് അപകടം പറ്റി എന്നാണോ അങ്ങ് പറയുന്നത്?” ഞെട്ടലോടെ അവന്‍ ചോദിച്ചു. “അതേടാ..പക്ഷെ ഒരു പോറല്‍ പോലും അവള്‍ക്ക് ഏറ്റില്ല..ദാ ഞാന്‍ കാണുമ്പൊള്‍ ഇവന്‍ ഇങ്ങനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുകയായിരുന്നു അവളെ..” ഷാജിയുടെ കണ്ണുകള്‍ ഈറനാകുന്നത് വാസു കണ്ടു. “ഹോ സാറേ..അവള്‍ക്ക് വല്ലതും പറ്റിയിരുന്നെങ്കില്‍......സത്യമാണല്ലോ സാറെ..അവള്‍ക്ക് ഒന്നും സംഭവിച്ചില്ലല്ലോ?” വാസു ഞെട്ടല്‍ മാറാതെ വീണ്ടും ചോദിച്ചു. ഷാജി ഉറക്കെ കരയുന്നത് കേട്ടു രണ്ടുപേരും അവനെ നോക്കി. “ഏയ് ഷാജി..ഡോണ്ട് ബി ഇമോഷണല്‍....” പൌലോസ് അവന്റെ തോളില്‍ തട്ടി. “അതല്ല സര്‍..എന്റെ മോളെ ഓര്‍ത്തല്ല ഞാന്‍ കരഞ്ഞത്..നിങ്ങളെ ഓര്‍ത്താണ്. നിങ്ങളെപ്പോലെ സന്മനസ് ഉള്ള ആളുകള്‍ക്ക് എതിരെ ആണല്ലോ ഞാന്‍ ജീവിച്ചിരുന്നത് എന്നോര്‍ത്താണ് സര്‍. ഞാനും എന്റെ മോളും രക്ഷപെടാന്‍ കാരണം പോലും നിങ്ങള്‍ രണ്ടാളും ആണ് സര്‍..അറിയുമോ സാറിന്” കരച്ചിലിനിടെ അവന്‍ പറഞ്ഞു. “ഞങ്ങളോ? ഹൌ കം?” “സര്‍..അന്ന് എന്റെ മോള്‍ സിറ്റിയില്‍ പോയപ്പോള്‍ എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടാരുന്നു....അവള്‍ക്ക് വാസു മാമനെ കാണണം എന്ന്. ഞാന്‍ പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ അവള്‍ അപ്പോള്‍ നിര്‍ബന്ധം പിടിച്ചു കരയാന്‍ തുടങ്ങി. ലോകത്ത് ആരുടെ മനസ് വിഷമിച്ചാലും എനിക്ക് വിഷയമല്ല..പക്ഷെ എന്റെ മകള്‍..അവളുടെ മനസ് അല്‍പ്പം പോലും വിഷമിക്കുന്നത് എനിക്ക് സഹിക്കാന്‍ പറ്റില്ല സാറെ.. അവള്‍ ഇവനെ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്ന് അപ്പോഴാണ് ഞാന്‍ അറിയുന്നത്. എന്നില്‍ നിന്നും വിവരങ്ങള്‍ കിട്ടാന്‍ വേണ്ടി അവളെ തട്ടിയെടുത്ത ഇവന്‍, അവളുടെ ഇളം മനസും തട്ടിയെടുത്തിരുന്നു...ആ ലോറി ഇടിക്കാന്‍ വരുന്ന വിവരം എന്റെ മകളാണ് ആദ്യം കണ്ടത്. മുന്‍പില്‍ ഇരുന്നിരുന്ന അവള്‍ എന്നാണ് വാസു മാമനെ
💬 Comments
View all comments