Chapter Title : മൃഗം 28 [Master]
നന്നായി അറിയാം..പിന്നെ ഞാന്‍ പൌലോസ്. മട്ടാഞ്ചേരി എസ് ഐ ആണ്. ഇവള്‍ ഡോണ; എവര്‍ഗ്രീന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍. തല്‍ക്കാലം ഞങ്ങളെ മാത്രം നീ അറിഞ്ഞാല്‍ മതി. നീ എന്തോ ചെയ്യും എന്ന് പറഞ്ഞല്ലോ..അത് ചെയ്യാന്‍ വേണ്ടിയാണ് ഐഡന്റിറ്റി വെളിപ്പെടുത്തിയത്..ദാ നോക്ക്..എന്റെ ഐ ഡി.. “ പൌലോസ് തന്റെ ഔദ്യോഗിക ഐ ഡി കാര്‍ഡ് അയാളെ കാണിച്ചു. “ഹും പോലീസ്..എന്തിനാണ് നിങ്ങളെന്നെ ഇവിടെ കൊണ്ടുവന്നത്? എസ് ഐ അല്ല..കമ്മീഷണര്‍ ആയാലും ഇതിനു നിങ്ങള്‍ അനുഭവിക്കും..പറയുന്നത് ഭദ്രന്‍ വക്കീലിന്റെ ജൂനിയര്‍ ഡിക്രൂസ് ആണ്..” ഡിക്രൂസ് പകയോടെ മുരണ്ടു. “ഡാ ഡിക്രൂസെ..നീ ഇപ്പോള്‍ ഏതു സ്ഥലത്താണ് എന്ന് നിനക്ക് ഊഹിക്കാന്‍ പോലും പറ്റില്ല. നീ ഇവിടെ നിന്നും പുറത്ത് പോയാലെ നിന്റെ ഏതഭ്യാസവും നടക്കൂ. അങ്ങനെ നീ പുറത്ത് പോകണം എങ്കില്‍, ഞങ്ങള്‍ തീരുമാനിക്കണം. പിന്നെ, അഥവാ നീ പുറത്ത് പോയാലും, ഒരക്ഷരം നീ ഞങ്ങള്‍ക്കെതിരെ ആരോടും പറയില്ല..കാരണം, നിന്റെ കുറെ കഥകള്‍ ക്ലീന്‍ തെളിവോടെ ഞങ്ങളുടെ പക്കലുണ്ട്. രണ്ടു ദിവസം മുന്‍പ് നീ ഹോട്ടല്‍ സീബേഡിലെ ഇരുന്നൂറ്റി നാലാം നമ്പര്‍ മുറിയില്‍ ഒപ്പം കൊണ്ടുപോയ ശ്വേത എന്ന വടക്കേ ഇന്ത്യക്കാരി പെണ്ണ് എന്റെ ഒരു പരിചയക്കാരി ആണ്..അവള്‍ക്ക് നിന്റെ ഭാര്യയെ ഒന്ന് കാണണം എന്നൊരു ആഗ്രഹം പറഞ്ഞിരുന്നു..വേണ്ടി വന്നാല്‍ കാണിക്കാം എന്ന് ഞാനവളോട് പറയുകയും ചെയ്തു. പിന്നെ നമ്മുടെ കോഴിക്കോടുകാരി ആമിന..ഓര്‍മ്മ കാണും...” പൌലോസ് അവന്റെ കണ്ണിലേക്ക് നോക്കി അവനെ ആക്കുന്ന ചിരിയോടെ പറഞ്ഞു. ഡിക്രൂസിന്റെ മുഖത്ത് ജാള്യതയും പരിഭ്രമവും പരക്കുന്നത് പൌലോസ് ശ്രദ്ധിച്ചു. “ഓക്കേ..ഓക്കേ..എന്താണ് നിങ്ങള്‍ക്ക് വേണ്ടത്..എന്നെ എന്തിനാണ് ഇങ്ങനെ കെട്ടിവച്ചിരിക്കുന്നത്? ഞാന്‍ ഓടിപ്പോകില്ല എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ..” ഡിക്രൂസ് സ്വരം അല്‍പ്പം മയപ്പെടുത്തിയത് എല്ലാവരും ശ്രദ്ധിച്ചു. “നീ ഈ ഇരുപ്പ് അപ്പോള്‍ വരെ തുടരും; എപ്പോള്‍ വരെ? ഞങ്ങള്‍ക്ക് വേണ്ടത് നിന്നില്‍ നിന്നും
💬 Comments
View all comments