0%

Chapter Title : മൃഗം 28 [Master]

Author : Master Read All Parts 1464

ചവിട്ടി എത്തിയ അയാള്‍ ഇബ്രാഹിം റാവുത്തരുടെ പടുകൂറ്റന്‍ ബംഗ്ലാവിന്റെ അടുത്തെത്തിയപ്പോള്‍ സൈക്കിള്‍ നിര്‍ത്തി അതില്‍ നിന്നും ഇറങ്ങി. കാലില്‍ സ്പോര്‍ട്സ് ഷൂസ് ധരിച്ചിരുന്ന അയാള്‍, സാമാന്യം നല്ല ഉയരമുള്ള ആ വീടിന്റെ മതിലിലേക്ക് നോക്കി. സമയം രാത്രി പതിനൊന്നു കഴിഞ്ഞിരുന്നു അപ്പോള്‍. മെല്ലെ അയാള്‍ ആ മതിലിന്റെ മുകളിലേക്ക് കയറി ഉള്ളിലേക്ക് നോക്കി. പുറത്ത് ആരുംതന്നെ ഇല്ല. പോര്‍ച്ചില്‍ രണ്ടു കാറുകള്‍ കിടപ്പുണ്ട്. ചുറ്റും ഒന്നുകൂടി നിരീക്ഷിച്ച ശേഷം അയാള്‍ ഉള്ളിലേക്ക് ചാടി. പെട്ടെന്ന് അതിഭീകരമായി കുരച്ചുകൊണ്ട് ഒരു പടുകൂറ്റന്‍ നായ എവിടെ നിന്നോ അയാളുടെ സമീപത്തേക്ക് കുതിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ അയാളുടെ കൈയില്‍ ഒരു ചരട് പ്രത്യക്ഷമായി. തന്റെ നേരെ വരുന്ന നായയെ നോക്കിക്കൊണ്ട് അയാള്‍ മെല്ലെ ചുവടുകള്‍ വച്ചു. അത് അടുത്തെത്തിയതും അയാള്‍ കയര്‍ എറിഞ്ഞുകൊണ്ട് മുകളിലേക്ക് കുതിച്ചു. കയറിന്റെ മറ്റേ അഗ്രം അടുത്തുണ്ടായിരുന്ന മരത്തിലൂടെ എറിഞ്ഞ് താഴെ അയാള്‍ കാലു കുത്തുമ്പോള്‍, ആ എറിഞ്ഞ ഭാഗം അയാളുടെ കൈയില്‍ ഉണ്ടായിരുന്നു. നായ ഒരു പതിഞ്ഞ രോദനത്തോടെ ആ കുരുക്കില്‍ തൂങ്ങി കിടന്ന് കൈകാലിട്ടടിക്കുന്നത് ഒരു പുഞ്ചിരിയോടെ അയാള്‍ നോക്കിക്കണ്ടു. അതിന്റെ ചലനം നിലച്ചപ്പോള്‍ അയാള്‍ വേഗം തന്നെ അതിനെ താഴെയിറക്കി കുരുക്ക് അഴിച്ചെടുത്തു. ചരട് തിരികെ പോക്കറ്റില്‍ നിക്ഷേപിച്ച അയാള്‍ അയാള്‍ മിന്നല്‍ പോലെ വീടിന്റെ പിന്നിലേക്ക് പാഞ്ഞു. പുറത്തെ ലൈറ്റുകള്‍ ഓണാകുന്നതും കതക് തുറന്ന് വീട്ടുകാര്‍ പുറത്തേക്ക് വരുന്നത് ഇരുളില്‍ നിന്നുകൊണ്ട് അയാള്‍ കണ്ടു. “റോക്കി..എവിടെയാണ് നീ..” ആജാനുബാഹുവായ റാവുത്തരുടെ സ്വരം അവിടെ മുഴങ്ങി. “ആരോ കോമ്പൌണ്ടില്‍ കേറി..അതാണ്‌ അവന്‍ അത്ര ശക്തമായി കുരച്ചത്..പക്ഷെ എവിടെപ്പോയി അവന്‍..ശബ്ദം പോലും കേള്‍ക്കുന്നില്ലല്ലോ..” കബീറും റാവുത്തരുടെ അനന്തിരവന്മാരും പുറത്തിറങ്ങി നായയെ തിരഞ്ഞുകൊണ്ട് പറഞ്ഞു. ടോര്‍ച്ചിന്റെ വെളിച്ചം അവിടെമാകെ പതിക്കുന്നത് കണ്ട ആ അജ്ഞാതന്‍ കൂടുതല്‍ ഇരുട്ടിലേക്ക് മാറി. “മാമാ..റോക്കി ദാ ഇവിടെയുണ്ട്..”

💬 Comments

View all comments