Chapter Title : മൃഗം 27 [Master]
അവളെ..” ഷാജിയുടെ കണ്ണുകള്‍ ഈറനാകുന്നത് വാസു കണ്ടു. “ഹോ സാറേ..അവള്‍ക്ക് വല്ലതും പറ്റിയിരുന്നെങ്കില്‍......സത്യമാണല്ലോ സാറെ..അവള്‍ക്ക് ഒന്നും സംഭവിച്ചില്ലല്ലോ?” വാസു ഞെട്ടല്‍ മാറാതെ വീണ്ടും ചോദിച്ചു. ഷാജി ഉറക്കെ കരയുന്നത് കേട്ടു രണ്ടുപേരും അവനെ നോക്കി. “ഏയ് ഷാജി..ഡോണ്ട് ബി ഇമോഷണല്‍....” പൌലോസ് അവന്റെ തോളില്‍ തട്ടി. “അതല്ല സര്‍..എന്റെ മോളെ ഓര്‍ത്തല്ല ഞാന്‍ കരഞ്ഞത്..നിങ്ങളെ ഓര്‍ത്താണ്. നിങ്ങളെപ്പോലെ സന്മനസ് ഉള്ള ആളുകള്‍ക്ക് എതിരെ ആണല്ലോ ഞാന്‍ ജീവിച്ചിരുന്നത് എന്നോര്‍ത്താണ് സര്‍. ഞാനും എന്റെ മോളും രക്ഷപെടാന്‍ കാരണം പോലും നിങ്ങള്‍ രണ്ടാളും ആണ് സര്‍..അറിയുമോ സാറിന്” കരച്ചിലിനിടെ അവന്‍ പറഞ്ഞു. “ഞങ്ങളോ? ഹൌ കം?” “സര്‍..അന്ന് എന്റെ മോള്‍ സിറ്റിയില്‍ പോയപ്പോള്‍ എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടാരുന്നു....അവള്‍ക്ക് വാസു മാമനെ കാണണം എന്ന്. ഞാന്‍ പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ അവള്‍ അപ്പോള്‍ നിര്‍ബന്ധം പിടിച്ചു കരയാന്‍ തുടങ്ങി. ലോകത്ത് ആരുടെ മനസ് വിഷമിച്ചാലും എനിക്ക് വിഷയമല്ല..പക്ഷെ എന്റെ മകള്‍..അവളുടെ മനസ് അല്‍പ്പം പോലും വിഷമിക്കുന്നത് എനിക്ക് സഹിക്കാന്‍ പറ്റില്ല സാറെ.. അവള്‍ ഇവനെ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്ന് അപ്പോഴാണ് ഞാന്‍ അറിയുന്നത്. എന്നില്‍ നിന്നും വിവരങ്ങള്‍ കിട്ടാന്‍ വേണ്ടി അവളെ തട്ടിയെടുത്ത ഇവന്‍, അവളുടെ ഇളം മനസും തട്ടിയെടുത്തിരുന്നു...ആ ലോറി ഇടിക്കാന്‍ വരുന്ന വിവരം എന്റെ മകളാണ് ആദ്യം കണ്ടത്. മുന്‍പില്‍ ഇരുന്നിരുന്ന അവള്‍ എന്നാണ് വാസു മാമനെ കാണാന്‍ പോകുന്നത് എന്ന് ചോദിച്ചുകൊണ്ട് തിരിഞ്ഞപ്പോള്‍ ആണ് അവളത് കണ്ടത്. അവളുടെ നിലവിളി കേട്ടപ്പോള്‍ വണ്ടിയുടെ ഗ്ലാസില്‍ ഞാനും ലോറി കണ്ടു സാറേ...എന്റെ മകളെ ചേര്‍ത്ത് പിടിച്ച് ചാടുകയായിരുന്നു എന്റെ ലക്‌ഷ്യം..പക്ഷേ അപ്പോഴേക്കും ലോറി ഇടിച്ചു കഴിഞ്ഞിരുന്നു..എന്നാല്‍ ആ സമയത്ത് അവന്റെ ശ്രദ്ധ തെറ്റാന്‍ കാരണമായത് സാറാണ്..ആ സമയത്ത് തന്നെ സാറ് പിന്നാലെ വന്നത് അവന് പരിഭ്രമം ഉണ്ടാക്കി എന്ന് ഞാന്‍ ഊഹിക്കുന്നു..അതാല്ലായിരുന്നെങ്കില്‍
💬 Comments
View all comments