0%

Chapter Title : മൃഗം 28 [Master]

Author : Master Read All Parts 1457

നോക്കി പറഞ്ഞു. “ശരി സര്‍..” അയാള്‍ മുറിയുടെ മൂലയ്ക്ക് കിടന്നിരുന്ന പഴയ ലുങ്കി എടുത്ത് മെല്ലെ ചുരുട്ടിക്കൊണ്ട് ഡിക്രൂസിനെ സമീപിച്ചു. “ഏയ്‌..നോ..നിങ്ങള്‍ പോകരുത്..എന്നെ കെട്ടഴിച്ചു വിടൂ..” ഡിക്രൂസ് പരിഭ്രമത്തോടെ പറഞ്ഞു. “ഡാ വക്കീലെ..പൌലോസ് സാറിന് വാക്ക് ഒന്നേ ഉള്ളു..നിന്റെ അണ്ണാക്കില്‍ ഞാനീ തുണി കേറ്റി വച്ചാല്‍ പിന്നെ നീ രണ്ടു ദിവസം ഈ ഇരുപ്പ് ഇവിടിരിക്കും..വേണ്ടെങ്കില്‍ പറഞ്ഞോ..നിന്റെ ലാസ്റ്റ് ചാന്‍സ് ഇപ്പോഴാണ്‌..” അക്ബര്‍ അവന്റെ അടുത്തെത്തി താടിക്ക് പിടിച്ചുകൊണ്ടു പറഞ്ഞു. “മിസ്റ്റര്‍ എസ് ഐ..നിങ്ങള്‍ കാണിക്കുന്നത് ക്രൂരതയാണ്..എന്നെ അഴിച്ചു വിടാന്‍..” ഡിക്രൂസ് പൌലോസിനെ നോക്കി അലറി. “ഓക്കേ..അപ്പൊ നീ ഇവിടിരി..കേട്ടോ.” അക്ബര്‍ അവന്റെ കഴുത്തില്‍ പിടിച്ചു ഞെക്കിക്കൊണ്ട് തുണി വായിലേക്ക് തിരുകാന്‍ തുടങ്ങി. “ഏയ്‌...വിട്..വിട്..ഞാന്‍ പറയാം..പറയാം..” ഡിക്രൂസ് അവസാനം നിസ്സഹായനായി വിളിച്ചുകൂവി. അക്ബര്‍ പൌലോസിനെ നോക്കി. “വേണ്ട അക്ബര്‍..അവന്‍ പറയണ്ട. രണ്ടുദിവസം അവനിവിടെ ഇരുന്നോട്ടെ” പൌലോസ് പോകാന്‍ ഭാവിച്ചുകൊണ്ടു പറഞ്ഞു. “കേട്ടല്ലോ..ഇതാണ് പറയുന്നത് പോയ ബുദ്ധി ആന പിടിച്ചാലും കിട്ടത്തില്ലെന്ന്” അക്ബര്‍ വീണ്ടും തുണി തിരുകാനായി കൈ ഉയര്‍ത്തി. “മിസ്റ്റര്‍ പൌലോസ്..പ്ലീസ്..ഞാന്‍ പറയാം..എന്നെ ഇവിടെ ഇട്ടിട്ടു പോകരുത്..പ്ലീസ്..” ഡിക്രൂസ് ഏതാണ്ട് കരഞ്ഞു തുടങ്ങിയിരുന്നു. പൌലോസ് ഡോണയെ നോക്കി. പിന്നെ രണ്ടുപേരും കൂടി അവന്റെ മുന്‍പിലെത്തി വീണ്ടും ഇരുന്നപ്പോള്‍ അക്ബര്‍ തുണിയുമായി മാറി നിന്നു. ---------------------------- “ഹരീന്ദര്‍ ദ്വിവേദി..യെസ്..ഇത് അവനാണ്...” ഫോട്ടോയിലേക്ക് നോക്കി എ സി പി ഇന്ദുലേഖ പറഞ്ഞു. പൌലോസും ഡോണയും വാസുവും വൈകിട്ട് ഇന്ദുലേഖയുടെ വീട്ടില്‍ എത്തിയതായിരുന്നു. “ആരാണ് മാം അയാള്‍?” പൌലോസ് ചോദിച്ചു. “നിനക്ക് അറിയില്ലേ ഡോണ ഇയാളെ?? ഹരീന്ദര്‍ ദ്വിവേദി..” ഇന്ദുലേഖ പൌലോസിനു മറുപടി നല്‍കാതെ ചോദ്യഭാവത്തില്‍ ഡോണയെ നോക്കി. “യെസ്..അറിയാം..പക്ഷെ ഇന്ദൂ..അയാള്‍ എന്തിനാകും ഇവിടെ എത്തിയത്? അതും ഡെവിള്‍സിനെ കാണാന്‍..?” ഡോണ തെല്ലു പരിഭ്രമത്തോടെ ചോദിച്ചു. “ആരുടെയോ നമ്പര്‍ വീണിരിക്കുന്നു..ഏതോ ഹതഭാഗ്യന്റെയോ ഹതഭാഗ്യയുടെയോ.....” ഇന്ദു കസേരയില്‍ പിന്നിലേക്ക്

💬 Comments

View all comments