0%

Chapter Title : മൃഗം 28 [Master]

Author : Master Read All Parts 1374

വാസുവിന്റെ അടികൊണ്ട് ബോധം പോയ മാഞ്ചിയത്തെ കാലുകൊണ്ട്‌ തട്ടി മലര്‍ത്തിക്കിടത്തിക്കൊണ്ട് പറഞ്ഞു. അവന്റെ കിടപ്പ് കണ്ട അയാള്‍ ഞെട്ടലോടെ വാസുവിനെ നോക്കി. “പടച്ചോനെ..ഇവനെ ഇനി എന്തിനെങ്കിലും കൊള്ളിക്കുമെന്ന് തോന്നുന്നില്ല. സാറ് കൃത്യസമയത്ത് തന്നെ അവനെ അടിച്ചത് കൊണ്ട് അവന്റെ കുത്തെനിക്ക് കൊണ്ടില്ല” “താങ്കള്‍ അവന്മാരെ പിന്നിലേക്ക് വലിച്ചിട്ടപ്പോള്‍ ഒരുത്തന്‍ കത്തിയുമായി അങ്ങോട്ട്‌ കുതിക്കുന്നത് കണ്ടാണ്‌ ഞാന്‍ പുറത്തിറങ്ങിയത്..ഇവന്മാരൊക്കെ ഏതാ?” “പറയാം സാറെ..” അക്ബര്‍ തിരിഞ്ഞു താഴെക്കിടന്നിരുന്ന ഗുണ്ടകളില്‍ ഒരാളെ തൂക്കിയെടുത്ത് നിര്‍ത്തി “നീ ബ്ലേഡ് സുര അല്ലെ?” അക്ബര്‍ ചോദിച്ചു. “അയ്യോ ആണേ..” അവന്‍ കൈ കൂപ്പി. “നിന്നെ സെല്ലില്‍ ഇട്ടു ഞാന്‍ പണിതോളാം..രാവിലെ ഏഴുമണിക്ക് സ്റ്റേഷനില്‍ എത്തിക്കോണം. കൂടെ വന്ന എല്ലാ അവന്മാരും നിന്റെ കൂടെ ഉണ്ടാകും..നിന്റെ ഏമ്മാനെ ഞാന്‍ ഇപ്പത്തന്നെ അങ്ങോട്ട്‌ കൊണ്ടുപോവ്വാ.....പറഞ്ഞത് കേള്‍ക്കാതെ എന്നെ അങ്ങോട്ട്‌ വരുത്തിയാല്‍ നിന്റെ പുലകുളി അടിയന്തിരം നാളെത്തന്നെ ഞാന്‍ നടത്തും കേട്ടോടാ താ....” അക്ബര്‍ പച്ച പുലഭ്യം പറഞ്ഞുകൊണ്ട് അവന്റെ കരണത്ത് തന്നെ പ്രഹരിച്ചു. അവന്‍ തലകറങ്ങി നിലത്ത് വീണപ്പോള്‍ അവരുടെ പക്കലുണ്ടായിരുന്ന കത്തികള്‍ എടുത്ത് അയാള്‍ വാസുവിന്റെ അരികിലെത്തി. “മാഞ്ചിയോം ടീമുമാ സാറേ..” വാസുവിനെ നോക്കി അങ്ങനെ പറഞ്ഞിട്ട് വീണ്ടും ഗുണ്ടകളുടെ നേരെ തിരിഞ്ഞ് “എഴുന്നേറ്റ് പോടാ മൈ.....” എന്ന് പൂര്‍ത്തിയാക്കാതെ നിലത്ത് നിന്നും എഴുന്നേല്‍ക്കാന്‍ പണിപ്പെടുന്ന സുരയെയും കൂട്ടാളിയെയും നോക്കി കാലുയര്‍ത്തി അക്ബര്‍ മുരണ്ടു. അവന്മാര്‍ വേഗം തപ്പിപ്പിടഞ്ഞെഴുന്നേറ്റു. “അക്ബര്‍ സര്‍...വളരെ നന്ദി. ഞാന്‍ സത്യത്തില്‍ മരിക്കാന്‍ മനസുകൊണ്ട് തയാറായതാണ്..വേറൊന്നും ചെയ്യാനുള്ള സമയം ഉണ്ടായിരുന്നില്ലല്ലോ..” വാസു കൃതജ്ഞതയോടെ പറഞ്ഞു. സുരയും കൂട്ടാളിയും എഴുന്നേറ്റ് ഓടിക്കഴിഞ്ഞിരുന്നു. “ഏയ്‌..എനിക്കല്ല സാറേ..നന്ദി പൌലോസ് സാറിനോട് പറഞ്ഞാ മതി. പിന്നെ സാറിനെ ഞാന്‍ രക്ഷിച്ചു എങ്കിലും അതെ സമയത്ത് തന്നെ സാറ് എന്നെയും രക്ഷിച്ചില്ലേ....സാറ് അടിച്ചിട്ട അവനാണ് മാഞ്ചിയം; ഇവന്മാരുടെ നേതാവ്. അവനെ ഞാന്‍ ഇപ്പത്തന്നെ സ്റ്റേഷനിലേക്ക് കൊണ്ടുപോവ്വാ.. ങാ പിന്നെ സാറേ..സാറിനെ കള്ള ഫോണ്‍ ചെയ്താണ് ആ നായിന്റെ മോന്മാര്‍ പുറത്തിറക്കിയത്. ഞാനെല്ലാം കണ്ടോണ്ട് ഇരിപ്പുണ്ടായിരുന്നു. വേണേല്‍ നേരത്തെ തന്നെ അവന്മാരെ എനിക്ക് കുടുക്കാമായിരുന്നു. പക്ഷെ ഇതല്യോ അതിന്റെ ഒരു

💬 Comments

View all comments