0%

Chapter Title : മൃഗം 28 [Master]

Author : Master Read All Parts 1419

ആ തെണ്ടി ഒരു വക്കീല് കൂടിയായ സ്ഥിതിക്ക് കൂടുതല്‍ സൂക്ഷിക്കണം. നേരെ ചൊവ്വേ പെന്‍ഷന്‍ പറ്റണം എന്നൊരു ആഗ്രഹം എനിക്ക് ഉണ്ടേ..പൌലോസ് സാറ് എന്ത് പ്രശ്നം ഉണ്ടെങ്കിലും നമ്മുടെ കൂടെ നില്‍ക്കും എന്നുള്ള ധൈര്യത്തിലാണ് ഞാന്‍ ഇതിനൊക്കെ വരുന്നത്..” അക്ബര്‍ നഗരത്തിലെ തിരക്കേറിയ ഒരു സ്ഥലത്ത് വണ്ടി നിര്‍ത്തിക്കൊണ്ട് പറഞ്ഞു. “ഇക്ക വണ്ടി ഓടിച്ചാല്‍ മാത്രം മതി. ഞാന്‍ അവനെയും കൊണ്ട് വരുമ്പോള്‍ അവന്‍ മുഖം കാണാതിരിക്കാന്‍ ഇക്ക ഒന്ന് ശ്രദ്ധിച്ചേക്കണം..” വാസു വണ്ടിയില്‍ നിന്നും ഇറങ്ങിക്കൊണ്ട് പറഞ്ഞു. റോഡിലൂടെ നിരവധി വാഹനങ്ങള്‍ പോകുന്നുണ്ടായിരുന്നു. വര്‍ണ്ണ മനോഹരങ്ങളായ വൈദ്യുതി ദീപങ്ങള്‍ കൊണ്ടലങ്കരിച്ച ബോര്‍ഡുകള്‍ വച്ച കടകളും, നിരത്തിലെ വൈദുതി വിളക്കുകളും പ്രകാശം പരത്തി നീങ്ങിക്കൊണ്ടിരിക്കുന്ന വാഹനങ്ങളും തിരക്കിട്ട് പല ആവശ്യങ്ങള്‍ക്കായി ഫുട്ട്പാത്തുകളിലൂടെ നടക്കുന്ന മനുഷ്യരും എല്ലാം ചേര്‍ന്ന് ഒരു ഉത്സവ പ്രതീതി ആ സന്ധ്യക്ക് സമ്മാനിച്ചിരുന്നു. “ഇവന് ഇത്രേം തിരക്കുള്ള സ്ഥലത്തെ ബാറില്‍ തന്നെ വന്നിരിന്നു കുടിക്കേണ്ട വല്ല കാര്യവുമുണ്ടോ? നമ്മുടെ ജോലിപ്പാട് കൂട്ടാന്‍ ഓരോന്ന് ഇറങ്ങും. ഇക്ക ഒരു കാര്യം ചെയ്യ്‌..വണ്ടി ബാറിന്റെ ഉള്ളിലെ പാര്‍ക്കിങ്ങില്‍ ഇട്..അവനെയും കൊണ്ട് റോഡിലേക്ക് വരുന്നത് ശരിയല്ല. കഴിവതും ആരും അറിയാതെ അവനെ തൂക്കണം എന്നാണ് പൌലോസ് സാറ് പറഞ്ഞിരിക്കുന്നത്” വാസു ചുറ്റും നിരീക്ഷിച്ചുകൊണ്ട് പറഞ്ഞു. “ഒരു ബാറിന്റെ മുന്‍പില്‍ വന്നിട്ട് ഒരു നിപ്പന്‍ എങ്കിലും അടിക്കാതെ പോകുന്നത് ഗുരുത്വദോഷം ആണെന്ന് എന്റെ ആശാന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അനിയന്‍ കേറുമ്പോള്‍ ഉള്ളില്‍ ഞാനും കാണും. എനിക്ക് അവനെ പൊക്കുന്ന സീന്‍ നേരില്‍ ഒന്ന് കാണണം” അക്ബര്‍ വണ്ടി മെല്ലെ മുന്‍പോട്ടു നീക്കിക്കൊണ്ട് പറഞ്ഞു. “ഇക്ക ആവേശം മൂത്ത് കേറി ഇടപെടരുത്..പണി പോകും..ങാ” വാസു ഓര്‍മ്മപ്പെടുത്തി. “യ്യോ ഓര്‍മ്മ ഉണ്ടനിയാ..രണ്ടു പെണ്‍ പിള്ളാരെയാ പടച്ചോന്‍ എനിക്ക് തന്നേക്കുന്നത്.. അതുങ്ങളെ ഓര്‍ക്കാതെ എനിക്ക് ജീവിക്കാന്‍ ഒക്കുമോ” “എന്നാല്‍ ശരി..ഇക്ക റെഡി ആയിരിക്കണം. ഞാന്‍ ഏതു നിമിഷവും അവനെയും കൊണ്ട് പുറത്തെത്തും” വാസു പറഞ്ഞു. “ഓ ശരി” വാസു ബാറിന്റെ കോമ്പൌണ്ടിലേക്ക് കയറി. വൈകുന്നേരം കുടിയന്മാരുടെ അസാമാന്യമായ തിരക്ക് അവിടെ ഉണ്ടായിരുന്നു. അതിന്റെ ഇടയിലൂടെ വണ്ടി

💬 Comments

View all comments