Chapter Title : മൃഗം 27 [Master]
ഞാനോ വാസുവോ നിന്നെ ഇടയ്ക്ക് വന്നു കണ്ടോളാം..കേട്ടല്ലോ” പൌലോസ് ഷാജിയെ നോക്കി പറഞ്ഞു. “ശരി സര്‍..വളരെ നന്ദി ഉണ്ട് സര്‍ എന്റെ ജീവന്‍ രക്ഷിക്കാന്‍ അങ്ങ് കാണിക്കുന്ന ഈ താല്‍പര്യത്തില്‍..” അവന്റെ കണ്ണുകള്‍ വീണ്ടും നനഞ്ഞു. “നീ സുഖമായാല്‍ എനിക്ക് നിന്നെക്കൊണ്ട് ആവശ്യമുണ്ട്..അത് മാത്രം നീ ഓര്‍ത്താല്‍ മതി” “ഞാന്‍ എന്ത് വേണമെങ്കിലും ചെയ്യാന്‍ തയാറാണ് സര്‍. ഇതെന്റെ രണ്ടാം ജന്മം ആണ്..രണ്ടാം ജന്മം” “ഓകെ..വാസു കമോണ്‍..നമുക്ക് പോകാം” “ശരി ഷാജി..ഞങ്ങള്‍ പിന്നെ വരാം” വാസു അവന്റെ കൈയില്‍ പിടിച്ചുകൊണ്ടു പറഞ്ഞു. അവന്‍ തലയാട്ടി. വാസു പോകാനായി തിരിഞ്ഞപ്പോള്‍ ഷാജി അവന്റെ കൈയില്‍ പിടിച്ചു. വാസു തിരിഞ്ഞു നോക്കി. “വാസു..നിന്നെ കാണുമ്പൊള്‍ മോള്‍ എന്നെപ്പറ്റി ചോദിക്കും..നീ എന്ത് പറയും അപ്പോള്‍?” ഷാജി ആര്‍ദ്രമായ കണ്ണുകളോടെ ചോദിച്ചു. “എന്തെങ്കിലും പറയാം..” വാസു പുഞ്ചിരിച്ചു. ------------------------ “നിനക്ക് ഇന്നൊരു പണിയുണ്ട്..” മുന്‍പില്‍ ഹാജരായ മാഞ്ചിയം എന്ന പേരില്‍ അറിയപ്പെടുന്ന ജമാലിനോട് സ്റ്റാന്‍ലി പറഞ്ഞു. മയക്കു മരുന്നിനടിമയായ ജമാല്‍ മുടിയും താടിയും വളര്‍ത്തിയ ഒരു നീണ്ടു മെലിഞ്ഞ യുവാവായിരുന്നു. ഡെവിള്‍സ് ചില പ്രത്യേക കേസുകള്‍ക്ക് മാത്രം നിയോഗിക്കുന്ന വാടകക്കൊലയാളി. “നീ ഇരിക്കാടാ” ഭവ്യതയോടെ നിന്നിരുന്ന അവനോട് അര്‍ജുന്‍ പറഞ്ഞു. “ഞാനിവിടെ നിന്നോളാമേ” “മാലിക്ക് നിന്നെ ഒരു സ്ഥലത്ത് കൊണ്ടുപോകും. ഒരാളെ കാണിച്ചു തരും. അവന്‍ നാളെ പ്രഭാതം കാണാന്‍ പാടില്ല. ഒന്ന് നീ ഓര്‍ക്കണം..നീ കൊല്ലാന്‍ പോകുന്ന ആള്‍ സാധാരണക്കാരനല്ല. അവന്റെ കൈയിലെങ്ങനും നീ പെട്ടാല്‍, പിന്നെ നിന്റെ പൊടിപോലും ബാക്കി കാണില്ല. അതുകൊണ്ട് വളരെ സൂക്ഷിച്ച് ഞങ്ങള്‍ പറയുന്ന രീതിയില്‍ വേണം കാര്യങ്ങള്‍ ചെയ്യാന്‍” സ്റ്റാന്‍ലി പറഞ്ഞു. മാഞ്ചിയം തലയാട്ടി. “നിന്റെ കൂടെ ഒരു കുണ്ടന്‍ ഉണ്ടല്ലോ? മിമിക്രി ഒക്കെ പറയുന്ന ഒരു തൊലിയന്‍..എന്താ അവന്റെ പേര്?” അര്‍ജ്ജുന്‍ ചോദിച്ചു. “അക്കു..” മാഞ്ചിയം നാണത്തോടെ പറഞ്ഞു.
💬 Comments
View all comments