0%

Chapter Title : മൃഗം 28 [Master]

Author : Master Read All Parts 1373

ത്രില്ല്” അക്ബര്‍ ചിരിച്ചു. “ആ ചരടിട്ട ടൈമിംഗ്..സാറ് ഒരു സിംഹം തന്നെ..” വാസു പറഞ്ഞു. “സാറേ. ഈ കയറു വച്ചുള്ള കലാപരിപാടിയില്‍ ഞാന്‍ എക്സ്പെര്‍ട്ട് ആണ്. പണ്ട് പോലീസില്‍ ചേരുന്നതിനും മുന്‍പ് മുനിസിപ്പാലിറ്റിക്ക് വേണ്ടി നായയെ പിടിക്കാന്‍ പോയിട്ടുണ്ട്. ഓടുന്ന പട്ടിയെ കയര്‍ എറിഞ്ഞാണ് പിടിക്കുക. കുരുക്ക് കൃത്യം കഴുത്തില്‍ തന്നെ വീഴും..എന്നാ സാറ് കിടന്നോ..ഞാന്‍ എന്റെ പണി ചെയ്യട്ടെ..” “അക്ബര്‍ സര്‍....എന്നെ സാറെ എന്ന് വിളിക്കണ്ട. വാസു..അങ്ങനെ വിളിച്ചാല്‍ മതി. സാറ് വാ അല്‍പനേരം അകത്തിരിക്കാം..” “യ്യോ സാറെ എന്റെ ഡ്യൂട്ടി വെളിയിലാണ്. പൌലോസ് സാറ് അറിഞ്ഞാല്‍ പ്രശ്നമാ..” “ദാ വീണ്ടും സാറ്..ഞാന്‍ ഒരു സാധാരണ ചുമട്ടു തൊഴിലാളി ആണ് അക്ബര്‍ സാറെ..എന്നെ പേര് വിളിച്ചാല്‍ മതി” “യ്യോ..പൌലോസ് സാറ് അങ്ങനെയൊന്നുമല്ല പറഞ്ഞേക്കുന്നത്..പേര് വിളിക്കാനൊന്നും എനിക്ക് പറ്റത്തില്ല..ഞാന്‍ സാറെന്നെ വിളിക്കൂ” വാസു ചിരിച്ചു. “എന്നാ നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും സാറ് വിളിച്ചു കളിക്കാം. അക്ബര്‍ സാറ് വാ..ഉള്ളില്‍ ഇരിക്കാം..എന്തായാലും ഉറക്കം പോയി..” വാസു അയാളെ വിളിച്ചു. അക്ബര്‍ ഒന്നാലോചിച്ചു; പിന്നെ തലയാട്ടിയ ശേഷം ഇങ്ങനെ പറഞ്ഞു. “എന്നാല്‍ ഞാനിവനെ ഒന്ന് കൊളുത്തി ഇടട്ടെ; ബോധം വീണാല്‍ എഴുന്നേറ്റ് പോകരുതല്ലോ..എന്നാലും എന്റെ സാറേ ഒരടിക്ക് ബോധം പോകുക എന്നൊക്കെ പറഞ്ഞാല്‍? ഇരുട്ടായത് കൊണ്ട് എനിക്കാ അടി ഒന്ന് കാണാനും ഒത്തില്ലല്ലോ..” വാസു വീണ്ടും ചിരിച്ചു. ---------------------- ഡോണ മുഖം ഉയര്‍ത്താതെ അതേപടി ഇരിക്കുകയായിരുന്നു. രംഗം പോലീസ് സ്റ്റേഷനില്‍ പൌലോസിന്റെ മുറിക്കുള്ളില്‍ ആണ്. ഒപ്പം പൌലോസ്, വാസു, അക്ബര്‍ എന്നിവരും ഉണ്ട്. ഇടയ്ക്കിടെ അവളുടെ ഏങ്ങലടിയുടെ ശബ്ദം അവര്‍ മൂവരും കേട്ടു. വാസു അവളോട്‌ നടന്നതൊന്നും പറഞ്ഞിരുന്നില്ല. കബീറിന്റെ കാര്യം സംസാരിക്കാന്‍ വേണ്ടി വാസുവിനെയും കൂട്ടി അവള്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൌലോസ് ആണ് തലേ രാത്രി നടന്ന വാസുവിനെതിരെ ഉള്ള വധശ്രമം അവളെ അറിയിച്ചത്. അത് കേട്ടു ഞെട്ടിത്തരിച്ചുപോയ ഡോണ ശിലപോലെ ഇരുന്നുപോയി. അവള്‍ ഒരക്ഷരം മറുപടി നല്‍കാതെ കുമ്പിട്ട്‌ മേശയില്‍ തലയും താഴ്ത്തി അങ്ങനെ കിടക്കുകയായിരുന്നു. “ഡോണ..കമോണ്‍..അവനൊന്നും പറ്റിയില്ലല്ലോ..നീ വിഷമിക്കാന്‍ മാത്രം ഒന്നും സംഭവിച്ചിട്ടില്ല..” പൌലോസ് അവളെ സാവകാശം

💬 Comments

View all comments