Chapter Title : മൃഗം 28 [Master]
കയറ്റി അക്ബര്‍ ഉള്ളിലേക്ക് വന്നപ്പോള്‍ ബൈക്കില്‍ വന്ന രണ്ടു പയ്യന്മാര്‍ ഇഷ്ടപ്പെടാത്ത മട്ടില്‍ അയാളെ നോക്കി. “എന്താടാ..ങേ?” അക്ബര്‍ മുരണ്ടു. “ഒന്നുമില്ലേ..” അവന്മാര്‍ വണ്ടിയുമായി വേഗം സ്ഥലം വിട്ടു. വാസു ഉള്ളിലേക്ക് കയറുന്നത് നോക്കി വണ്ടി തിരിച്ചിട്ട ശേഷം അക്ബര്‍ ഇറങ്ങി. ശീതീകരിച്ച ബാറിനുള്ളിലെ കൌണ്ടറിനു സമീപം അക്ബര്‍ എത്തി ഒരു പെഗ് റം ഓര്‍ഡര്‍ ചെയ്തു. അരണ്ടവെളിച്ചത്തില്‍ പോകുന്ന വാസുവിനെ നോക്കിക്കൊണ്ട് അയാള്‍ അവിടെത്തന്നെ നിന്നു. എല്ലാ മേശകളിലും ആളുകള്‍ ഉണ്ടായിരുന്നു. അവര്‍ക്കിടയിലൂടെ മദ്യവും മറ്റു വിഭവങ്ങളുമായി തിരക്കിട്ട് നടക്കുന്ന ബാര്‍ ജീവനക്കാര്‍. എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ നേരിടാനായി കൌണ്ടറിനു സമീപം ബാറുകാര്‍ ജോലിക്ക് നിര്‍ത്തിയിരുന്ന രണ്ട് തടിയന്മാരും എല്ലാവരെയും നിരീക്ഷിച്ചുകൊണ്ട് നില്‍പ്പുണ്ടായിരുന്നു. ഉള്ളിലേക്ക് കയറിയ വാസു ഒരു ക്യാബിന്റെ ഉള്ളില്‍ നാലുപേരുമായി ഇരുന്നു മദ്യപിച്ചുകൊണ്ട് ഉറക്കെ സംസാരിച്ച് ചിരിക്കുന്ന ഡിക്രൂസിനെ കണ്ട് അങ്ങോട്ട് നടന്നു. കറുത്ത നിറമുള്ള അയാള്‍ താടി വളര്‍ത്തിയിരുന്നു. ഒപ്പമിരിക്കുന്നവര്‍ വേഷവിധാനത്തില്‍ നിന്നും മട്ടില്‍ നിന്നും ഗുണ്ടകളാണ് എന്ന് വാസുവിന് തോന്നി. അവന്‍ ക്യാബിന്റെ വാതില്‍ക്കലെത്തി ഉള്ളിലേക്ക് നോക്കി അത് ഡിക്രൂസ് തന്നെയാണ് എന്ന് ഒരിക്കല്‍ക്കൂടി ഉറപ്പ് വരുത്തിയ ശേഷം ഉള്ളിലേക്ക് കയറി. “ഹേയ് മിസ്റ്റര്‍, ഈ ക്യാബിന്‍ ഞങ്ങള്‍ ബുക്ക് ചെയ്തതാണ്..താങ്കള്‍ പുറത്ത് സ്ഥലം നോക്കണം” ഡിക്രൂസ് ഉള്ളിലേക്ക് വന്ന വാസുവിനോട് പറഞ്ഞു. “ഞാന്‍ ഇരിക്കാന്‍ വന്നതല്ല..സാറിനെ കാണാന്‍ വന്നതാണ്. എനിക്ക് സാറിനോട് ഒന്ന് സംസാരിക്കണമായിരുന്നു” വാസു വിനയത്തോടെ പറഞ്ഞു. “വല്ല കേസിന്റെയും കാര്യമാണ് എങ്കില്‍ ഇന്നിനി പറ്റില്ല. നാളെ ഓഫീസിലോട്ട് വാ” ഡിക്രൂസ് ബീഫിന്റെ കഷണം എടുത്ത് വായിലേക്ക് തള്ളുന്നതിനിടെ പറഞ്ഞു. “അയ്യോ സാറേ..എനിക്ക് ഇന്ന് തന്നെ ഒരു കാര്യം സാധിക്കാനുണ്ട്. ഞാന്‍ ഓഫീസില്‍ ചെന്നപ്പോഴാണ് സാറ് ഇങ്ങോട്ട് വന്നുകാണും എന്നറിഞ്ഞത്. നേരെ ഇങ്ങു പോരുകയായിരുന്നു ഉടന്‍തന്നെ..സാറ് വിരോധമില്ലെങ്കില്‍ ഒന്ന് പുറത്തോട്ടു വരണം..ഒരിടം വരെ പോകാനാണ്..അത്യാവശ്യവുമാണ്” വാസു പറഞ്ഞു. “നോക്ക് മിസ്റ്റര്‍...ഞാന്‍ പറഞ്ഞു..എന്റെ വര്‍ക്കിംഗ് അവേഴ്സ് കഴിഞ്ഞാല്‍പ്പിന്നെ യാതൊന്നിനും എന്നെ കിട്ടില്ല. നിങ്ങള് നിന്നു സമയം കളയാതെ പോ..മാത്രമല്ല ഇവരുമായി മറ്റൊരു കേസിന്റെ കാര്യം ചര്‍ച്ച ചെയ്യുകയുമാണ് ഞാന്‍” “അതെ..ഇന്ന്
💬 Comments
View all comments