0%

Chapter Title : മൃഗം 27 [Master]

Author : Master Read All Parts 2.7K

എന്റെ മകളാണ് ആദ്യം കണ്ടത്. മുന്‍പില്‍ ഇരുന്നിരുന്ന അവള്‍ എന്നാണ് വാസു മാമനെ കാണാന്‍ പോകുന്നത് എന്ന് ചോദിച്ചുകൊണ്ട് തിരിഞ്ഞപ്പോള്‍ ആണ് അവളത് കണ്ടത്. അവളുടെ നിലവിളി കേട്ടപ്പോള്‍ വണ്ടിയുടെ ഗ്ലാസില്‍ ഞാനും ലോറി കണ്ടു സാറേ...എന്റെ മകളെ ചേര്‍ത്ത് പിടിച്ച് ചാടുകയായിരുന്നു എന്റെ ലക്‌ഷ്യം..പക്ഷേ അപ്പോഴേക്കും ലോറി ഇടിച്ചു കഴിഞ്ഞിരുന്നു..എന്നാല്‍ ആ സമയത്ത് അവന്റെ ശ്രദ്ധ തെറ്റാന്‍ കാരണമായത് സാറാണ്..ആ സമയത്ത് തന്നെ സാറ് പിന്നാലെ വന്നത് അവന് പരിഭ്രമം ഉണ്ടാക്കി എന്ന് ഞാന്‍ ഊഹിക്കുന്നു..അതാല്ലായിരുന്നെങ്കില്‍ അവന് പിഴവ് പറ്റില്ലായിരുന്നു സാറേ....” ഷാജി കണ്ണുകള്‍ തുടച്ചു. വാസു മുഖം കുനിച്ച് കണ്ണീര്‍ ഒഴുക്കുന്നത് പൌലോസ് കണ്ടു. സഫിയയെ അവന്‍ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് അയാള്‍ അറിയുകയായിരുന്നു. “ഭേരു സിറ്റിയില്‍ വന്നിട്ടുണ്ട് എന്നൊരു ഇന്‍ഫര്‍മേഷന്‍ മംഗലാപുരത്ത് നിന്നും എനിക്ക് കിട്ടി. അവനെ തിരക്കാന്‍ രണ്ടുപേരെ രണ്ടു സ്ഥലത്തായി ഞാന്‍ നിയോഗിച്ചിരുന്നു. അവരില്‍ ഒരാളാണ് നിന്നെയും, നിന്റെ പിന്നാലെ അകലം വിട്ടു വരുന്ന മംഗലാപുരം രജിസ്ട്രേഷന്‍ ഉള്ള ട്രക്കും കണ്ടത്. സ്റ്റേഷന്‍ അടുത്തു തന്നെ ആയതിനാല്‍ ഞാന്‍ വേഗം ഇറങ്ങുകയായിരുന്നു..നിന്നെ വധിക്കാന്‍ ആകാം അവന്റെ ഉന്നം എന്നും എനിക്കൊരു സംശയം തോന്നി..അതുകൊണ്ടാണ് സൈറന്‍ മുഴക്കി അവന്റെ പിന്നാലെ വന്നത്” പൌലോസ് പറഞ്ഞു. വാസു കണ്ണുകള്‍ തുടച്ച് ഷാജിയെ നോക്കി. “മോള്‍ എവിടെയുണ്ട് ഷാജി? എനിക്കവളെ കാണണം” അവന്‍ പറഞ്ഞു. “അവള്‍ വീട്ടിലുണ്ട്..നീ അവളെ കാണണം..അവള്‍ക്ക് നിന്നെ കാണാന്‍ വലിയ ആഗ്രഹമുണ്ട്. ഒരുപക്ഷെ അവളുടെ ആ ആഗ്രഹമാകാം ഞങ്ങള്‍ രക്ഷപെടാന്‍ പോലും കാരണം” ഷാജി പറഞ്ഞു. “നൌ..ലുക്ക് ഷാജി. ഇത്

💬 Comments

View all comments