Chapter Title : മൃഗം 27 [Master]
വലിയ മീനെ കുരുക്കാനുണ്ട്..” “ഏറ്റു സര്‍..പിന്നെ സര്‍..എനിക്ക് നൈറ്റ് ഉള്ളതാണ്..” അക്ബര്‍ തല ചൊറിഞ്ഞു. “നീ ഈ പണി തീര്‍ത്തിട്ടു പൊക്കോ..അവന്റെ ഒരു നൈറ്റ്..അവിടിരുന്ന് ഉറക്കമല്ലേ നിന്റെ പണി..അതോ വെള്ളമടിയോ?..ങാ പിന്നെ അവനോട്..ആ ഭേരുവിനോട് യാതൊരു മര്യാദയും വേണ്ട. നിന്റെ മനസുപോലെ പണിഞ്ഞോ കേട്ടോ..” അക്ബര്‍ തല ചൊറിഞ്ഞുകൊണ്ട് ചിരിച്ചു. പൌലോസ് മൊബൈല്‍ എടുത്ത് വേഗം പുറത്തേക്കിറങ്ങി. ഡ്രൈവര്‍ പൌലോസ് വരുന്നത് കണ്ടു വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് കളഞ്ഞിട്ടു വേഗം വണ്ടിയില്‍ കയറി അത് അയാള്‍ക്ക് കയറാന്‍ വേണ്ടി പിന്നിലേക്ക് തിരിച്ചു. “എയര്‍പോര്‍ട്ട്..ഫാസ്റ്റ്..” പൌലോസ് നിര്‍ദ്ദേശം നല്‍കി. എന്നിട്ട് അയാള്‍ മൊബൈല്‍ എടുത്ത് ഡോണയുടെ നമ്പര്‍ ഡയല്‍ ചെയ്തു. “ഡോണ..പൌലോസ് ഹിയര്‍..വാസു എവിടെ?..ശരി..അവനോട് ഉടന്‍ തന്നെ എയര്‍പോര്‍ട്ട് റോഡില്‍ എത്താന്‍ പറയണം. ചെറിയ ഒരു പണിയുണ്ട്. വൈകരുത്...ഓകെ..നോ..നീ വരണ്ട..ബൈ..” വണ്ടി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു. ------------ എയര്‍പോര്‍ട്ട് റോഡിലൂടെ കബീറിന്റെ മെഴ്സിഡസ് ബെന്‍സ് ഒഴുകി വരുന്നത് അല്‍പ്പം ദൂരെ റോഡിന്റെ വശത്തുള്ള വിശാലമായ സ്ഥലത്ത് ഒഴിഞ്ഞ കോണില്‍ ബൈക്കില്‍ ഇരിക്കുകയായിരുന്ന വാസു കണ്ടു. സൂര്യപ്രകാശത്തില്‍ വെട്ടിത്തിളങ്ങുന്ന ആ ആഡംബര വാഹനം അടുത്തെത്താറായപ്പോള്‍ വാസു ബൈക്ക് റോഡിലേക്ക് മെല്ലെ ഓടിച്ചിറക്കി. റോഡിനു കുറുകെ ബൈക്ക് വരുന്നത് കണ്ടു വണ്ടി ഓടിച്ചുകൊണ്ടിരുന്ന ഫൈസല്‍ അതിന്റെ വേഗത കുറച്ചു. വാസു ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ അവനെ മുന്‍പ് കണ്ടിട്ടുണ്ടായിരുന്നു എങ്കിലും തിരിച്ചറിയാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. വണ്ടിയില്‍ കബീറിനെയും ഫൈസലിനെയും കൂടാതെ സുഹൈല്‍, അംജദ് എന്നിവരും ഉണ്ടായിരുന്നു. “ഇവനിതെന്താ റോഡില്‍ അഭ്യാസം കാണിക്കുന്നത്..” വണ്ടി വെട്ടിച്ചു മാറ്റി മുന്‍പോട്ടു പോകാന്‍ ശ്രമിച്ച ഫൈസല്‍ തൊട്ടടുത്ത് എത്തിയ വാസുവിനെ നോക്കി പറഞ്ഞു. അവന്‍ വണ്ടിക്കെതിരെ അടുത്തെത്തിയപ്പോള്‍ ഒരു കത്തിയെടുത്ത് നിവര്‍ത്തി ബെന്‍സിന്റെ വശത്ത് നീളത്തില്‍ ഒന്ന് പോറി. ബൈക്ക് പിന്നിലേക്ക് പോയി എന്നറിഞ്ഞ ഫൈസല്‍ വേഗം ബ്രേക്കില്‍ കാലമര്‍ത്തി. “ഇക്കാ ആ നായിന്റെ മോന്‍ നമ്മുടെ വണ്ടിയില്‍ കത്തി കൊണ്ട് പോറി..” “വണ്ടി തിരിക്കാടാ ഫൈസലേ...കള്ളപ്പന്നിയുടെ കൊടല് ഞാനെടുക്കും...” അംജദ് അലറി. “ഏയ്..നിങ്ങള്‍ എന്നെ എയര്‍പോര്‍ട്ടില്‍ വിടാന്‍ നോക്ക്..അവനെ പിന്നെ കണ്ടാല്‍ മതി” കബീര്‍ പോകാന്‍
💬 Comments
View all comments