Chapter Title : മൃഗം 27 [Master]
ആരും അറിയണ്ട എന്നാണ് പൌലോസ് സാറ് പറഞ്ഞത്..” “അത് മതി മോനെ..എന്റെ മോന്‍ സുഖമായി ഇരിപ്പുണ്ട് എന്നറിഞ്ഞാ മാത്രം മതി ഞമ്മക്ക്” സക്കീര്‍ കണ്ണുകള്‍ തുടച്ചു. “മാമാ..ഇന്നാ..” വാസു വാങ്ങിയ ഒരു കേക്കിന്റെ കഷണം പുറത്തേക്ക് ഓടിവന്ന സഫിയ അവന്റെ വായിലേക്ക് വച്ചുകൊണ്ട് പറഞ്ഞു. “മോള് കഴിച്ചില്ലേ?” “ആദ്യം മാമന്‍..” അവള്‍ ചിരിച്ചുകൊണ്ട് അവന്റെ വായിലേക്ക് അത് വച്ചു. പിന്നെ വീണ്ടും ഉള്ളിലേക്ക് ഓടി. “കാക്കാ..ഞാന്‍ മോളെ ഒന്ന് കാണാന്‍ വന്നതാണ്..എന്നാല്‍ പോട്ടെ” വാസു ചായ തീര്‍ത്ത ശേഷം എഴുന്നേറ്റ് പറഞ്ഞു. “പോണ്ട എന്ന് പറയാന്‍ ഞമ്മക്ക് പറ്റൂല്ലാല്ലോ” “ചോറൊക്കെ ഉണ്ടിട്ടു പോയാല്‍ പോരെ” ഷാജിയുടെ ഭാര്യ കതകിന്റെ മറവില്‍ നിന്നു ചോദിച്ചു. “അത് പിന്നെ ഒരിക്കല്‍ ആകാം..ഷാജി കൂടി ഉള്ളപ്പോള്‍..മോളെവിടെ?” വാസു ഉള്ളിലേക്ക് നോക്കി. സഫിയ ഒരു ചോക്കലേറ്റ് കഷണവുമായി വീണ്ടും ഓടിവന്നു. “ഇന്നാ മാമാ..വാ തുറക്ക്” അവള്‍ കൈ നീട്ടി. വാസു വാ തുറന്ന് അതും വാങ്ങിയിട്ട് അവളെ എടുത്തു. “മോളെ..മാമന്‍ പോട്ടെ..ഇനി പിന്നൊരു ദിവസം വരാം” അവന്‍ പറഞ്ഞു. “മാമന്‍ പോണ്ട..ഇന്നിവിടെ നില്‍ക്ക് മാമാ..ഉമ്മാ മാമനോട് പോണ്ടാന്നു പറ..” അവള്‍ ചിണുങ്ങാന്‍ തുടങ്ങി. “മോള് നല്ല കുട്ടിയല്ലേ? മാമന് ജോലിക്ക് പോണം..ഇവിടെ നിന്നാല്‍ ആരാ അത് ചെയ്യുക?” “എന്താ മാമന്റെ ജോലി” “ഒരു ചേച്ചിയെ കുറെ ഗുണ്ടകള്‍ കൊല്ലാന്‍ നടക്കുവാ..ഞാനില്ലെങ്കില്‍ ആ ചേച്ചിയെ അവര് കൊല്ലും..” “യ്യോ ആണോ..” “ഉം” “എന്തിനാ അവര് ചേച്ചിയെ കൊല്ലുന്നത്?” ‘അറിയില്ല മോളെ..മാമന്റെ ജോലി ആ ചേച്ചിയെ ആരും കൊല്ലാതെ നോക്കുക എന്നതാണ്..മാമന്‍ പോട്ടെ” “ഉം..ആ ചേച്ചിക്ക് ഒന്നും പറ്റല്ലേ മാമാ..” “ഒന്നും പറ്റില്ല..മോള് പ്രാര്‍ഥിക്കണം” “ഞാന്‍ എന്നും മാമന് വേണ്ടി പ്രാര്‍ത്ഥിക്കുവല്ലോ....” വാസുവിന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു. അവനവളെ തെരുതെരെ ചുംബിച്ച ശേഷം നിലത്ത് നിര്‍ത്തി. “ശരി മോളെ..ബൈ..” അവന്‍ ബൈക്കിലേക്ക്
💬 Comments
View all comments