0%

Chapter Title : മൃഗം 27 [Master]

Author : Master Read All Parts 1430

സന്ധ്യാസമയത്ത് ബുള്ളറ്റിന്റെ ശബ്ദം കേട്ടപ്പോള്‍ സഫിയ വീടിനുള്ളില്‍ നിന്നും വെളിയിലേക്ക് ഓടിയിറങ്ങി. എപ്പോള്‍ അതിലെ ബുള്ളറ്റ് ബൈക്ക് പോയാലും അവള്‍ ഓടി ഇറങ്ങി നോക്കും; അത് വാസുവാണോ എന്ന്. അല്ല എന്ന് മനസിലാകുമ്പോള്‍ ആ കുഞ്ഞുമുഖം വാടും. വിഷമത്തോടെ അവള്‍ വരാന്തയില്‍ കുത്തിയിരിക്കും. പക്ഷെ വീണ്ടും അടുത്ത തവണ ബൈക്കിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ അവള്‍ വീണ്ടും ഓടിയിറങ്ങി വന്നു നോക്കും. സഫിയ പുറത്തേക്ക് ഓടി വരുമ്പോള്‍ സക്കീര്‍ വരാന്തയില്‍ പിള്ളേരെ വിട്ടു മേടിപ്പിച്ച ഏതോ വിലകുറഞ്ഞ റമ്മും കുടിച്ചുകൊണ്ട് ഇരിപ്പുണ്ടായിരുന്നു. “ജ്ജ് എങ്ങോട്ടാ മോളെ ഓടുന്നത്....അബട നില്‍ക്ക്” അവള്‍ മുറ്റത്തേക്ക് ഇറങ്ങുന്നത് കണ്ടു സക്കീര്‍ പറഞ്ഞു. അവള്‍ അത് കേട്ടോ എന്ന് തന്നെ സംശയമാണ്. പുറത്തിറങ്ങിയ സഫിയ അല്പം അകലെ നിന്നും വന്നുകൊണ്ടിരുന്ന ബൈക്കിലേക്ക് നോക്കി. എന്നും പ്രതീക്ഷ തെറ്റിയിരുന്ന അവള്‍ക്ക് പക്ഷെ ഇന്ന് അത് തെറ്റിയിരുന്നില്ല. വാസുവിനെ കണ്ട സഫിയ തുള്ളിച്ചാടി. “ഹായ് വാസുമാമന്‍ വന്നെ..” എന്ന് പറഞ്ഞുകൊണ്ട് അവള്‍ ബൈക്കിനു നേരെ ഓടി. അപ്പോഴേക്കും വാസു അടുത്തെത്തിക്കഴിഞ്ഞിരുന്നു. തന്റെ അരികിലേക്ക് ഓടിയണഞ്ഞ സഫിയയെ ബൈക്ക് നിര്‍ത്തി അവന്‍ വാരിയെടുത്ത് ആവേശത്തോടെ ചുംബിച്ചു. അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് കണ്ടു സഫിയ കൌതുകത്തോടെ അവനെ നോക്കി. “മാമന്‍ എന്തിനാ കരയുന്നത്..ആരേലും വഴക്ക് പറഞ്ഞോ? നമുക്ക് അവനെ ഉപ്പൂപ്പാനെക്കൊണ്ട് നല്ല ഇടി കൊടുപ്പിക്കാം” അവന്റെ കവിളില്‍ തലോടിക്കൊണ്ട് അവള്‍ പറഞ്ഞു. വാസു അവളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കണ്ണുനീര്‍ ഒഴുക്കി. രംഗം കണ്ടുകൊണ്ടിരുന്ന സക്കീറിന്റെ മനസും ആര്‍ദ്രമായി. സഫിയയുടെ ഉമ്മയും ഷാജിയുടെ ഉമ്മയും വെളിയിലേക്ക് വന്ന് നോക്കി. “എന്റെ പൊന്നുമോളെ..നിനക്ക് ഒന്നും പറ്റിയില്ലല്ലോ അല്ലെ?” വാസു മെല്ലെ കൈ അയച്ച് അവളുടെ കവിളില്‍ ചുംബിച്ചുകൊണ്ട് ചോദിച്ചു. “യ്യോ മാമാ..അറ്യോ..ഒരു മുട്ടന്‍ ലോറി എന്നേം വാപ്പച്ചിയേം വന്നിടിച്ചു. എന്റെ വാപ്പച്ചി എന്തിയെ മാമാ..എനിക്ക് വാപ്പച്ചിയെ കാണണം...”

💬 Comments

View all comments