Chapter Title : മൃഗം 28 [Master]
ഇടപാട്? അവര്‍ സ്വര്‍ണ്ണം കള്ളക്കടത്തോ മറ്റോ നടത്തിയോ?” ഡോണയുടെ ചോദ്യം ഡിക്രൂസിനെ ചൊടിപ്പിച്ചു എങ്കിലും അവന്‍ സ്വയം നിയന്ത്രിച്ചു. “ലുക്ക് മാഡം..ഒന്നാമത് നിങ്ങള്‍ കാണിക്കുന്നത് ശുദ്ധ പോക്രിത്തരം ആണ്. രണ്ടാമത് എന്നെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് യാതൊരു അവകാശവും ഇല്ല. അതുകൊണ്ട് ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്” അയാള്‍ പറഞ്ഞു. എഴുന്നേറ്റ് മുറിയില്‍ ഉലാത്തിക്കൊണ്ടിരുന്ന പൌലോസ് തിരികെ വന്ന് അവന്റെ മുന്‍പില്‍ വീണ്ടും ഇരുന്നു. “ഡിക്രൂസെ..നിനക്ക് മലയാളം ശരിക്ക് അറിയാമല്ലോ, അല്ലെ? നീ ഇവിടെ ഇരുന്നുകൊണ്ട് അവകാശവും റൈറ്റും ഒന്നും പറഞ്ഞിട്ട് ഗുണമില്ല. നീ പറയാനുള്ളത് പറയും..പറഞ്ഞില്ലെങ്കില്‍ നീ പിന്നെ പുറംലോകം കാണില്ല.. അക്കാര്യം നിനക്ക് ഉറപ്പിക്കാം. ഒന്നുകില്‍ അറബിക്കടലിലെ മീനുകള്‍ക്ക് നീ ഒരു തീറ്റ ആയി മാറും..അതുമല്ല എങ്കില്‍, ഏതെങ്കിലും റെയില്‍വേ ട്രാക്കില്‍ രണ്ടു പീസായി നീ കിടക്കും. അതുകൊണ്ട് എത്രയും വേഗം നീ കാര്യങ്ങള്‍ മണിമണി പോലെ പറയുന്നോ, അത്രയും വേഗം നിനക്ക് സ്ഥലം വിടാം. അതല്ല കളിക്കാന്‍ ആണ് ഭാവമെങ്കില്‍, നിന്റെ അണ്ണാക്കില്‍ തുണി തിരുകിയ ശേഷം ഞങ്ങള്‍ പോകും. പിന്നെ രണ്ടു ദിവസം കഴിഞ്ഞേ നീ ഞങ്ങളെ കാണൂ..അതുവരെ നീ ഇവിടെ, ഒന്ന് ശബ്ദിക്കാന്‍ പോലുമാകാതെ ഇരിക്കും...ഉം..ഇനി സംസാരിച്ചോ..എന്തിനാണ് കബീര്‍ നിന്നെ കാണാന്‍ വന്നത്?” പറഞ്ഞിട്ട് പൌലോസ് വീണ്ടും എഴുന്നേറ്റു. ഡിക്രൂസ് നിസ്സഹായതയോടെ ഡോണയെ നോക്കി. “ഒരു രക്ഷയും ഇല്ല വക്കീല്‍ സാറേ..പറഞ്ഞോ..അതാണ് ബുദ്ധി” ഡോണ പറഞ്ഞു. “ഞാന്‍ പറഞ്ഞല്ലോ...” ഡിക്രൂസ് ഒഴിഞ്ഞു മാറാന്‍ വീണ്ടും ശ്രമിച്ചു. “ഓകെ ഡോണ..അവനെ നിര്‍ബന്ധിക്കണ്ട. അവന്‍ ആലോചിക്കട്ടെ..ആലോചിച്ച് തീരുമാനം എടുക്കുമ്പോഴേക്കും നമുക്ക് വീണ്ടും വരാം..കമോണ്‍..” പൌലോസ് ഡോണയെ വിളിച്ചു. “ശരി..അപ്പോള്‍ വക്കീല്‍ സാറേ..ഇനി നമുക്ക് മറ്റന്നാള്‍ കാണാം. കുറെ ജോലിത്തിരക്ക് ഉണ്ട്..” അവളും പോകാന്‍ എഴുന്നേറ്റുകൊണ്ട് പറഞ്ഞു. “അക്ബര്‍..അവന്റെ അണ്ണാക്കില്‍ ആ ലുങ്കി മൊത്തത്തില്‍ തിരുകി വച്ചേക്ക്..” പൌലോസ് അക്ബറിനെ
💬 Comments
View all comments