Chapter Title : മൃഗം 28 [Master]
ചാരി ഇരുന്നുകൊണ്ട് പറഞ്ഞു. “മാഡം..ആരാണ് അയാള്‍?” പൌലോസ് വീണ്ടും ചോദിച്ചു. വാസുവിനും അതറിയാന്‍ ആകാംക്ഷ ഉണ്ടായിരുന്നു. “മുംബൈ പോലീസിന്റെ ലിസ്റ്റില്‍ ഉള്ള ഒന്നാം നമ്പര്‍ വാടകക്കൊലയാളി..പക്ഷെ അയാളെ പിടികൂടാന്‍ തക്ക ശക്തമായ തെളിവുകള്‍ ഇതുവരെ അവര്‍ക്ക് കിട്ടിയിട്ടില്ല. തന്റെ ഇരകളെ അയാള്‍ കൊല്ലുന്നത് പ്രത്യേക തരത്തിലാണ്.. ആത്മഹത്യയോ അപകടമോ ആയിരിക്കും മരണകാരണം..തോക്കോ കത്തിയോ ഒന്നും അയാള്‍ ഉപയോഗിക്കാറില്ല..കൈകള്‍ മാത്രമാണ് ആയുധം. അസാമാന്യ കരുത്തനായ ഒരു ചെറിയ മനുഷ്യനാണ് അയാള്‍. അവരെ ഡെവിള്‍സ് വരുത്തിയതാകാന്‍ ആണ് ചാന്‍സ്..” ഇന്ദുലേഖ മൂവരെയും നോക്കി. “ദാറ്റ് മീന്‍സ്..ആരെയോ വധിക്കാന്‍ ഡെവിള്‍സ് തീരുമാനിച്ചിരിക്കുന്നു എന്നല്ലേ?” പൌലോസ് ചോദിച്ചു. “അതെ..” ഇന്ദു പറഞ്ഞു. “മാഡം..ആരാകാം അത്? എനിക്ക് ചെറിയ ശങ്ക തോന്നുന്നു..കാരണം വാസുവിനെ കൊല ചെയ്യാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടത് അവരെ വല്ലാതെ പ്രകോപിപ്പിച്ച് കാണും. അതിനുവേണ്ടി ആയിരിക്കുമോ അയാളെ വരുത്തിയത്?” അയാള്‍ ചോദിച്ചു. ഡോണ ഞെട്ടലോടെ പൌലോസിനെ നോക്കി. അവളുടെ കണ്ണുകളില്‍ ഭീതി നിഴലിട്ടു. വാസു പക്ഷെ നിര്‍വികാരനായി ഇരിക്കുകയായിരുന്നു. “ഒരു ഊഹവുമില്ല പൌലോസ്. കാരണം ഡെവിള്‍സിന് പല ഇടപാടുകളും ഉണ്ട്. നമ്മളുമായി ബന്ധപ്പെട്ട കാര്യത്തിനാണ് അയാളെ അവര്‍ വരുത്തിയത് എങ്കില്‍, മൂന്ന്‍ പേരുടെ ജീവന്‍ അപകടത്തിലാണ് എന്ന് പറയേണ്ടി വരും; ഒന്ന്‍ കബീര്‍, രണ്ട് ഡോണ; മൂന്ന് വാസു” മൂവരെയും നോക്കി ഇന്ദു പറഞ്ഞു. പൌലോസിന്റെ പുരികങ്ങള്‍ വളഞ്ഞു. ഡോണയുടെ കണ്ണുകളിലെ ഭീതി അയാള്‍ ശ്രദ്ധിച്ചു. “വളരെ അപകടകാരിയായ ഒരു ക്രിമിനല്‍ ആണ് അയാള്‍..എനിക്കെന്തോ വല്ലാത്ത ഭയം തോന്നുന്നു ഇന്ദൂ” ഡോണ തന്റെ ഭീതി മറച്ചു വയ്ക്കാതെ പറഞ്ഞു. “മാഡം..അയാളെ നമുക്ക് കസ്റ്റഡിയില്‍ എടുത്താലോ?” പൌലോസ് ചോദിച്ചു. “എന്തിന്റെ പേരില്‍? പൌലോസ്, അഡ്വക്കേറ്റ് ഭദ്രന്‍ ആണ് ഡെവിള്‍സിന്റെ ലോയര്‍..ഈ പറയുന്ന ദ്വിവേദി ഒരു കില്ലര്‍ ആണ് എന്ന് അഭ്യൂഹം മാത്രമേ ഉള്ളു. അയാള്‍ക്കെതിരെ തെളിവുണ്ടായിരുന്നു എങ്കില്‍ മുംബൈ
💬 Comments
View all comments