Chapter Title : മൃഗം 28 [Master]
മരിച്ചുപോയ അസീസിന്റെ ഭാര്യ മീന ഉള്‍പ്പെടെ, മരണത്തിന്റെ വക്കിലെത്തിയ ഷാജിയും അവന്റെ മകളും, അങ്ങനെ എണ്ണമില്ലാത്തത്ര കുറ്റകൃത്യങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഡെവിള്‍സിനെ യാതൊരു പഴുതുമില്ലാതെ പൂട്ടാന്‍ വേണ്ടി മാത്രമാണ് ഞാനിതിന്റെ പിന്നാലെ ഇറങ്ങി തിരിച്ചത്. കൊച്ചി നഗരത്തിലെ അവരുടെ സമാന്തര ഭരണം അവസാനിപ്പിച്ചേ പറ്റൂ..അതുകൊണ്ട് ഇത്രയും അധികം നമ്മള്‍ ഈ കേസില്‍ മുന്നേറിയ സ്ഥിതിക്ക്, കബീര്‍ കൊല്ലപ്പെട്ടാല്‍ എല്ലാം പാഴായിപ്പോകും..” ഡോണ നിരാശയും ഒപ്പം നിശ്ചയദാര്‍ഢ്യവും സ്ഫുരിക്കുന്ന സ്വരത്തില്‍ പറഞ്ഞു. “അതെ..പക്ഷെ ഡോണ..ഞാന്‍ പറയാന്‍ മറന്നു..വലിയ ഒരു പ്രശ്നം ഇതിനിടെ ഉണ്ടായി..” ഇന്ദു പറഞ്ഞത് കേട്ടു മൂവരും ആകാംക്ഷയോടെ അവളെ നോക്കി. “അലി സാറിന് ട്രാന്‍സ്ഫര്‍ ആയിരിക്കുകയാണ്. ഡെവിള്‍സിന് യാതൊരു സഹായവും ചെയ്തിട്ടില്ലാത്ത, അവരെ ഏതുവിധേനയും ഒതുക്കണം എന്നാഗ്രഹിക്കുന്ന സാറിനെ അവന്മാര്‍ സ്വാധീനം ഉപയോഗിച്ച് മാറ്റിയതാണ് എന്നാണ് കേള്‍ക്കുന്നത്. പകരം എത്തുന്നത് എഡിസണ്‍ ചാണ്ടി എന്ന ലോക വെറിയനായ ഓഫീസര്‍ ആണ്, ഇപ്പോഴത്തെ കോഴിക്കോട് കമ്മീഷണര്‍..അയാളെ ഒരാള്‍ക്ക് പോലും ഡിപ്പാര്‍ട്ട്മെന്റില്‍ ഇഷ്ടമല്ല. കൈക്കൂലിയും മറ്റു സകല കൊള്ളരുതാഴികകളും ഉള്ള അയാള്‍ക്ക് ഈ അടുത്തിടെ ആണ് പ്രൊമോഷന്‍ കിട്ടി കമ്മീഷണര്‍ ആയത്. ഡെവിള്‍സ് ആണ് അയാളെ ഇങ്ങോട്ട് വരുത്തുന്നതിന്റെ പിന്നില്‍ എന്നാണ് കേള്‍ക്കുന്നത്..അയാള്‍ എത്തിയാല്‍ നമ്മളെ ഈ കേസുമായി മുന്‍പോട്ടു പോകാന്‍ സഹായിക്കില്ലെന്ന് മാത്രമല്ല, ഡെവിള്‍സിന് ഒരു പോറല്‍ പോലും ഏല്‍ക്കാതിരിക്കാന്‍ വേണ്ടതൊക്കെ അയാള്‍ ചെയ്യുകയും ചെയ്യും. പാവം അലി സാര്‍ ഒരു നല്ല മനുഷ്യനായിരുന്നു..അദ്ദേഹത്തിന്‍റെ പിന്തുണ ഉള്ളത് കൊണ്ടാണ് എനിക്ക് പോലും നിന്നെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ സാധിക്കുന്നത്..” ഇന്ദു ദുഖത്തോടെ പറഞ്ഞു. ഞെട്ടല്‍ ഉളവാക്കുന്ന ആ വാര്‍ത്ത കേട്ട ഡോണ താടിക്ക് കൈയും കൊടുത്ത് ഇരുന്നുപോയി. “എന്റെ പപ്പയുടെ ക്ലോസ് ഫ്രണ്ട് ആണ് അലി അങ്കിള്‍..ഛെ..എല്ലാം കുഴയുന്ന ലക്ഷണം ആണല്ലോ ഇന്ദൂ..” അവള്‍ പറഞ്ഞു. “അതെ..അലി സര്‍ അടുത്ത ഒരു മാസത്തിനുള്ളില്‍ പോകും. പുതിയ
💬 Comments
View all comments