0%

Chapter Title : മൃഗം 27 [Master]

Author : Master Read All Parts 1394

കബീറിനെ പൊക്കിയത് അവന്റെ യാത്ര മുടക്കാനും അവനെക്കൊണ്ട് സത്യം പറയിക്കാനും ആണ്. പക്ഷെ അവനെ കൈവശം വച്ചുകൊണ്ടിരിക്കാന്‍ അയാള്‍ക്ക് പറ്റില്ല. ഇന്ന് തന്നെ അവനെ ഇറക്കാനുള്ള പണി റാവുത്തര്‍ ചെയ്യും. എങ്കിലും, അവന്റെ പോക്ക് ഇതോടെ മുടങ്ങി.. ഇനി പോലീസ് ക്ലിയറന്‍സ് ഇല്ലാതെ അവന് എങ്ങോട്ടും പോകാന്‍ പറ്റില്ല. അവന്‍ ഇവിടെ ഉള്ളത് നമുക്ക് വലിയ അപകടവുമാണ്.” അര്‍ജ്ജുന്‍ കൂട്ടുകാരെ നോക്കി. “മേ ഐ കമിന്‍” അഡ്വക്കേറ്റ് ഭദ്രന്റെ ഘനഗാംഭീര്യ സ്വരം അവര്‍ കേട്ടു. “അയാള് വന്നു..വാ വക്കീലെ” സ്റ്റാന്‍ലി കതകിന്റെ ഭാഗത്തേക്ക് നോക്കി ഉറക്കെ പറഞ്ഞു. വക്കീല്‍ ഉള്ളിലേക്ക് കയറി ഒരു പുഞ്ചിരിയോടെ മൂവരെയും നോക്കി. മാലിക്ക് വേഗം തന്നെ അയാള്‍ക്കും ഒരു ഗ്ലാസ് എത്തിച്ച് അതില്‍ മദ്യമൊഴിച്ചു. “യെസ്..എന്താണ് പ്രശ്നം?” മദ്യം അല്പം സിപ് ചെയ്ത ശേഷം ഭദ്രന്‍ ചോദിച്ചു. “മൊത്തം പ്രശ്നങ്ങള്‍ ആണ് വക്കീലെ. കബീറിന്റെ പോക്ക് മുടങ്ങി..അവന്‍ പോലീസ് കസ്റ്റഡിയിലാണ്. കൂടാതെ ഷാജിയെ തീര്‍ക്കാന്‍ കൊണ്ടുവന്ന ഭേരുവിനെയും പൌലോസ് പിടികൂടി..അവനാണ് അസീസിനെ കൊല്ലാനും അന്ന് വന്നത്. ഷാജിക്ക് എന്ത് പറ്റി എന്ന് യാതൊരു വിവരവുമില്ല. അവന്റെ കൂടെ ഉണ്ടായിരുന്ന മകള്‍ വീട്ടിലുണ്ട്..അതിനു കുഴപ്പമൊന്നും പറ്റിയിട്ടില്ല. അവരുടെ ബൈക്ക് പാടെ തകര്‍ന്നു. ഷാജി രക്ഷപെടാന്‍ യാതൊരു സാധ്യതയുമില്ല. പക്ഷെ അവന്‍ മരിച്ചോ ഇല്ലയോ എന്ന് ഞങ്ങള്‍ക്ക് ഇതുവരെ വിവരം കിട്ടിയിട്ടില്ല. സിറ്റിയിലെ എല്ലാ ആശുപത്രികളിലും ഞങ്ങളുടെ ആളുകള്‍ തിരച്ചില്‍ തുടങ്ങിക്കഴിഞ്ഞു..” സ്റ്റാന്‍ലി പറഞ്ഞു. അര്‍ജുന്റെ ഫോണില്‍ മെസേജ് അലേര്‍ട്ട് വന്നു. അവന്‍ അതെടുത്ത് നോക്കി. ആ മുഖത്ത് നിരാശ കലര്‍ന്ന ഒരു പുഞ്ചിരി വിടരുന്നത് മറ്റു മൂന്നുപേരും കണ്ടു. “എന്താടാ?” “ഒന്നുമില്ല. ഭേരു സമ്മതിച്ചു..അത്രേ ഉള്ളു” അവന്‍ അവരെ നോക്കാതെ പറഞ്ഞു. “പ്രതീക്ഷിച്ചത് തന്നെ..കബീറിന്റെ കാര്യം എന്തായി എന്നറിഞ്ഞോ?” സ്റ്റാന്‍ലി ചോദിച്ചു. “ഉവ്വ്..കേസ് ചാര്‍ജ്ജ് ചെയ്ത് വിട്ടയച്ചു. അവന്റെ പോക്ക് മുടക്കുക മാത്രമായിരുന്നല്ലോ പൌലോസിന്റെ ലക്‌ഷ്യം. അവനെ മുംതാസ് കേസ് പറഞ്ഞ് അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പറ്റില്ല എന്നറിയാവുന്ന അവന്‍ നല്ല ഭംഗിയായിത്തന്നെ കളിച്ചു..ആ വിഡ്ഢി അതില്‍ വീഴുകയും ചെയ്തു..” അര്‍ജ്ജുന്‍ പല്ല്

💬 Comments

View all comments