Chapter Title : മൃഗം 27 [Master]
മൂവരെയും നോക്കിയ ശേഷം വെളിയിലേക്ക് നടന്നു. ഡെവിള്‍സ് സോഫയില്‍ ഇരുന്നു വലിഞ്ഞു മുറുകിയ മുഖഭാവത്തോടെ പരസ്പരം നോക്കി. “പാവം..നമ്മളെ അതിയായി വിശ്വസിക്കുന്ന അവനെ കൊല്ലാന്‍..ഛെ” മാലിക്ക് കടുപ്പത്തില്‍ ഒരു പെഗ് ഒഴിച്ചുകൊണ്ടു സ്വയമെന്നപോലെ പറഞ്ഞു. “അയാള്‍ പറഞ്ഞതില്‍ കാര്യമുണ്ട്. കബീര്‍ നാടുവിട്ടിരുന്നു എങ്കില്‍ നമ്മള് സേഫ് ആയിരുന്നു. അവനിപ്പോള്‍ ഇങ്ങോട്ട് കെട്ടിയെടുക്കേണ്ട യാതൊരു കാര്യവും ഉണ്ടായിരുന്നില്ല. പക്ഷെ അവന് വന്നു, അവന്റെ പോക്ക് മുടങ്ങി.അടുത്തത് അവന്റെ അറസ്റ്റ് ആയിരിക്കും. അതോടെ നമ്മളുടെ കട്ടയും പടവും മടങ്ങും. അത് ഒഴിവാക്കാനുള്ള ഏകവഴിയാണ് വക്കീല്‍ പറഞ്ഞത്” സ്റ്റാന്‍ലി പറഞ്ഞു. “വിഷമമുണ്ട്..കബീര്‍ നമുക്ക് വളരെ വേണ്ടപ്പെട്ടവന് ആണ്..പക്ഷെ സ്വന്ത ജീവനേക്കാള്‍ വലുതല്ലല്ലോ ഒരു ബന്ധവും..” അര്ജുന് സ്വയം പറയുന്നതുപോലെ പറഞ്ഞു. “അവനെ കൊല്ലുന്നതിനോട് എനിക്ക് യോജിപ്പില്ല” മാലിക്ക് പറഞ്ഞു. “ഞങ്ങള്‍ക്കും ഇല്ല. പക്ഷെ വേറെ എന്താണ് പോംവഴി?” സ്റ്റാന്‍ലി ചോദിച്ചു. അല്പനേരം അവര്‍ക്കിടയില്‍ മൌനം തളംകെട്ടി നിന്നു. അവസാനം അര്ജ്ജുന് ആണ് മൌനം ഭജ്ഞിച്ചത്. “അതെ..അത് നമ്മള് തീരുമാനിച്ചിരിക്കുന്നു.. കബീര്‍ ഇനി വേണ്ട..” അവന് കനത്ത ശബ്ദത്തില്‍ പറഞ്ഞു. “പക്ഷെ അര്ജ്ജുന്..അത് അത്ര ഈസി ജോബ് അല്ല” സ്റ്റാന്‍ലി മദ്യം നുണഞ്ഞുകൊണ്ട് അര്‍ജ്ജുനെ നോക്കി. “വൈ?” “കബീറിനെ പൌലോസ് വിട്ടയച്ചു എങ്കിലും, അവന്റെ ജീവന് ആപത്തുണ്ട് എന്നൂഹിക്കാന്‍ വല്യ ബുദ്ധിയുടെ ആവശ്യമൊന്നും ഒരു പോലീസുകാരനും വേണ്ട. കബീറിന്റെ മേല്‍ പൌലോസിന്റെ കണ്ണുകള്‍ സദാ ഉണ്ടാകും. അവന് രഹസ്യ നിരീക്ഷണത്തില്‍ ആയിരിക്കും ഇനിമുതല്‍..” സ്റ്റാന്‍ലി പറഞ്ഞു. മാലിക്ക് അനുകൂലഭാവത്തില്‍ തലയാട്ടി. “അതെ..വളരെ കരുതലോടെ വേണം അവന്റെ കേസില്‍ നമ്മള് പ്രവര്‍ത്തിക്കേണ്ടത്. എടുത്തുചാടി തീരുമാനമെടുക്കേണ്ട
💬 Comments
View all comments