0%

Chapter Title : മൃഗം 28 [Master]

Author : Master Read All Parts 1463

യോഗം നമുക്കാകാനും മതി..” ഇന്ദു ഡോണയെ നോക്കി. “നോ പ്രോബ്ലം ഇന്ദൂ..ഞാന്‍ സൂക്ഷിച്ചോളാം. വാസു വീട്ടില്‍ താമസിക്കുന്നതില്‍ എനിക്കോ വീട്ടുകാര്‍ക്കോ വിരോധമില്ല. പക്ഷെ പലപ്പോഴും പപ്പാ ടൂറില്‍ ആയിരിക്കുന്നത് കൊണ്ട് ഞങ്ങള്‍ രണ്ടു സ്ത്രീകള്‍ മാത്രമേ അവിടെ കാണൂ..നമ്മുടെ നാട്ടുകാര്‍ക്ക് കഥകള്‍ മെനയാന്‍ നമ്മളായി ഒരു അവസരം കൊടുക്കണ്ടല്ലോ എന്ന് കരുതിയാണ്. എന്റെ കരിയറിനെ പോലും അത് ബാധിക്കും..” ഡോണ പറഞ്ഞു. “യെസ്..ഐ നോ ദാറ്റ്. അവനവന്റെ കാര്യത്തെക്കാള്‍ വല്ലവന്റെയും അടുക്കളയിലേക്ക് എത്തിനോക്കാന്‍ ആണല്ലോ നമ്മുടെ ആള്‍ക്കാര്‍ക്ക് താല്പര്യം കൂടുതല്‍..എനിവേ..നീ മാക്സിമം സൂക്ഷിക്കുക. അതെ തല്ക്കാലം വഴി ഉള്ളൂ..” “മാഡം..പറ്റിയാല്‍ ഒരു പിസിയെ നൈറ്റ് ഡ്യൂട്ടിക്ക് ഇവളുടെ വീട്ടില്‍ നിര്‍ത്തിയാല്‍..” പൌലോസ് അര്‍ദ്ധോക്തിയില്‍ നിര്‍ത്തി ഇന്ദുവിനെ നോക്കി. “ഇക്കാലത്ത് ആരെ നമുക്ക് വിശ്വസിക്കാന്‍ പറ്റും പൌലോസ്? രണ്ടു സ്ത്രീകള്‍ തനിച്ചുള്ള ആ വീട്ടില്‍ ഏതു പോലീസുകാരനെ നിങ്ങള്‍ നിര്‍ത്തും?” ഇന്ദുവിന്റെ ചോദ്യത്തിന് പൌലോസിനു മറുപടി ഉണ്ടായിരുന്നില്ല. “എങ്കില്‍ നമുക്ക് തല്ക്കാലം പിരിയാം. അപ്പോള്‍ ഡോണ, നിന്റെ ചാനലില്‍ ഒരു സ്കൂപ്പ് ഞാന്‍ ഉടന്‍ തന്നെ പ്രതീക്ഷിക്കുന്നു. അതേപോലെ പൌലോസ്, കബീറിനെ എങ്ങനെ കസ്റ്റഡിയില്‍ എടുക്കാം എന്ന് വേഗം ആലോചിച്ചു കണ്ടുപിടിക്ക്.. പറ്റിയാല്‍ നാളെ വൈകുന്നതിനു മുന്‍പ് അവനെ നമുക്ക് തൂക്കണം..” “ശ്രമിക്കാം മാം..” പൌലോസ് പറഞ്ഞു. “ഓകെ സീ യു ആള്‍..ഗുഡ് നൈറ്റ്” ഇന്ദു എല്ലാവരോടുമായി പറഞ്ഞു. ------------------------ രാത്രി തിരക്കില്ലാത്ത ആ വഴിയിലൂടെ ഒരു സൈക്കിളില്‍ ജീന്‍സും ഷര്‍ട്ടും തൊപ്പിയും ധരിച്ച ആ മെല്ലിച്ച മനുഷ്യന്‍ സാമാന്യം നല്ല സ്പീഡില്‍ മുന്‍പോട്ടു നീങ്ങിക്കൊണ്ടിരുന്നു. നഗരത്തിന്റെ പ്രാന്തത്തില്‍ അല്‍പ്പം ഉള്ളിലേക്ക് പോകുന്ന ആ വഴിയില്‍ ഇടയ്ക്കിടെ മാത്രമേ ലൈറ്റുകള്‍ ഉണ്ടായിരുന്നുള്ളൂ. തലയില്‍ വച്ചിരുന്ന വലിയ തൊപ്പി അയാളുടെ മുഖത്തെ മറച്ചിരുന്നതിനാല്‍ ലൈറ്റുകളുടെ ചുവട്ടില്‍ എത്തുമ്പോള്‍ പോലും ആ മുഖം വ്യക്തമായിരുന്നില്ല. നല്ല വേഗതയില്‍

💬 Comments

View all comments