0%

Chapter Title : മൃഗം 27 [Master]

Author : Master Read All Parts 2.7K

എല്ലാവര്‍ക്കും ആമ്പിള്ളാരെ മതി..പെണ്ണിനെ വേണ്ട. മോന്‍ നേരെ തിരിച്ചാണല്ലോ ചിന്തിക്കുന്നത്..മോനെ പെണ്‍കുട്ടികളെപ്പോലെ ഒരു മോനും അച്ഛനെയോ അമ്മയെയോ സ്നേഹിക്കത്തില്ല..” “ശരിയാകാം ചേട്ടാ..എനിക്കും വേണം അവളെപ്പോലെ ഒരു മോള്..അതെന്റെ ആഗ്രഹമല്ല..അത്യാഗ്രഹമാണ്..” വാസു വീണ്ടും മദ്യം ഒഴിച്ചുകൊണ്ടു പറഞ്ഞു. “മോന് അവളെപ്പോലെ ഒരു മോളെ ഭഗവാന്‍ തരും..” അവര്‍ കുറേനേരം അതുമിതും സംസാരിച്ചിരുന്നു മദ്യം കഴിച്ചു. ഏതാണ്ട് ഒമ്പതരയോടെ ഗോപാലന്‍ അയാളുടെ വീട്ടിലേക്ക് പോയപ്പോള്‍ വാസു കതകടച്ചു. സഫിയയെ കണ്ടതിന്റെ സന്തോഷം അവനൊരു പുതിയ ഊര്‍ജ്ജം തന്നെ നല്‍കിയിരുന്നു. സന്തോഷം കൂടുമ്പോള്‍ ആണ് അവന്റെ മദ്യസേവ കൂടുന്നത്. സാധാരണ രണ്ടോ മൂന്നോ പെഗ് അടിക്കുന്ന വാസു അന്ന് സംസാരിച്ചിരുന്നു നാലോ അഞ്ചോ പെഗ് അടിച്ചു. പിന്നെ കുപ്പി അടച്ചു അലമാരയില്‍ കൊണ്ടുവച്ച ശേഷം അവന്‍ ചെന്ന് ആഹാരം കഴിച്ചു. മദ്യലഹരി കൂടിയിരുന്നതിനാല്‍ അവന് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. പാത്രങ്ങള്‍ ഒക്കെ കഴുകി മേശപ്പുറവും വൃത്തിയാക്കിയ ശേഷം അവന്‍ ലൈറ്റുകള്‍ അണച്ച് കിടക്കാന്‍ കയറി. കിടന്നാപാടെ തന്നെ വാസു ഉറങ്ങിപ്പോയി. പത്തുമണി കഴിഞ്ഞിരുന്നു അവന്‍ കിടക്കുമ്പോള്‍. ഉറക്കത്തിലേക്ക് വഴുതിവീണ വാസു ഫോണടിക്കുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ലാന്‍ഡ്‌ ഫോണ്‍ നിര്‍ത്താതെ ശബ്ദിക്കുന്നത് കേട്ട് അവന്‍ കൈനീട്ടി അതെടുത്ത് ചെവിയോട് ചേര്‍ത്തു. “ഹലോ..വാസൂ..എടാ ഇത് ഞാനാ ഡോണ..നീ ഒന്ന് വേഗം ഇവിടം വരെ വരണം..ആരൊക്കെയോ വീട് വളഞ്ഞിരിക്കുന്നു..ഞാനും മമ്മീം മാത്രമേ ഉള്ളു ഇവിടെ..” മറുഭാഗത്ത് ഡോണയുടെ പരിഭ്രമം കലര്‍ന്ന ശബ്ദം അവന്‍ കേട്ടു. എന്തോ ചോദിക്കാന്‍ തുടങ്ങിയതും ഫോണ്‍ കട്ടായിക്കഴിഞ്ഞിരുന്നു. മദ്യലഹരി അപ്പോഴും കുറഞ്ഞിട്ടില്ലാതിരുന്ന വാസു ലൈറ്റ് ഓണാക്കി ക്ലോക്കില്‍ നോക്കി. സമയം

💬 Comments

View all comments