0%

Chapter Title : മൃഗം 27 [Master]

Author : Master Read All Parts 1433

കയറി ഇരുന്നുകൊണ്ട് പറഞ്ഞു. “ബൈ മാമാ..” അവള്‍ കൈവീശി കാണിക്കാന്‍ തുടങ്ങി. വാസു മറ്റു മൂവരെയും വീണ്ടും സഫിയയെയും നോക്കിയ ശേഷം ബൈക്ക് മുന്‍പോട്ടെടുത്തു. സഫിയ അവന്‍ കണ്ണില്‍ നിന്നും മറയുന്നത് വരെ കൈ വീശിക്കൊണ്ടേയിരുന്നു. ------------------------ സഫിയയെ കണ്ടു മടങ്ങിയ വാസു നിറഞ്ഞ മനസോടെ തന്റെ വീട്ടില്‍, ലിവിംഗ് റൂമിലെ സോഫയില്‍ ഇരിക്കുകയായിരുന്നു. സ്നേഹിക്കാന്‍ ആരുമില്ല എന്ന് ഒരിക്കല്‍ പരിതപിച്ചിരുന്ന തനിക്ക് ഇപ്പോള്‍ സ്നേഹം നല്‍കുന്ന എത്രപേരാണ് ഉള്ളത്. സഫിയ..അവളുടെ പ്രായത്തിലുള്ള ഒരു കുട്ടി തന്നെ ഇഷ്ടപ്പെടുന്നത് ഇതാദ്യമായാണ്. ചെറുപ്പം മുതല്‍ വെറുപ്പും ശകാരവും അധിക്ഷേപവും കേട്ടുവളര്‍ന്ന തനിക്ക്, തന്റെ വീട്ടില്‍ നിന്നും ഒരിക്കലും കിട്ടിയിട്ടില്ലാത്ത സ്നേഹമാണ് ആ കൊച്ചു കുഞ്ഞു നല്‍കുന്നത്. അവളെ തട്ടിയെടുത്തതാണ്‌ എന്ന് പോലും ആ പാവത്തിനറിയില്ല. വാസു മദ്യം ഗ്ലാസിലേക്ക് പകര്‍ന്നു കുടിക്കുന്നുണ്ടായിരുന്നു. അവളുടെ നിഷ്കളങ്കമായ സംസാരവും ചിരിയും കളിയും പരിഭവവും എല്ലാം ഒരു ചലച്ചിത്രത്തില്‍ എന്നപോലെ അവന്റെ മനസിലൂടെ പൊയ്ക്കൊണ്ടിരുന്നു. “കുഞ്ഞേ ഞാന്‍ പൊക്കോട്ടോ..എല്ലാം മേശപ്പുറത്ത് വച്ചിട്ടുണ്ട്..വെളമ്പി കഴിച്ചാ മാത്രം മതി” കുശിനിക്കാരന്‍ ഗോപാലന്‍ ചേട്ടന്‍ പണികള്‍ തീര്‍ത്തിട്ട് വന്നു ചോദിച്ചു. “ഇരിക്ക് ചേട്ടാ..ഒരെണ്ണം അടിക്ക്..എന്നിട്ട് പോ..” വാസു പറഞ്ഞു. “യ്യോ കുടിച്ചാല്‍ അവളെന്റെ തല തിന്നും” അയാള്‍ ആര്‍ത്തിയോടെ കുപ്പിയിലേക്ക് നോക്കി പറഞ്ഞു. “ലോകത്തുള്ള എല്ലാ ഭാര്യമാരും അങ്ങനാ എന്റെ ചേട്ടാ..ചേട്ടന്‍ വല്ലപ്പോഴുമല്ലേ ഉള്ളു കുടി..അതും ഒരു പെഗ്..അതൊന്നും വലിയ കാര്യമല്ല..ഇന്നാ..ഇതങ്ങോട്ട് പിടിപ്പിക്ക്” വാസു ഗ്ലാസില്‍ മദ്യവും ഒപ്പം വെള്ളവും പകര്‍ന്ന് അയാള്‍ക്ക് നല്‍കി. മദ്യത്തിന്റെ കൂടെ കഴിക്കാന്‍ ചെറിയ മത്സ്യം വറുത്തത് ഒരു പ്ലേറ്റില്‍ സലാഡിനൊപ്പം അവിടെ വച്ചിട്ടുണ്ടായിരുന്നു. ഗോപാലന്‍ മദ്യവുമായി നിലത്തിരുന്നു. “ഹ..സോഫയില്‍ ഇരി ചേട്ടാ..ഇതെന്ത് ഏര്‍പ്പാടാ” വാസു അയാളെ നോക്കി പറഞ്ഞു. “യ്യോ വേണ്ട കുഞ്ഞേ..ഞാനിവിടെ ഇരുന്നോളാം” അയാള്‍ മദ്യം നുണഞ്ഞുകൊണ്ട് അല്പം മത്സ്യം എടുത്ത് കഴിച്ചു. “ചേട്ടാ

💬 Comments

View all comments