0%

Chapter Title : മൃഗം 28 [Master]

Author : Master Read All Parts 1377

അവന്റെ കൈയില്‍ പിടിച്ചു. അവള്‍ അവന്റെ കണ്ണിലേക്ക് നോക്കി അല്‍പനേരം നിന്ന ശേഷം വീണ്ടും വന്ന് പൌലോസിനെതിരെ ഇരുന്നു. “അക്ബര്‍..നീ പൊക്കോ..എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞാന്‍ വിളിക്കാം” പൌലോസ് പറഞ്ഞു. “ശരി സര്‍..” അക്ബര്‍ പറഞ്ഞിട്ട് സല്യൂട്ടും നല്‍കി വാസുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം പുറത്തേക്ക് ഇറങ്ങി. ഡോണ വേഗം എഴുന്നേറ്റ് അയാളുടെ അരികിലെത്തി. “ഒരു മിനിറ്റ് സര്‍..” അക്ബര്‍ നിന്നു. “സാറും കുടുബവും എന്റെ വീട്ടില്‍ ഒരു ദിവസം വരണം. ഇച്ചായനോട് ഞാന്‍ പറയാം എന്നാണെന്ന്..എന്റെ പപ്പയും മമ്മിയും സാറിനെ കാണണം..എനിക്ക് നന്ദി അറിയിക്കാന്‍ ഒരു വഴിയും അറിയില്ല..അതുകൊണ്ടാ...” അവള്‍ പറഞ്ഞു. “യ്യോ അതൊക്കെ എന്തിനാ..ഇതൊന്നും അത്ര വലിയ കാര്യമാണോ..വാസു സാറ് ചെയ്യുന്നത് വച്ചു നോക്കുമ്പോ ഇതൊക്കെ എന്ത്..എന്നാലും ഞങ്ങള് വരാം..” അക്ബര്‍ പറഞ്ഞു. “നന്ദി സര്‍..വളരെ നന്ദി” അവള്‍ കൈകള്‍ കൂപ്പി. അക്ബര്‍ പോയിക്കഴിഞ്ഞപ്പോള്‍ അവള്‍ തിരികെ ചെന്നിരുന്നു. “നിന്റപ്പന്‍ തണ്ണി അടിക്കുമോടി?” പൌലോസ് ചോദിച്ചു. “ഉം..എന്താ?” “നല്ലത്. ആ പോയവനില്ലേ..അക്ബര്‍..അവന്‍ നല്ലപോലെ വീശും. അവിടെ വിളിച്ചിട്ട് പച്ചവെള്ളം കൊടുത്തു വിടാനാണ് പ്ലാനെങ്കില്‍ എനിക്കായിരിക്കും അതിന്റെ നാണക്കേട്..അതുകൊണ്ട് ചോദിച്ചതാ..” “യ്യോ..സാറും കൂടി വന്നോ.. ഇഷ്ടം പോലെ തന്നെയങ്ങ് ഒഴിച്ചു കൊടുത്തോ” “ഞാന്‍ കുടിക്കാറില്ല ആര്‍ക്കും ഒഴിച്ചു കൊടുക്കാറുമില്ല..അതൊക്കെ നീ തന്നെ അങ്ങ് ചെയ്തോണ്ടാല്‍ മതി” “ഞാനെന്താ കുടിച്ച് തലയും കുത്തി നടക്കുന്നവള്‍ ആണെന്നാണോ ഇച്ചായന്റെ വിചാരം..ഹും..ഞാന്‍ ഒഴിച്ചു കൊടുക്കാന്‍..നാണമില്ലല്ലോ മനുഷ്യാ” ഡോണ ചൂടായി. “എന്നാ നിന്റെ അപ്പനോട് പറ ഒഴിച്ചു കൊടുക്കാന്‍” “ദേ എന്റെ അപ്പന് പറഞ്ഞാല്‍ ഉണ്ടല്ലോ” “ഛെടാ..എടി നിന്റെ വീട്ടില്‍ ഒരു ഗസ്റ്റ് വന്നാല്‍ അയാള്‍ക്ക് വേണ്ടത് കൊടുക്കേണ്ടത് നിങ്ങള്‍ അല്ലെ? നിനക്ക് വയ്യെങ്കില്‍ നിന്റെ അപ്പന്‍..അത്രയേ ഞാന്‍ പറഞ്ഞുള്ളൂ” വാസു ചിരിച്ചു. “വാ വാസൂ..ഇരിക്ക്..ഇനി എന്തിനാണ് ഇവള്‍ വന്നതെന്ന് പറയട്ടെ..” പൌലോസ് അവനെ നോക്കി പറഞ്ഞു. “ഇച്ചായാ..കബീര്‍. അവനെയാണ്‌ ഇനി നമുക്ക് വേണ്ടത്. അവനെക്കൊണ്ട് അവന്‍ ചെയ്ത കുറ്റം സമ്മതിപ്പിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഇപ്പോള്‍ ഒത്തിട്ടുണ്ട്‌. ഷാജിയും അസീസും മുന്‍പ് ഡെവിള്‍സിന്റെ ആളുകള്‍ ആയിരുന്നല്ലോ; ഇവന്‍ അവിടെ ചെന്ന് അവരെ കണ്ടു

💬 Comments

View all comments