0%

Chapter Title : മൃഗം 27 [Master]

Author : Master Read All Parts 1364

തിടുക്കപ്പെട്ടു പറഞ്ഞു. “ഇക്ക പേടിക്കാതെ. മൂന്ന് മണിക്കൂര്‍ കൃത്യമായി ബാക്കിയുണ്ട് ചെക്കിന്‍ ചെയ്യാന്‍. ഒന്നര മണിക്കൂര്‍ മുന്‍പ് ചെയ്താലും മതി. ഇവനെ ഇപ്പോള്‍ വിട്ടാല്‍ പിന്നെ കിട്ടി എന്ന് വരില്ല” വണ്ടി തിരിക്കുന്നതിനിടെ ഫൈസല്‍ പറഞ്ഞു. അവന്‍ വണ്ടി റോഡിന്റെ വശത്തേക്ക് ഇറക്കി തിരിച്ചപ്പോള്‍ വാസുവിന്റെ ബൈക്ക് തിരികെ വരുന്നത് അവര്‍ കണ്ടു. “എടാ അവന്‍ തിരികെ വരുന്നുണ്ട്..നായിന്റെ മോന്‍ കഴപ്പ് കുറച്ചു കൂടുതലുള്ള ഇനമാണെന്ന് തോന്നുന്നു..ഇന്നോടെ അവന്റെ അസുഖം തീര്‍ക്കണം....അവനെ തടഞ്ഞു നിര്‍ത്ത്..വേഗം” പിന്നിലിരുന്ന സുഹൈല്‍ ഫൈസലിനോട് പറഞ്ഞു. അവര്‍ വണ്ടി മുന്‍പോട്ടു നീക്കി ബൈക്ക് തടഞ്ഞു നിര്‍ത്തി. “വണ്ടി മാറ്റടാ..” വാസു ഹെല്‍മറ്റിന്റെ ഗ്ലാസ് മാത്രം മാറ്റി അവരോടു പറഞ്ഞു. “മാറ്റാമെടാ നായിന്റെ മോനെ..നീ ഈ വണ്ടിയില്‍ കത്തി കൊണ്ട് പോറും അല്ലേടാ?” സുഹൈലും അംജദും വെളിയിലേക്ക് ചാടിയിറങ്ങിക്കൊണ്ട് പറഞ്ഞു. അവര്‍ ഇറങ്ങിയപ്പോള്‍ ഫൈസല്‍ വണ്ടി വേഗം പിന്നിലേക്ക് എടുത്ത് അവിടെ പാര്‍ക്ക് ചെയ്തു. “ഇക്ക ഇവിടിരുന്നോ..അവന്റെ പണി തീര്‍ത്തിട്ടു ഞങ്ങള്‍ ദാ എത്തി..” കബീര്‍ ആകെ അസ്വസ്ഥനായിരുന്നു. അമ്പത് ലക്ഷം രൂപ വാങ്ങിയ ഡെവിള്‍സ് അവന് നല്‍കിയ ഉപദേശം ഉടന്‍ നാട് വിട്ടോളാന്‍ ആണ്. ഇനി പ്രശ്നങ്ങള്‍ മൊത്തം തീര്‍പ്പാക്കിയ ശേഷം തിരികെ വന്നാല്‍ മതി എന്നവര്‍ പറഞ്ഞപ്പോള്‍ ഏറ്റവും അടുത്ത ഫ്ലൈറ്റിനു തന്നെ ടിക്കറ്റ് എടുത്തതാണ് അവന്‍. വഴിയില്‍ ഇങ്ങനെ ഒരു മാരണം ഉണ്ടായതില്‍ അവന് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. “ഹെല്‍മറ്റ് മാറ്റടാ നായെ..നിന്റെ മോന്തയുടെ ഷേപ്പ് ഇന്ന് ഞങ്ങള് മാറ്റും” ബലമായി വാസുവിന്റെ ഹെല്‍മറ്റ് വലിച്ചൂരി എടുത്തുകൊണ്ട് അംജദ് പറഞ്ഞു. അവന്റെ മുഖം കണ്ടതും മൂവരും ഞെട്ടലോടെ പരസ്പരം നോക്കി. വാസു ബൈക്ക് സ്റ്റാന്റില്‍ വച്ചിട്ട് ഇറങ്ങി. ഫൈസല്‍ വേഗം തിരിഞ്ഞോടി കബീറിന്റെ മുന്‍പിലെത്തി. അന്നത്തെ രാത്രിയിലെ സംഭവം ഓര്‍മ്മയില്‍ വന്ന സുഹൈലും അംജദും നിസ്സഹായരായി പരസ്പരം നോക്കി. മുട്ടിയാല്‍ നാട്ടുകാരുടെ മുന്‍പില്‍ വച്ച് അവന്‍ എടുത്തിട്ടു പെരുമാറും എന്നവര്‍ക്ക് നന്നായി അറിയാമായിരുന്നു. “ഇക്ക..ഇക്കാ ഇവനാണ് അവന്‍..അന്ന് വീട്ടില്‍ വന്നു പ്രശ്നം ഉണ്ടാക്കിയ വാസു...” ഫൈസല്‍ കിതച്ചുകൊണ്ട് കബീറിനോട് പറഞ്ഞു. കബീറിന്റെ

💬 Comments

View all comments