Chapter Title : മൃഗം 28 [Master]
കിട്ടുന്ന നിമിഷം വരെ...നൌ ഡോണ..യുവര്‍ ടേണ്‍..” പൌലോസ് ഡോണയെ നോക്കി. അവള്‍ ക്യാമറ എപ്പോഴേ ഡിക്രൂസ് അറിയാതെ പ്രവര്‍ത്തിപ്പിച്ചു വച്ചിരുന്നു. “മിസ്റ്റര്‍ ഡിക്രൂസ്..ഈ ആളെ നിങ്ങള്‍ അറിയും..ശരിയല്ലേ?” കബീറിന്റെ ഫോട്ടോ കാണിച്ച് അവള്‍ ചോദിച്ചു. “യെസ് അറിയും” “ഇയാളുടെ പേര്?” “കബീര്‍..” “ഫുള്‍ നെയിം” “നിങ്ങള്‍ എന്താ കോടതിയിലേത് പോലെ എന്നെ വിസ്തരിക്കുകയാണോ?” ഡിക്രൂസ് അവളുടെ ചോദ്യം ചെയ്യല്‍ ഇഷ്ടപ്പെടാതെ ചോദിച്ചു. “ഡാ..ചോദിച്ചതിനു മറുപടി പറയടാ..വെറുതെ കൈ മെനക്കെടുത്തരുത്” പൌലോസ് മുരണ്ടു. “കബീര്‍ ഇബ്രാഹിം റാവുത്തര്‍” നീരസം ഉള്ളിലൊതുക്കി ഡിക്രൂസ് പറഞ്ഞു. “ഇയാളും നിങ്ങളും തമ്മില്‍ എങ്ങനെയാണ് പരിചയം?” ഡോണ തുടര്‍ന്നു. “ഏതോ കേസിന്റെ കാര്യത്തിന് എന്നെ കാണാന്‍ വന്നു..അങ്ങനെ അറിയാം” “ഏതു കേസ്?” “അത് നിങ്ങള്‍ എന്തിനറിയണം?” “അതാണ് ഞങ്ങള്‍ക്ക് അറിയേണ്ടത് മിസ്റ്റര്‍ ഡിക്രൂസ്; അത് മാത്രമാണ് അറിയേണ്ടത്. പറയണം, ഏതു കേസാണ് അന്ന് കബീര്‍ നിങ്ങളോട് സംസാരിച്ചത്?” ഡിക്രൂസ് അപകടം മണത്തു. ഇവര്‍ അറിഞ്ഞുകൊണ്ട് തന്നെ ചോദ്യം ചെയ്യുകയാണ് എന്നവന് വേഗം മനസിലായി. ഡെവിള്‍സിന് താന്‍ കബീറിനെ പരിചയപ്പെടുത്തി കൊടുത്തത് ഇവര്‍ എങ്ങനെയോ അറിഞ്ഞിട്ടുണ്ട്. മുംതാസ് കേസ് വീണ്ടും തല പൊക്കുന്നുണ്ട് എന്ന് സീനിയര്‍ വക്കീല്‍ ഭദ്രന്‍ സാറ് പറഞ്ഞപ്പോള്‍ മുതല്‍ താന്‍ ചെറിയ അപകടം മണക്കുന്നുണ്ടായിരുന്നു. ഡിക്രൂസിന്റെ ബുദ്ധി വേഗം പ്രവര്‍ത്തനനിരതമായി. ഡോണ എന്ന പത്രപ്രവര്‍ത്തക ആണ് ആ കേസ് വീണ്ടും കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നത് എന്നും വക്കീല്‍ പറഞ്ഞിരുന്നത് അവന്റെ ഓര്‍മ്മയില്‍ എത്തി. യെസ്..ഈ തട്ടിക്കൊണ്ടുവരല്‍ അതിന്റെ ഭാഗം തന്നെയാണ്. അവന്‍ മനസ്സില്‍ വേഗം കണക്കുകൂട്ടലുകള്‍ നടത്തി. “അവന്‍ വന്നത് ഏതോ സ്വര്‍ണ്ണ ഇടപാടുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാന്‍ ആയിരുന്നു. എന്നെയല്ല ഭദ്രന്‍ സാറിനെ കാണാനാണ് അവന്‍ വന്നത്. അപ്പോള്‍ അദ്ദേഹം അവിടെ ഇല്ലാഞ്ഞത് കാരണം ഞാന്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു; അത്രേയുള്ളൂ..” ഡിക്രൂസ് തന്ത്രപൂര്‍വ്വം പറഞ്ഞു. “എന്ത് സ്വര്‍ണ്ണ
💬 Comments
View all comments