0%

Chapter Title : മൃഗം 27 [Master]

Author : Master Read All Parts 1435

ലൈറ്റുകള്‍ അണച്ച് കിടക്കാന്‍ കയറി. കിടന്നാപാടെ തന്നെ വാസു ഉറങ്ങിപ്പോയി. പത്തുമണി കഴിഞ്ഞിരുന്നു അവന്‍ കിടക്കുമ്പോള്‍. ഉറക്കത്തിലേക്ക് വഴുതിവീണ വാസു ഫോണടിക്കുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ലാന്‍ഡ്‌ ഫോണ്‍ നിര്‍ത്താതെ ശബ്ദിക്കുന്നത് കേട്ട് അവന്‍ കൈനീട്ടി അതെടുത്ത് ചെവിയോട് ചേര്‍ത്തു. “ഹലോ..വാസൂ..എടാ ഇത് ഞാനാ ഡോണ..നീ ഒന്ന് വേഗം ഇവിടം വരെ വരണം..ആരൊക്കെയോ വീട് വളഞ്ഞിരിക്കുന്നു..ഞാനും മമ്മീം മാത്രമേ ഉള്ളു ഇവിടെ..” മറുഭാഗത്ത് ഡോണയുടെ പരിഭ്രമം കലര്‍ന്ന ശബ്ദം അവന്‍ കേട്ടു. എന്തോ ചോദിക്കാന്‍ തുടങ്ങിയതും ഫോണ്‍ കട്ടായിക്കഴിഞ്ഞിരുന്നു. മദ്യലഹരി അപ്പോഴും കുറഞ്ഞിട്ടില്ലാതിരുന്ന വാസു ലൈറ്റ് ഓണാക്കി ക്ലോക്കില്‍ നോക്കി. സമയം പന്ത്രണ്ട് പത്ത്. ആരാകും അവരുടെ വീട്ടില്‍ എത്തിയത് എന്നോര്‍ത്തുകൊണ്ട് അവന്‍ വേഗം എഴുന്നേറ്റ് വേഷം മാറി ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചു. മുഖവും വായും ഒന്ന് കഴുകിയ ശേഷം അവന്‍ ചെന്ന് പുന്നൂസ് നല്‍കിയിരുന്ന റിവോള്‍വര്‍ എടുത്ത് ഷര്‍ട്ടിന്റെ പിന്നില്‍ തിരുകി. പിന്നെ സൈക്കിള്‍ ചെയിന്‍ വലതു പോക്കറ്റിലും ഇടതു പോക്കറ്റില്‍ ചെറിയ ഒരു കത്തിയും കരുതി. ബൈക്കിന്റെ താക്കോല്‍ എടുത്ത് നേരെ അവന്‍ മുന്‍വാതില്‍ക്കലേക്ക് നടന്നു. ഒരു പാളിക്ക് അപ്പുറം മരണം കാത്ത് നില്‍ക്കുന്നതറിയാതെ വാസു കതകിന്റെ ഓടാമ്പല്‍ നീക്കി.

“ഉമ്മാ..ഉമ്മാ..വാസുമാമന്‍..വാസുമാമന്‍..” അര്‍ദ്ധരാത്രി ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന സഫിയ കരയുന്നത് കണ്ട് അവളുടെ ഉമ്മ ആശങ്കയോടെ എഴുന്നേറ്റ് അവളെ നോക്കി. സഫിയ എഴുന്നേറ്റിരുന്നു കുറെ നേരം വാസുവിന്റെ പേര് പറഞ്ഞു കരഞ്ഞ ശേഷം വീണ്ടും കിടന്നു. അവള്‍ ഏങ്ങലടിക്കുന്നുണ്ടായിരുന്നു. “മോളെ..എന്ത് പറ്റി?” അവളുടെ ശിരസില്‍ തലോടിക്കൊണ്ട് അവര്‍ ചോദിച്ചു. “വാസു മാമനെ ആരോ കൊല്ലുന്നു....” അവള്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു. “മോള് സ്വപ്നം കണ്ടതാ..മാമന് ഒന്നും പറ്റിയിട്ടില്ല..മോള് ഉറങ്ങിക്കോ കേട്ടോ” സഫിയ നിറകണ്ണുകളോടെ തലയാട്ടി; പിന്നെ ചെരിഞ്ഞു കിടന്നുറങ്ങി. അവളുടെ ഉമ്മ അവളെ തന്നോട് ചേര്‍ത്തുപിടിച്ച് മൂര്‍ദ്ധാവില്‍ ചുംബിച്ചു. ഡോണ

💬 Comments

View all comments