Chapter Title : മൃഗം 27 [Master]
അടിക്ക്..എന്നിട്ട് പോ..” വാസു പറഞ്ഞു. “യ്യോ കുടിച്ചാല്‍ അവളെന്റെ തല തിന്നും” അയാള്‍ ആര്‍ത്തിയോടെ കുപ്പിയിലേക്ക് നോക്കി പറഞ്ഞു. “ലോകത്തുള്ള എല്ലാ ഭാര്യമാരും അങ്ങനാ എന്റെ ചേട്ടാ..ചേട്ടന് വല്ലപ്പോഴുമല്ലേ ഉള്ളു കുടി..അതും ഒരു പെഗ്..അതൊന്നും വലിയ കാര്യമല്ല..ഇന്നാ..ഇതങ്ങോട്ട് പിടിപ്പിക്ക്” വാസു ഗ്ലാസില്‍ മദ്യവും ഒപ്പം വെള്ളവും പകര്‍ന്ന് അയാള്‍ക്ക് നല്കി. മദ്യത്തിന്റെ കൂടെ കഴിക്കാന്‍ ചെറിയ മത്സ്യം വറുത്തത് ഒരു പ്ലേറ്റില്‍ സലാഡിനൊപ്പം അവിടെ വച്ചിട്ടുണ്ടായിരുന്നു. ഗോപാലന് മദ്യവുമായി നിലത്തിരുന്നു. “ഹ..സോഫയില്‍ ഇരി ചേട്ടാ..ഇതെന്ത് ഏര്‍പ്പാടാ” വാസു അയാളെ നോക്കി പറഞ്ഞു. “യ്യോ വേണ്ട കുഞ്ഞേ..ഞാനിവിടെ ഇരുന്നോളാം” അയാള്‍ മദ്യം നുണഞ്ഞുകൊണ്ട് അല്പം മത്സ്യം എടുത്ത് കഴിച്ചു. “ചേട്ടാ അന്നിവിടെ വന്ന കൊച്ചില്ലേ..സഫിയ..അവളെ ഇന്ന് ഞാന്‍ വീണ്ടും കണ്ടു..മനസ് നിറഞ്ഞു ചേട്ടാ അവളെ കണ്ടപ്പോള്‍..എന്ത് സ്നേഹം ആണെന്നോ ആ കുരുന്നിന് എന്നോട്...അത്ഭുതം തോന്നുന്നു എനിക്ക്” വാസു പറഞ്ഞു. “നല്ല തങ്കം പോലത്തെ കൊച്ച്. അതിന്റെ വീടെവിടാ കുഞ്ഞേ” “മട്ടാഞ്ചേരി ഒരു കോളനിയില്‍ ആണ്..” “എന്നേം വല്യ കാര്യമാരുന്നു..ഓരോന്നും ചോദിച്ചോണ്ട് അടുത്തൂന്നും മാറത്തില്ല..” “നമ്മള് സ്നേഹിക്കുന്ന പലരും നമ്മളെ സ്നേഹിക്കില്ല..പക്ഷെ ദൈവത്തിന്റെ കളി വളരെ വ്യത്യസ്തമാണ്. ഒരിടത്ത് നമ്മള് കൊടുക്കുന്നത് മറ്റൊരിടത്ത് കൂടി അതിയാന് നമുക്ക് തന്നെ തരും..” ദിവ്യയെ മനസ്സില്‍ ഓര്‍ത്തുകൊണ്ടാണ് വാസു അത് പറഞ്ഞത്. “അതെ കുഞ്ഞേ..അങ്ങനാ ജീവിതം” “ആ കൊച്ചിനെ കണ്ടതോടെ ആരൊക്കെയോ സ്വന്തമായി ഉണ്ട് എന്നൊരു തോന്നല്‍. കല്യാണം കഴിഞ്ഞാല്‍ എനിക്കും അതുപോലെ ഒരു മോളെ കിട്ടുമോ ചേട്ടാ?” “ഒറപ്പായും കിട്ടും. ഈശ്വരന് മനുഷ്യന്റെ സന്മനസ് കാണാതെ ഇരിക്കുന്ന ആളല്ല. ഇന്നത്തെ കാലത്ത്
💬 Comments
View all comments