Chapter Title : മൃഗം 27 [Master]
അന്നിവിടെ വന്ന കൊച്ചില്ലേ..സഫിയ..അവളെ ഇന്ന് ഞാന്‍ വീണ്ടും കണ്ടു..മനസ് നിറഞ്ഞു ചേട്ടാ അവളെ കണ്ടപ്പോള്‍..എന്ത് സ്നേഹം ആണെന്നോ ആ കുരുന്നിന് എന്നോട്...അത്ഭുതം തോന്നുന്നു എനിക്ക്” വാസു പറഞ്ഞു. “നല്ല തങ്കം പോലത്തെ കൊച്ച്. അതിന്റെ വീടെവിടാ കുഞ്ഞേ” “മട്ടാഞ്ചേരി ഒരു കോളനിയില്‍ ആണ്..” “എന്നേം വല്യ കാര്യമാരുന്നു..ഓരോന്നും ചോദിച്ചോണ്ട് അടുത്തൂന്നും മാറത്തില്ല..” “നമ്മള് സ്നേഹിക്കുന്ന പലരും നമ്മളെ സ്നേഹിക്കില്ല..പക്ഷെ ദൈവത്തിന്റെ കളി വളരെ വ്യത്യസ്തമാണ്. ഒരിടത്ത് നമ്മള്‍ കൊടുക്കുന്നത് മറ്റൊരിടത്ത് കൂടി അതിയാന്‍ നമുക്ക് തന്നെ തരും..” ദിവ്യയെ മനസ്സില്‍ ഓര്‍ത്തുകൊണ്ടാണ് വാസു അത് പറഞ്ഞത്. “അതെ കുഞ്ഞേ..അങ്ങനാ ജീവിതം” “ആ കൊച്ചിനെ കണ്ടതോടെ ആരൊക്കെയോ സ്വന്തമായി ഉണ്ട് എന്നൊരു തോന്നല്‍. കല്യാണം കഴിഞ്ഞാല്‍ എനിക്കും അതുപോലെ ഒരു മോളെ കിട്ടുമോ ചേട്ടാ?” “ഒറപ്പായും കിട്ടും. ഈശ്വരന്‍ മനുഷ്യന്റെ സന്മനസ് കാണാതെ ഇരിക്കുന്ന ആളല്ല. ഇന്നത്തെ കാലത്ത് എല്ലാവര്‍ക്കും ആമ്പിള്ളാരെ മതി..പെണ്ണിനെ വേണ്ട. മോന്‍ നേരെ തിരിച്ചാണല്ലോ ചിന്തിക്കുന്നത്..മോനെ പെണ്‍കുട്ടികളെപ്പോലെ ഒരു മോനും അച്ഛനെയോ അമ്മയെയോ സ്നേഹിക്കത്തില്ല..” “ശരിയാകാം ചേട്ടാ..എനിക്കും വേണം അവളെപ്പോലെ ഒരു മോള്..അതെന്റെ ആഗ്രഹമല്ല..അത്യാഗ്രഹമാണ്..” വാസു വീണ്ടും മദ്യം ഒഴിച്ചുകൊണ്ടു പറഞ്ഞു. “മോന് അവളെപ്പോലെ ഒരു മോളെ ഭഗവാന്‍ തരും..” അവര്‍ കുറേനേരം അതുമിതും സംസാരിച്ചിരുന്നു മദ്യം കഴിച്ചു. ഏതാണ്ട് ഒമ്പതരയോടെ ഗോപാലന്‍ അയാളുടെ വീട്ടിലേക്ക് പോയപ്പോള്‍ വാസു കതകടച്ചു. സഫിയയെ കണ്ടതിന്റെ സന്തോഷം അവനൊരു പുതിയ ഊര്‍ജ്ജം തന്നെ നല്‍കിയിരുന്നു. സന്തോഷം കൂടുമ്പോള്‍ ആണ് അവന്റെ മദ്യസേവ കൂടുന്നത്. സാധാരണ രണ്ടോ മൂന്നോ പെഗ് അടിക്കുന്ന വാസു അന്ന് സംസാരിച്ചിരുന്നു നാലോ അഞ്ചോ പെഗ് അടിച്ചു. പിന്നെ കുപ്പി അടച്ചു അലമാരയില്‍ കൊണ്ടുവച്ച ശേഷം അവന്‍ ചെന്ന് ആഹാരം കഴിച്ചു. മദ്യലഹരി കൂടിയിരുന്നതിനാല്‍ അവന് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. പാത്രങ്ങള്‍ ഒക്കെ കഴുകി മേശപ്പുറവും വൃത്തിയാക്കിയ ശേഷം അവന്‍
💬 Comments
View all comments