Chapter Title : മൃഗം 27 [Master]
അവന് പിഴവ് പറ്റില്ലായിരുന്നു സാറേ....” ഷാജി കണ്ണുകള്‍ തുടച്ചു. വാസു മുഖം കുനിച്ച് കണ്ണീര്‍ ഒഴുക്കുന്നത് പൌലോസ് കണ്ടു. സഫിയയെ അവന്‍ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് അയാള്‍ അറിയുകയായിരുന്നു. “ഭേരു സിറ്റിയില്‍ വന്നിട്ടുണ്ട് എന്നൊരു ഇന്‍ഫര്‍മേഷന്‍ മംഗലാപുരത്ത് നിന്നും എനിക്ക് കിട്ടി. അവനെ തിരക്കാന്‍ രണ്ടുപേരെ രണ്ടു സ്ഥലത്തായി ഞാന്‍ നിയോഗിച്ചിരുന്നു. അവരില്‍ ഒരാളാണ് നിന്നെയും, നിന്റെ പിന്നാലെ അകലം വിട്ടു വരുന്ന മംഗലാപുരം രജിസ്ട്രേഷന്‍ ഉള്ള ട്രക്കും കണ്ടത്. സ്റ്റേഷന്‍ അടുത്തു തന്നെ ആയതിനാല്‍ ഞാന്‍ വേഗം ഇറങ്ങുകയായിരുന്നു..നിന്നെ വധിക്കാന്‍ ആകാം അവന്റെ ഉന്നം എന്നും എനിക്കൊരു സംശയം തോന്നി..അതുകൊണ്ടാണ് സൈറന്‍ മുഴക്കി അവന്റെ പിന്നാലെ വന്നത്” പൌലോസ് പറഞ്ഞു. വാസു കണ്ണുകള്‍ തുടച്ച് ഷാജിയെ നോക്കി. “മോള്‍ എവിടെയുണ്ട് ഷാജി? എനിക്കവളെ കാണണം” അവന്‍ പറഞ്ഞു. “അവള്‍ വീട്ടിലുണ്ട്..നീ അവളെ കാണണം..അവള്‍ക്ക് നിന്നെ കാണാന്‍ വലിയ ആഗ്രഹമുണ്ട്. ഒരുപക്ഷെ അവളുടെ ആ ആഗ്രഹമാകാം ഞങ്ങള്‍ രക്ഷപെടാന്‍ പോലും കാരണം” ഷാജി പറഞ്ഞു. “നൌ..ലുക്ക് ഷാജി. ഇത് എന്റെ സുഹൃത്ത് ഡോക്ടര്‍ നാരായണന്റെ പ്രൈവറ്റ് ക്ലിനിക്ക് ആണ്. നീ ഇവിടെ സുരക്ഷിതനാണ്. നിന്നെ ഇവിടേക്ക് കൊണ്ടുവന്ന വിവരം എനിക്കും എസിപി ഇന്ദുലേഖ മാഡത്തിനും ഇപ്പോള്‍ വാസുവിനും മാത്രമേ അറിയൂ. നിനക്ക് എന്ത് പറ്റി എന്ന് ഡെവിള്‍സ് അറിഞ്ഞിട്ടില്ല. അവര്‍ നിന്നെ തിരക്കി സിറ്റിയിലെ എല്ലാ ആശുപത്രികളും അരിച്ചു പെറുക്കും. അവിടെയെങ്ങും നീ സുരക്ഷിതനല്ല. അസീസ് ഇപ്പോഴും പോലീസ് കാവലിലാണ്. അവനൊരു ജയില്‍ ശിക്ഷ അനുഭവിക്കുന്ന പുള്ളി ആയതിനാല്‍ സ്പെഷല്‍ പ്രൊട്ടക്ഷന്‍ നല്‍കാന്‍ പറ്റും..നിന്റെ കാര്യത്തില്‍ അത് സാധ്യമല്ല. അതുകൊണ്ട് നിന്റെ സുരക്ഷയെ കരുതിയാണ് ഇവിടേക്ക് കൊണ്ടുവന്നത്. തല്ക്കാലം നീ സുഖമാകുന്നത് വരെ ഇവിടെ കഴിയുക. ഒരു കാരണവശാലും നീ ഇവിടെയുണ്ട് എന്ന് നിന്റെ വീട്ടുകാരോ, സുഹൃത്തുക്കളോ ആരും തന്നെയോ അറിയാന്‍ പാടില്ല.
💬 Comments
View all comments