Chapter Title : മൃഗം 28 [Master]
പോലീസ് എന്നേ അയാളെ അകത്താക്കിയേനെ..നമുക്ക് അയാളെ പിടികൂടി ഒരു ദിവസം സ്റ്റേഷനില്‍ ഇരുത്താന്‍ പറ്റിയേക്കും..പക്ഷെ തൊട്ടടുത്ത ദിവസം അയാള്‍ വെളിയില്‍ ഇറങ്ങും. അതുകൊണ്ട് നമ്മളുമായി ബന്ധപ്പെട്ട ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ നോക്കുകയാണ് വേണ്ടത്..വാസുവും ഡോണയും സൂക്ഷിക്കണം. എങ്കിലും നമുക്ക് ഇക്കാര്യത്തില്‍ ഉറപ്പൊന്നും ഇല്ല..ചിലപ്പോള്‍ വേറെ ആരെ എങ്കിലും കൊല്ലാന്‍ ഡെവിള്‍സ് വരുത്തിയതാകാനും മതി..” ഇന്ദു പറഞ്ഞു. “മാഡം, ഇപ്പോള്‍ മുംതാസ് കേസില്‍ വേണ്ട തെളിവുകള്‍ ഏതാണ്ട് എണ്‍പത് ശതമാനം പൂര്‍ണ്ണമായിക്കഴിഞ്ഞു..ഇനി വേണ്ടത് കബീറിനെ ആണ്. അവനാണ് അവളെ ബലാല്‍സംഗം ചെയ്യാനും അബോര്‍ട്ട് ചെയ്യാനും ഡെവിള്‍സിന് കൊട്ടേഷന്‍ നല്‍കിയത് എന്ന് ഡിക്രൂസ് സമ്മതിച്ചു കഴിഞ്ഞു. കബീര്‍ ആണ് ഈ കേസിലെ ഒന്നാം പ്രതി. അവനെ കിട്ടിയില്ല എങ്കില്‍ ഡെവിള്‍സിനെ എന്തെങ്കിലും ചെയ്യാന്‍ പറ്റും എന്ന് ഞാന്‍ കരുതുന്നില്ല..അതുകൊണ്ട് കബീറിനെ കൊല്ലാന്‍ വേണ്ടി ആയിരിക്കണം അവര്‍ അയാളെ ഇറക്കിയത്” പൌലോസ് തന്റെ അനുമാനം ഇന്ദുവിനെ അറിയിച്ചു. “പക്ഷെ ഇന്ദൂ..വാസുവിന് സെക്യൂരിറ്റി നല്‍കണം..എനിക്ക് ആകെ പേടി തോന്നുന്നു..” ഡോണ ഇടയ്ക്ക് കയറി പറഞ്ഞു. “അപ്പോള്‍ നിനക്ക് സെക്യൂരിറ്റി വേണ്ടേ? വാസുവിനെക്കാള്‍ നിന്റെ കാര്യമാണ് അപകടത്തില്‍...വാസു ഇത്തരം കാര്യങ്ങള്‍ നേരിടാന്‍ പ്രാപ്തനാണ്. നിന്റെ കാര്യം അതുപോലെയല്ല. വാസുവിന്റെ സാന്നിധ്യം നിന്റെ ഒപ്പം രാത്രിയിലും ഉണ്ടാകണം എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷെ പൌലോസ് പറഞ്ഞത് പോലെ കബീര്‍ ആണ് അയാളുടെ ടാര്‍ഗറ്റ് എങ്കില്‍, നിന്റെ ഇത്ര നാളത്തെയും കഷ്ടപ്പാടുകള്‍ക്ക് പ്രയോജനം ലഭിക്കാതെ പോകും” “യെസ്..എനിക്കതറിയാം. കബീര്‍ അവളെ പ്രണയിച്ചു ചതിച്ചത് തെളിവ് സഹിതം ബോധ്യപ്പെട്ടാല്‍ മാത്രമേ അനന്തര തെളിവുകള്‍ കോടതി അംഗീകരിക്കൂ. അവളുമായി യാതൊരു ബന്ധവും ഇല്ലാത്ത ഡെവിള്‍സ് ഒരു കാരണവും കൂടാതെ അവളെ തട്ടിയെടുത്ത് ബലാല്‍സംഗം ചെയ്തു എന്ന് കോടതി വിശ്വസിക്കില്ല. പ്രത്യേകിച്ചും ഒരുതവണ കേസ് തീര്‍പ്പായ സ്ഥിതിക്ക്..കബീര്‍ ഒരു കാരണവശാലും മരിക്കാന്‍ പാടില്ല. ഒരു മുംതാസ് മാത്രമല്ല,
💬 Comments
View all comments