0%

Chapter Title : മൃഗം 27 [Master]

Author : Master Read All Parts 1388

ബൈക്ക് കുതിച്ചു. അംജദും ഫൈസലും അണ്ടി കളഞ്ഞ അണ്ണാന്മാരെപ്പോലെ ആ പോക്ക് നോക്കി നിന്ന ശേഷം വേഗം മൊബൈല്‍ എടുത്തു. ----------------------- “ബുള്‍ ഷിറ്റ്..” സ്റ്റാന്‍ലി കോപാക്രാന്തനായി അലറി. അവന്‍ മുറിയില്‍ തലങ്ങും വിലങ്ങും അസ്വസ്ഥനായി വെരുകിനെപ്പോലെ ഉലാത്തുകയായിരുന്നു. സമാന മാനസികാവസ്ഥയില്‍ത്തന്നെ ആയിരുന്നു മറ്റു രണ്ടുപേരും. ഭേരുവിനെയും കബീറിനെയും പൌലോസ് പിടികൂടിയത് അവരെ ശക്തമായി ഉലച്ചിരുന്നു. “അര്‍ജ്ജുന്‍..എന്ത് ചെയ്യും? പൌലോസ് അവനെതിരെ പെറ്റിക്കേസ് ഉണ്ടാക്കി പോക്ക് മുടക്കാനാണ് നോക്കിയത്. പക്ഷെ ആ നായിന്റെ മോന്‍ തോക്ക് കൂടി കൈവശം വച്ചതോടെ കേസ് ആകെ മാറി..ഒപ്പം വാസുവിനെ അവന്‍ കുത്തി എന്നതിന്റെ തെളിവും പൌലോസിനു കിട്ടിക്കഴിഞ്ഞു..എല്ലാം കുളമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ....എന്ത് ചെയ്യണം എന്നൊരു പിടിയുമില്ല..ആ വക്കീലിനെയും കാണുന്നില്ലല്ലോ..” സ്റ്റാന്‍ലി തല കുമ്പിട്ടിരിക്കുന്ന അര്‍ജ്ജുനെ നോക്കി പറഞ്ഞു. “വക്കീല്‍ ഉടന്‍ വരും...നീ ഇങ്ങനെ ആധി പിടിച്ചു മനസ് കലക്കാതെ ഇവിടെ വന്നിരിക്ക്. ശാന്തമായി ചിന്തിച്ചാലെ നമുക്ക് എന്തെങ്കിലും വഴി കിട്ടൂ..” മാലിക്ക് സ്റ്റാന്‍ലിയെ നോക്കി പറഞ്ഞു. “നീ ഒരു ഫുള്‍ ഇങ്ങെടുക്ക്..തലയ്ക്ക് ഭ്രാന്ത്‌ പിടിക്കുന്നു” സോഫയിലേക്ക് വീണുകൊണ്ട് സ്റ്റാന്‍ലി പറഞ്ഞു. അര്‍ജ്ജുന്‍ അപ്പോഴും അതെ ഇരിപ്പ് തന്നെ തുടരുകയായിരുന്നു. മാലിക്ക് മദ്യം കൊണ്ടുവന്ന് മൂവര്‍ക്കുമായി ഒഴിച്ചു. സ്റ്റാന്‍ലി ഒരു വലിക്ക് അത് കുടിച് ശേഷം കുറച്ചു പറങ്കിയണ്ടി വാരി വായിലിട്ടു. “മുംതാസ് കേസിലെ എല്ലാ സാക്ഷികളെയും ഒന്നാം പ്രതിയെയും അവര്‍ക്ക് കിട്ടിക്കഴിഞ്ഞു.” ഗ്ലാസ് കൈയില്‍ എടുത്തുകൊണ്ട് അര്‍ജുന്‍ പറഞ്ഞു. അവനെന്തോ പറയാനുള്ള ഭാവമാണ് എന്ന് മനസിലാക്കിയ മറ്റു രണ്ടുപേരും മറുപടി നല്‍കാതെ അവനെ നോക്കി. “കബീറിനെ തടഞ്ഞ രീതിയാണ്‌ ഇതില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ഒന്ന്. പ്രകോപനം ഉണ്ടാക്കി അവനെക്കൊണ്ട് കുറ്റം ചെയ്യിക്കുക എന്ന തന്ത്രമാണ് പൌലോസ് പ്രയോഗിച്ചത്. അവനതില്‍ വീണു. പക്ഷെ ഇവന്‍ പോകുന്ന വിവരം അയാള്‍ എങ്ങനെ മനസിലാക്കി?” അര്‍ജ്ജുന്‍ സുഹൃത്തുക്കളെ നോക്കി. “അയാള്‍ ചാരന്മാരെ നിയോഗിച്ചിട്ടുണ്ട്..അയാള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി എ സി പി കൂടെ ഉള്ളപ്പോള്‍ മാന്‍ പവര്‍ അയാള്‍ക്ക് ഒരു വിഷയമല്ല” സ്റ്റാന്‍ലി ആണ് അത് പറഞ്ഞത്. “കറക്റ്റ്..അങ്ങനെ തന്നെ ആയിരിക്കണം അയാള്‍ അത് അറിഞ്ഞിട്ടുണ്ടാകുക.

💬 Comments

View all comments